മോട്ടോ ജി60 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക്; വിലയും ഓഫറുകളും
മോട്ടോ ജി60 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയക്ക് നടക്കും. കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ ഡിവൈസിന്റെ വിൽപ്പന ഉച്ചയക്ക് 12 മണിക്കാണ് നടക്കുന്നത്. മോട്ടോ ജി40 ഫ്യൂഷനോടൊപ്പമാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഹോൾ-പഞ്ച് ഡിസൈനുള്ള 120 ഹെർട്സ് ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി എന്നിവയാണ് ഈ ഡിവൈസന്റെ പ്രധാന സവിശേഷതകൾ. വിപണിയിൽ റിയൽമി 8 പ്രോ, സാംസങ് ഗാലക്‌സി എം31 എന്നിവയ്‌ക്കെതിരെയാണ് ഈ ഡിവൈസ് മത്സരിക്കുന്നത്.

മോട്ടോ ജി60: വില, ഓഫറുകൾ
മോട്ടോ ജി60 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാകുകയുള്ളു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 17,999 രൂപയാണ് വില. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ൻ കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട് വഴിയാണ് സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഡിവൈസ് വാങ്ങാനായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ഐസിഐസിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്കും 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. എക്സ്ചേഞ്ച് ഓഫറും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും.

മോട്ടോ ജി60: സവിശേഷതകൾ
6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,460 പിക്‌സൽ) ഡിസ്‌പ്ലേയാണ് മോട്ടോ ജി60 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും 20.5: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗും വാട്ടർ റിപ്പല്ലന്റ് ഡിസൈനും ഡിവൈസിൽ ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട്ഫോണിൽ മോട്ടറോള നൽകിയിട്ടുണ്ട്.

മൂന്ന് പിൻ ക്യാമറകളാണ് മോട്ടോ ജി60 സ്മാർട്ട്ഫോണിൽ ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള മോട്ടോ ജി60 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്.

മോട്ടോ ജി60 സ്മാർട്ട്ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ബോർഡിലെ സെൻസറുകളിലുള്ളത്. ഡിവൈസിന് പിന്നിൽ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ 20,000 രൂപ വില വിഭാഗത്തിൽ ലഭിക്കുന്ന എല്ലാ മികച്ച ഫീച്ചറുകളും മോട്ടറോള തങ്ങളുടെ ജി60 എന്ന ഡിവൈസിൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications