മോട്ടറോളയുടെ ഈ സ്മാർട്ട്ഫോണിൽ ചെളി പറ്റിയാൽ വിഷമിക്കണ്ട, വൃത്തിയായി കഴുകിയെടുക്കാം
മോട്ടറോള കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡിഫൈ റഗ്ഡ് സ്മാർട്ടോൺ അതിശയിപ്പിക്കുന്ന ഫീച്ചറുകളോടെയാണ് വരുന്നത്. ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് എത്രമോശം രീതിയിലും ഉപയോഗിക്കാം. സാഹസിക പ്രവർത്തികളിൽ ഏർപ്പെടുത്തുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഡിവൈസ് കൂടിയാണ് ഇത്. ഏത് തരം അവസ്ഥയെയും തരണം ചെയ്യാൻ ഈ ഡിവൈസിന് സാധിക്കും. വെള്ളത്തിനടിയിലായാലും കൈയ്യിൽ നിന്നും താഴെ വീണാലും ഈ ഡിവൈസിന് ഒന്നും സംഭവിക്കില്ല.

മോട്ടറോള യൂറോപ്പിലാണ് ഡിഫൈ റഗ്ഡ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഈ സ്മാർട്ട്ഫോൺ നിലത്തുവീണാൽ സാധാരണ ഫോണുകളെ പോലെ പൊട്ടിതകരില്ല. ഡ്യൂവൽ സീൽഡ് ഹൌസിങുമായിട്ടാണ് ഈ ഡിവൈസ് വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്ലാതരം ടെസ്റ്റുകളിലും ഈ സ്മാർട്ട്ഫോൺ വിജയിച്ചിരുന്നു. ഐപി 68 സെർട്ടിഫൈഡ് ആയ ഒരു വാട്ടർപ്രൂഫ് ഫോണാണ് ഡിഫൈ റഗ്ഡ്. 1.5 മീറ്റർ ആഴത്തിൽ 35 മിനിറ്റ് വരെ മുക്കിവെച്ചാലും ഈ ഫോണിന് യാതെരു കുഴപ്പവും ഉണ്ടാകില്ല.

1.8 മീറ്റർ മുകളിൽ നിന്ന് വീണാൽ പോലും ഈ ഫോണിന് യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാവില്ലെന്ന് മോട്ടറോള അറിയിച്ചു. മിലിറ്ററി സ്റ്റാൻഡേർഡ് ടെസ്റ്റുകളിലും ഈ ഡിവൈസ് വിജയിച്ചിരുന്നു. ഉയർന്ന താപനിലയിലും പ്രവർത്തിക്കുക, വൈബ്രേഷൻ, ടംബിൾ ടെസ്റ്റുകൾ എന്നിവയാണ് മിലിറ്ററി സ്റ്റാൻഡേഡ് പരിശോധനകൾ. ഏറ്റവും രസകരമായ കാര്യം ഈ സ്മാർട്ട്‌ഫോൺ കഴുകി വൃത്തിയാക്കാൻ സാധിക്കും എന്നതാണ്. സ്മാർട്ട്ഫോണുകൾ പെട്ടെന്ന് കൈയ്യിൽ നിന്ന് പൊട്ടുന്ന ഉപയോക്താക്കളെ സംബന്ധിച്ച് മികച്ചൊരു ചോയിസാണ് മോട്ടറോള ഡിഫൈ റഗ്ഡ്.

മോട്ടറോള ഡിഫൈഡ് റഗ്ഡ്: വില
യൂറോപ്യൻ വിപണിയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 329 യൂറോ (ഏകദേശം 29,000 രൂപ) വിലയുണ്ട്. ബ്ലാക്ക്, ഫോർജ്ഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. അടുത്തയാഴ്ച്ചയോടെ യൂറോപ്പിൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ ഡിവൈസ് അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

മോട്ടറോള ഡിഫൈഡ് റഗ്ഡ്: സവിശേഷതകൾ
കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് മോട്ടറോള ഡിഫൈ റഗ്ഡ് സ്മാർട്ട്ഫോണിന്റെ സവിശേഷത. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയാണ് സ്മാർട്ട്‌ഫോണിലുള്ളത്.

48 മെഗാപിക്സൽ ക്യാമറ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് മോട്ടറോള ഡിഫൈഡ് റഗ്ഡ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications