മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം
ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ 5ജി മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് മോട്ടോ ജി 5ജി. മോട്ടോ ജി9 പവർ എന്ന സ്മാർട്ട്ഫോണിനൊപ്പം 2020 ഡിസംബർ അവസാനമാണ് മോട്ടോ ജി 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസ് വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണാവസരമൊരുക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിലിന്റെ ഭാഗമായി ഈ 5ജി സ്മാർട്ട്‌ഫോൺ 2,000 രൂപ കിഴിവിൽ ലഭിക്കും. ജനുവരി 20 നും ജനുവരി 24 നും ഇടയിലാണ് സെയിൽ നടക്കുന്നത്.

മോട്ടോ ജി 5ജി: ഡിസ്കൗണ്ട്
മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിലിലൂടെ 2,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ വിലക്കിഴിവ് പരിമിതമായ കാലത്തേക്ക് മാത്രമാണ് ലഭ്യമാവുന്നത്. ഈ സ്മാർട്ട്ഫോൺ ഒറ്റ സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക. 6 ജിബി റാമാണ് ഈ ഡിവൈസിനുള്ളത്. ലോഞ്ച് ചെയ്യുന്ന അവസരത്തിൽ ഈ സ്മാർട്ട്ഫോണിന് 20,999 രൂപയായിരുന്നു വില.

വിലക്കിഴിവോടെ മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ 18,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലിപ്പ്കാർട്ട് 10 ശതമാനം ക്യാഷ്ബാക്കും നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ടിലെ പ്രത്യേക പേജിൽ മറ്റ് ചില സ്മാർട്ട്‌ഫോണുകളും ആകർഷകമായ ഓഫറുകളോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിഗ് സേവിങ്സ് ഡേ സെയിലിൽ ലിസ്റ്റ് ചെയ്ത ഡിവൈസുകൾക്ക് മികച്ച ഓഫറുകൾ ലഭിക്കും.

മോട്ടറോള വൺ ഫ്യൂഷൻ +, സാംസങ് ഗാലക്‌സി എഫ്41 എന്നീ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേയ്സ് സെയിലിലൂടെ ഓഫറുകൾ ലഭിക്കും. സാംസങ് ഗാലക്സി എസ് 20+, റോഗ് ഫോൺ 3, എൽജി വിംഗ് എന്നീ ഡിവൈസുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിലിലൂടെ ഓഫറുകളോടെ വിൽപ്പനയ്ക്ക് എത്തുന്ന പ്രീമിയം ഹാൻഡ്‌സെറ്റുകളാണ്.

മോട്ടോ ജി 5ജി: സവിശേഷതകൾ
ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് മോട്ടോ ജി 5ജി. 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി തന്നെയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. 20,000 രൂപ വില നിലവാരത്തിൽ 5ജി ഡിവൈസ് ലഭിക്കുന്നു എന്നത് തന്നെ ഇന്നത്തെ നിലയിൽ വലിയ കാര്യമാണ്. ഈ ഡിവൈസിൽ പഞ്ച്-ഹോൾ ഡിസൈനുള്ള 6.7 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്.

48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി ബൊകെ സെൻസർ എ്നീ മൂന്ന് ക്യാമറകളാണ് മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 750ജി ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 10 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.


Click it and Unblock the Notifications








