Home
Mobile

മോട്ടോ ജി9 പവർ സ്മാർട്ട്ഫോൺ ഡിസംബർ എട്ടിന് ഇന്ത്യൻ വിപണിയിൽ എത്തും

മോട്ടോ ജി9 പവർ സ്മാർട്ട്ഫോൺ ഡിസംബർ 8ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി ട്വീറ്റിലൂടെയാണ് ലോഞ്ച് വിവരം പുറത്ത് വിട്ടത്. ഫ്ലിപ്പ്കാർട്ടിൽ ഡിവൈസിന്റെ ലോഞ്ച് ഇവന്റിനായി ഒരു പ്രത്യേക പേജ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബർ 8ന് ഉച്ചയ്ക്ക് 12 മണിക്ക് ഡിവൈസ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ഡിവൈസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കമ്പനി ട്വീറ്റിൽ വെളിപ്പെടുത്തിയിട്ടില്ല. ഡിവൈസ് നേരത്തെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചതിനാൽ തന്നെ സവിശേഷതകളെല്ലാം വ്യക്തമാണ്.

മോട്ടോ ജി9 പവർ: പ്രതീക്ഷിക്കുന്ന വില

മോട്ടോ ജി9 പവർ: പ്രതീക്ഷിക്കുന്ന വില

മോട്ടോ ജി9 പവർ സ്മാർട്ട്ഫോൺ ഡിസംബർ 8ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിപണിയിലെത്തും. ഫ്ലിപ്പ്കാർട്ട് വഴി ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ഇതിനായി ഒരു പ്രത്യേക പേജും ആരംഭിച്ചിട്ടുണ്ട്. ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്ന തിയ്യതി പേജിൽ വ്യക്തമാക്കിയിട്ടില്ല. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി9 പവർ സ്മാർട്ട്ഫോണിന് യൂറോപ്പിൽ 199 യൂറോയാണ് വില(ഏകദേശം 17,400 രൂപ) ഇലക്ട്രിക് വയലറ്റ്, മെറ്റാലിക് സേജ് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാവുക.

മോട്ടോ ജി9 പവർ: സവിശേഷതകൾ

മോട്ടോ ജി9 പവർ: സവിശേഷതകൾ

മോട്ടോ ജി9 പവർ സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ മോട്ടറോള നൽകിയിട്ടുണ്ട്. 6.78 ഇഞ്ച് ഐപിഎസ് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഇത് വലിയൊരു ഡിസ്പ്ലെ തന്നെയാണ്. ഈ ഡിസ്പ്ലെയിൽ 1,640x720 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനാണ് ഉള്ളത്.

സ്നാപ്ഡ്രാഗൺ 662 SoC

4 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 662 SoC ആണ്. മോട്ടോ ജി 9 പവറിൽ മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ ഉള്ളതിന് സമാനമായ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസർ നൽകിയിട്ടുണ്ട്. ഇതിനൊപ്പം രണ്ട് 2 എംപി മാക്രോ, ഡെപ്ത് സെൻസറുകളും ഉണ്ട്. മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ് ഇത്.

ക്യാമറ

സെൽഫികൾക്കായി 16 എംപി ക്യാമറയും മോട്ടോ ജി9 പവർ സ്മാർട്ട്ഫോണിൽ ഉണ്ട്. സ്മാർട്ട്ഫോൺ 4ജി എൽടിഇ സപ്പോർട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ ബ്ലൂടൂത്ത് 5.0, ജിപിഎസ്, എൻ‌എഫ്‌സി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളോടെയാണ് വരുന്നത്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ ഡിവൈസിന്റെ സവിശേഷതകളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. അധികം മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടടുകൾ.

Best Mobiles in India

English summary
The company has officially confirmed that the Moto G9 Power smartphone will be launched in the Indian market on December 8.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X