മോട്ടോ എഡ്ജ് 20, മോട്ടോ എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

|

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോട്ടോറോള തങ്ങളുടെ എഡ്ജ് സീരിസിലെ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോ എഡ്ജ് 20, മോട്ടോ എഡ്ജ് 20 ഫ്യൂഷൻ എന്നീ ഡിവൈസുകളാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. മോട്ടോ എഡ്ജ് 20, മോട്ടോ എഡ്ജ് 20 ലൈറ്റ്, മോട്ടോ എഡ്ജ് 20 പ്രോ എന്നീ ഡിവൈസുകൾ അടങ്ങുന്ന എഡ്ജ് 20 സീരീസ് കഴിഞ്ഞ മാസമാണ് യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിൽ രണ്ട് മോഡലുകൾ മാത്രമേ മോട്ടറോള ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളു.

വിപണി

യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച മോട്ടോ എഡ്ജ് 20 പ്രോ ഇന്ത്യയിൽ ഒഴിവാക്കുകയും മോട്ടോ എഡ്ജ് 20 ഫ്യൂഷൻ എന്നത് എഡ്ജ് 20 ലൈറ്റിന്റെ പേര് മാറ്റിയ പതിപ്പായി അവതരിപ്പിക്കുകയും ചെയ്തു. ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും സവിശേഷതകൾ ഏറെക്കുറെ സമാനമാണ്. ഇന്ത്യയിൽ വൺപ്ലസ് നോർഡ് 2, വിവോ വി 21, ഓപ്പോ റെനോ 6 എന്നിവയ്‌ക്കെതിരെയായിരിക്കും മോട്ടോ എഡ്ജ് 20 മത്സരിക്കുന്നത്. എഡ്ജ് 20 സീരിസിലെ ഡിവൈസുകളുടെ വിലയും സവിശേഷതകളും നോക്കാം.

മോട്ടോ എഡ്ജ് 20, മോട്ടോ എഡ്ജ് 20 ഫ്യൂഷൻ: വിലയും ലഭ്യതയും

മോട്ടോ എഡ്ജ് 20, മോട്ടോ എഡ്ജ് 20 ഫ്യൂഷൻ: വിലയും ലഭ്യതയും

മോട്ടോ എഡ്ജ് 20 സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. 8 ജിബി റാമുള്ള ഈ ഡിവൈസിന് 29,999 രൂപയാണ് വില. മോട്ടോ എഡ്ജ് 2 ഫ്യൂഷൻ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. 6 ജിബി റാമുള്ള വേരിയന്റിന് 21, 499 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 22,999 രൂപ വിലയുണ്ട്. മോട്ടോ എഡ്ജ് 20 ഫ്രോസ്റ്റഡ് പേൾ, ഫ്രോസ്റ്റഡ് എമറാൾഡ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. മോട്ടോ എഡ്ജ് 20 ഫ്യൂഷൻ ഇലക്ട്രിക് ഗ്രാഫൈറ്റ്, സൈബർ ടീൽ എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്. എഡ്ജ് 20യുടെ വിൽപ്പന ഓഗസ്റ്റ് 24ന് ആരംഭിക്കും. എഡ്ജ് 20 ഫ്യൂഷൻ ആഗസ്റ്റ് 27 മുതൽ വിൽപ്പനയ്ക്ക് എത്തും.

മോട്ടോ എഡ്ജ് 20: സവിശേഷതകൾ

മോട്ടോ എഡ്ജ് 20: സവിശേഷതകൾ

മോട്ടോ എഡ്ജ് 20 സ്മാർട്ട്ഫോണിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽസ്) ഒലെഡ് മാക്സ് വിഷൻ ഡിസ്പ്ലേയാണ് ഉള്ളത്. 576Hz വരെ ടച്ച് ലേറ്റൻസിയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി സ്മാർട്ട്ഫോൺ എന്ന അവകാശവാദത്തോടെയാണ് കമ്പനി ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്.

പിൻക്യാമറകൾ

മോട്ടോ എഡ്ജ് 20യിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. എഫ്/1.9 ലെൻസുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/2.4 ടെലിഫോട്ടോ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ്/2.2 അൾട്രാവൈഡ് ലെൻസ് ഉള്ള 16 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 30W ചാർജിങ് സപ്പോർട്ടുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ: സവിശേഷതകൾ

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ: സവിശേഷതകൾ

6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽ) ഒലെഡ് മാക്സ് വിഷൻ ഡിസ്പ്ലേയാണ് മോട്ടറോള എഡ്ജ്20 ഫ്യൂഷൻ സ്മാർട്ട്ഫോണിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 8 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് വരെ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800യു 5ജി എസ്ഒസിയാണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. ടർബോപവർ 30 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ

എഫ്/1.9 ലെൻസുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/2.2 അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ 5ജി, 4ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് വി5, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Motorola launches two new smartphones in India. The Moto Edge 20 and Moto Edge 20 Fusion have been launched in the country. These devices come with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X