മോട്ടോ ജി52 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

മോട്ടോ ജി52 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച മോട്ടറോളയുടെ ഈ സ്മാർട്ട്‌ഫോൺ ഒരു പോൾഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറകളും ഫോണിലുണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും ഫോണിലുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളർ വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

മോട്ടോ ജി52: വില, ഓഫറുകൾ

മോട്ടോ ജി52: വില, ഓഫറുകൾ

മോട്ടോ ജി52 സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,499 രൂപ വിലയുണ്ട്. ഈ ഡിവൈസിന്റെ ഫ്ലിപ്പ്കാർട്ട് വഴിയാണ് നടക്കുന്നത്. ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഡിവൈസ് ലഭ്യമാകും. ചാർക്കോൾ ഗ്രേ, പോർസലൈൻ വൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളിൽ മോട്ടോ ജി52 ലഭ്യമാണ്. ആകർഷകമായ ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കും.

ഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാംഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാം

ഓഫറുകൾ

മോട്ടോ ജി52 വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. അതേസമയം ജിയോ ഉപയോക്താക്കൾക്ക് 2,549 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. റീചാർജിൽ 2,000 രൂപ ക്യാഷ്ബാക്ക് ഉൾപ്പെടെയാണ് ഈ ഓഫർ ലഭിക്കുന്നത്. ഇത് കൂടാതെ വാർഷിക സീ5 സബ്‌സ്‌ക്രിപ്‌ഷനിൽ 549 രൂപ കിഴിവും ലഭിക്കും. മോട്ടോ ജി52 വാങ്ങുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഇഎംഐ ഓപ്ഷനുകളും ലഭിക്കും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് മോട്ടോ ജി52 വാങ്ങുന്ന ആളുകൾക്ക് പ്രത്യേക ഓഫറുകളും ലഭിക്കും.

മോട്ടോ ജി52: സവിശേഷതകൾ

മോട്ടോ ജി52: സവിശേഷതകൾ

6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി ഒഎൽഇഡി ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടോ ജി52 സ്മാർട്ട്ഫോൺ വരുന്നത്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയുടെ മുകൾ ഭാഗത്ത് നടുവിലായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്ന ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ് ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിൽ നൽകിയിട്ടുണ്ട്.

വൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾവൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾ

ക്യാമറകൾ

മോട്ടോ ജി52 സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 50 എംപി പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് പൂർത്തിയാക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 16 മെഗാപിക്സൽ ക്യാമറയാണ് മോട്ടറോള നൽകിയിരിക്കുന്നത്. ഡ്യുവൽ ക്യാപ്‌ചർ, സ്‌മാർട്ട് കോമ്പോസിഷൻ, സ്‌പോട്ട് കളർ, ലൈവ് മോട്ടോ, പ്രോ മോഷൻ, അൾട്രാ-വൈഡ് ഡിസ്റ്റോർഷൻ കറക്ഷൻ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ക്യാമറ സെറ്റപ്പ് സപ്പോർട്ട് ചെയ്യുന്നു. 30എഫ്പിഎസ് ഫ്രെയിം റേറ്റിൽ ഫുൾ-എച്ച്ഡി വീഡിയോ റെക്കോർഡിങും ചെയ്യാനും ഇതിലൂടെ സാധിക്കും.

ബാറ്ററി

ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഡ്യൂവൽ സ്പീക്കറുകളാണ് മോട്ടോ ജി52 സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 3.5എംഎം ഓഡിയോ ജാക്കും ഫോണിലുണ്ട്. ഫോണിൽ ഐപി52-റേറ്റഡ് ബോഡിയാണ് ഉള്ളത്. വെള്ളം തെറിച്ചാലും മറ്റും ഫോണിന് കേടുപാടുകൾ സംഭവിക്കില്ല. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് മോട്ടോ ജി52 ഫോണിലുള്ളത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിലുണ്ട്. 169 ഗ്രാം ഭാരവും 7.99mm കനവുമാണ് ഫോണിനുള്ളത്.

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാംഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

Best Mobiles in India

English summary
The first sale of the Moto G52 smartphone will take place today. Sales start at 12 noon. The device was launched in India last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X