മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 17ന് ഇന്ത്യൻ വിപണിയിലെത്തും

|

മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 17ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മോട്ടറോള എഡ്ജ് 20 സ്മാർട്ട്ഫോൺ മോട്ടറോള എഡ്ജ് 20 ലൈറ്റ്, മോട്ടറോള എഡ്ജ് 20 പ്രോ എന്നിവയ്ക്കൊപ്പം കഴിഞ്ഞ മാസം നിരവധി വിപണികളിൽ അവതരിപ്പിച്ചിരുന്നു. സീരിസിലെ നാലാമത്തെ മോഡലായ പുതിയ മോട്ടറോള എഡ്ജ് 20 ഫ്യൂഷനും ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. മോട്ടറോള എഡ്ജ് 20 ഇന്ത്യയിൽ എത്തുക കിടിലൻ സവിശേഷതകളോടെ ആയിരിക്കും.

 

ഓഗസ്റ്റ് 17

ഓഗസ്റ്റ് 17ന് മോട്ടറോള എഡ്ജ് 20 സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന കാര്യം ഇൻസ്റ്റാഗ്രാം വഴിയാണ് മോട്ടറോള പുറത്ത് വിട്ടിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റ് ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഉച്ചയ്ക്ക് 12 മണിക്കാണ് ഈ ഡിവൈസിന്റെ ലോഞ്ച് നടക്കുന്നത്. ഈ ഡിവൈസ് 6.9 എംഎം കനമുള്ളതായിരിക്കും എന്നും ഗെയിമിങ് മോഡിൽ 576 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും ഫ്ലിപ്പ്കാർട്ടിലുള്ള ടീസറുകൾ സൂചിപ്പിക്കുന്നു. മോട്ടറോളയുടെ ഗെയിമിങ് കേന്ദ്രീകൃത സവിശേഷതകൾ ഉള്ള ഡിവൈസ് ആയിരിക്കും ഇത്.

ഓഗസ്റ്റിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾഓഗസ്റ്റിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ

മോട്ടറോള എഡ്ജ് 20 സ്മാർട്ട്ഫോണിനൊപ്പം മോട്ടറോള എഡ്ജ് 20 ഫ്യൂഷനും അവതരിപ്പിക്കുമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. മോട്ടറോള എഡ്ജ് 20, മോട്ടറോള എഡ്ജ് 20 പ്രോ എന്നിവയ്‌ക്കൊപ്പം മറ്റ് വിപണികളിൽ പുറത്തിറക്കിയ മോട്ടറോള എഡ്ജ് 20 ലൈറ്റ് ഡിവൈസ് തന്നെ പേര് മാറ്റി അവതരിപ്പിക്കുന്നതായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഒരു ഫ്ലാറ്റ് ഡിസ്പ്ലേയും ഗ്ലോസി ബാക്ക് പാനലും പിറകിൽ നടുഭാഗത്തായി മോട്ടറോള ലോഗോയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്ന് ടീസറുകൾ വ്യക്തമാക്കുന്നു. പിറകിലെ ഇടുത് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ രണ്ട് വലിയ സെൻസറുകളും ഒരു ചെറിയ സെൻസറുമായി വരും.

മോട്ടറോള എഡ്ജ് 20 വില
 

മോട്ടറോള എഡ്ജ് 20 വില

മോട്ടറോള എഡ്ജ് 20 സ്മാർട്ട്ഫോണിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നാൽ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 499.99 യൂറോ (ഏകദേശം 43,600 രൂപ) വിലയുമായിട്ടാണ് യൂറോപ്പിൽ അവതരിപ്പിച്ചത്. ഇന്ത്യയിലും ഈ ഡിവൈസ് പുറത്തിറങ്ങുന്നത് യൂറോപ്യൻ മോഡലിന് സമാനമായ വിലയുമായിട്ടായിരിക്കും.

ഓഗസ്റ്റിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾഓഗസ്റ്റിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

മോട്ടറോള എഡ്ജ് 20 (ഗ്ലോബൽ വേരിയന്റ്): സവിശേഷതകൾ

മോട്ടറോള എഡ്ജ് 20 (ഗ്ലോബൽ വേരിയന്റ്): സവിശേഷതകൾ

മോട്ടറോള എഡ്ജ് 20 സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽ) ഒലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 144Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി റാമും ഡിവൈസിൽ നൽകിയിട്ടുണ്ട്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 8 മെഗാപിക്സൽ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 3x ഹൈ റെസല്യൂഷൻ ഒപ്റ്റിക്കൽ സൂം, 30X ഡിജിറ്റൽ സൂം എന്നിവയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഡിവൈസിൽ ഉള്ളത്.

സ്റ്റോറേജ്

മോട്ടറോള എഡ്ജ് 20 സ്മാർട്ട്ഫോണിൽ 128 ജിബി, 256 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, 6ഇ, ബ്വൂട്ടൂത്ത് വി5.2, ജിപിഎസ്/ A-GPS, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർച്ച് എന്നിവയും ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ഐപി 52 സർട്ടിഫൈഡ് ബിൽഡും ഫോണിലുണ്ട്. 30W ടർബോപവർ ചാർജിങുള്ള 4,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

വിവോ വൈ12ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 10,990 രൂപവിവോ വൈ12ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 10,990 രൂപ

Best Mobiles in India

English summary
Motorola will launch the Edge 20 and Edge 20 Fusion smartphones in India on August 17. The company itself has officially confirmed this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X