മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. 144Hz ഒലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് കഴിഞ്ഞയാഴ്ച്ച വിപണിയിൽ എത്തിയത്. ട്രിപ്പിൾ പിൻ ക്യാമറകളുള്ള ഈ പുതിയ മോട്ടറോള ഹാൻഡ്‌സെറ്റ് ഫ്ലിപ്പ്കാർട്ടിലൂടെയും മുൻനിര ഇന്ത്യൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയുമാണ് ലഭ്യമാകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് സ്‌മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

മോട്ടറോള എഡ്ജ് 30 പ്രോ: വില, ലോഞ്ച് ഓഫറുകൾ

മോട്ടറോള എഡ്ജ് 30 പ്രോ: വില, ലോഞ്ച് ഓഫറുകൾ

മോട്ടറോള എഡ്ജ് 30 പ്രോ ഇന്ത്യയിൽ ഒറ്റ വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 49,999 രൂപയാണ് വില. കോസ്‌മോസ് ബ്ലൂ, സ്റ്റാർഡസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും. മുകളിൽ സൂചിപ്പിച്ചതുപോലെ ഫ്ലിപ്പ്കാർട്ട് വഴിയും രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്ക്ക് എത്തും. ആദ്യ വിൽപ്പനയിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് മികച്ച ഓഫറുകളും ലഭിക്കും.

അസൂസ് 8Z vs വൺപ്ലസ് 9ആർടി vs ഷവോമി 11ടി പ്രോ 5ജി: അഫോഡബിൾ പ്രീമിയം സെഗ്മെന്റിലെ കരുത്തനാര്?അസൂസ് 8Z vs വൺപ്ലസ് 9ആർടി vs ഷവോമി 11ടി പ്രോ 5ജി: അഫോഡബിൾ പ്രീമിയം സെഗ്മെന്റിലെ കരുത്തനാര്?

കിഴിവ്

മോട്ടറോള എഡ്ജ് 30 പ്രോയുടെ ആദ്യ വിൽപ്പനയിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപയോളം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് നൽകുന്നു. ഇത് കൂടാതെ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. പ്രതിമാസം 5,556 രൂപ അടവ് വരുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനാണ് ലഭ്യമാകുക. ഫോൺ വാങ്ങുന്ന ജിയോ ഉപയോക്താക്കൾക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

മോട്ടറോള എഡ്ജ് 30 പ്രോ: സവിശേഷതകൾ

മോട്ടറോള എഡ്ജ് 30 പ്രോ: സവിശേഷതകൾ

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സലുകൾ) പോൾഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 20:9 അസ്പാക്ട് റേഷിയോ, 144Hz റിഫ്രഷ് റേറ്റ്, ഡിസിഐ-പി3 കളർ എന്നീ സവിശേഷതകളുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗോടുകൂടിയ 2.5ഡി കർവ്ഡ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ഫ്ലാഗ്ഷിപ്പ് ലെവൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി LPDDR5 റാമും ഉണ്ട് സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

മൂന്ന് ക്യാമറകൾ

മോട്ടറോള എഡ്ജ് 30 പ്രോയുടെ പിന്നിൽ മൂന്ന് ക്യാമറകൾ നൽകിയിട്ടുണ്ട്. എഫ്/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഈ പ്രൈമറി സെൻസറൽ ഓമ്‌നി-ഡയറക്ഷണൽ ഫേസ്-ഡിറ്റക്ഷൻ ഓട്ടോഫോക്കസും (PDAF) ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നീ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. 50 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് പിൻക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ള മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 60 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. ഇതിനൊപ്പം നൽകിയിട്ടുള്ളത് എഫ്/2.2 ലെൻസാണ്.

വീഡിയോ റെക്കോർഡിങ്

ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിന് 24fpsൽ 8കെ വീഡിയോ റെക്കോർഡിങ് സാധിക്കും. 960fps ഫ്രെയിം റേറ്റിൽ സ്ലോ-മോഷൻ ഫുൾ-എച്ച്ഡി (1080p) വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഇതിൽ മോട്ടറോള നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12ലാണ് പ്രവർത്തിക്കുന്നത്. 128 ജിബി UFS 3.1 ഓൺബോർഡ് സ്റ്റോറേജുമായാണ് ഈ ഡിവൈസ് വരുന്നത്. ഈ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ കഴിയില്ല.

കരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തുംകരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തും

68W ടർബോപവർ ഫാസ്റ്റ് വയർഡ് ചാർജിങ്

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്‌ഫോണിൽ 68W ടർബോപവർ ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടുള്ള 4,800mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. 15 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 50 ശതമാനത്തിൽ കൂടുതൽ ചാർജ് ചെയ്യാൻ കഴിയുന്നതാണ് ഈ പ്രൊപ്രൈറ്ററി സാങ്കേതികവിദ്യ. ഇത് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന്. 15W വയർലെസ് ചാർജിംഗും 5W വയർലെസ് പവർ ഷെയറിങും ഈ ഡിവൈസിൽ ഉണ്ട്. ഡോൾബി അറ്റ്‌മോസ് ട്യൂൺ ചെയ്‌ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുള്ള എഡ്ജ് 30 പ്രോയിൽ ഐപി 52-റേറ്റഡ് വാട്ടർ റിപ്പല്ലന്റ് ബിൽഡാണ് ഉള്ളത്.

കണക്റ്റിവിറ്റി

മോട്ടറോള എഡ്ജ് 30 പ്രോയിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിലുള്ള ഓൺബോർഡ് സെൻസറുകൾ. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. വിലയും സവിശേഷതകളും നോക്കിയാൽ ഈ സ്മാർട്ട്ഫോൺ മികച്ചൊരു ചോയിസ് തന്നെയാണ്. ഈ വില വിഭാഗത്തിലെ മറ്റ് ഡിവൈസുകളുമായി ശക്തമായ മത്സരം കാഴ്ച്ചവെക്കാൻ മോട്ടറോള എഡ്ജ് 30 പ്രോയ്ക്ക് സാധിക്കും.

ഈ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾഈ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The first sale of the Motorola Edge 30 Pro smartphone in India will take place today. Sales start at 12 noon. Priced at Rs 49,999, the device comes with 8GB of RAM and 128GB of storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X