മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന മാർച്ച് 4 മുതൽ; വിലയും ഓഫറുകളും
മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മികച്ച സവിശേഷതകളോടെ രാജ്യത്ത് ലോഞ്ച് ചെയ്ത ഈ ഡിവൈസിന്റെ വിൽപ്പന മാർച്ച് 4 മുതൽ നടക്കും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോട്ടറോള എഡ്ജ് 20 പ്രോയുടെ പിൻഗാമിയാണ് ഈ പുതിയ മോട്ടറോള ഫോൺ. 144Hz പോൾഇഡ് ഡിസ്‌പ്ലേയും ട്രിപ്പിൾ പിൻ ക്യാമറകളുമായാണ് മോട്ടറോള എഡ്ജ് 30 പ്രോ വരുന്നത്. സ്മാർട്ട്‌ഫോണിൽ 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. വാട്ടർ റിപ്പല്ലന്റ് ബിൽഡാണ് ഡിവൈസിൽ ഉള്ളത്.

വിൻഡോസ് 11 ലാപ്‌ടോപ്പുകളിലെ വീഡിയോ കോൺഫറൻസുകൾക്കായി ഒരു വെബ്‌ക്യാമായി ഫോൺ ഉപയോഗിക്കാനും ഒരു വലിയ സ്‌ക്രീനിൽ മൊബൈൽ ആപ്പുകൾ ആക്‌സസ് ചെയ്യാൻ സഹായിക്കുന്നതുമായ 'റെഡി ഫോർ' എന്ന സവിശേഷതയോടെയാണ് മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് അസൂസ് ആർഒജി ഫോൺ 5എസ്, വിവോ എക്സ്70 പ്രോ, ഐക്യുഒഒ 9 സീരീസ് എന്നിവയ്‌ക്കെതിരെയാണ് ഈ ഡിവൈസ് മത്സരിക്കുന്നത്.

മോട്ടറോള എഡ്ജ് 30 പ്രോ: ഇന്ത്യയിലെ വില, ലഭ്യത
മോട്ടറോള എഡ്ജ് 30 പ്രോ നിലവിൽ ഇന്ത്യയിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിൽ മാത്രാമണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് 49,999 രൂപയാണ് വില. കോസ്‌മോസ് ബ്ലൂ, സ്റ്റാർഡസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഫോണിന്റെ വിൽപ്പന മാർച്ച് 4 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. മോട്ടറോള എഡ്ജ് 30 പ്രോയ്ക്ക് മികച്ച ലോഞ്ച് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ടിലൂടെ മോട്ടറോള എഡ്ജ് 30 പ്രോ വാങ്ങുന്നവർക്ക് 5,000 രൂപ കിഴിവ് ലഭിക്കും. റീട്ടെയിൽ സ്റ്റോറുകൾ വഴിയും 5,000 ക്യാഷ്ബാക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. ജിയോ ഉപയോക്താക്കൾക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. ആക്‌സിസ്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ കാർഡ് ഉപയോഗിച്ച് മോട്ടറോള എഡ്ജ് 30 പ്രോ വാങ്ങുമ്പോൾ ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

അമേരിക്കയിൽ മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ മോട്ടറോള എഡ്ജ്+ എന്ന പേരിലാണ് അവതരിപ്പിച്ചത് ഇതിന് 999 ഡോളർ (ഏകദേശം 75,500 രൂപ) ആണ് വില. മോട്ടറോള എഡ്ജ് 20 പ്രോ കഴിഞ്ഞ വർഷമാണ് രാജ്യത്ത് അവതരിപ്പിച്ചത്. അതിന്റെ വില 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപയാണ് വില. 144Hz അമോലെഡ് ഡിസ്‌പ്ലേ, 108 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 30W ഫാസ്റ്റ് ചാർജിംഗുള്ള 4,500mAh ബാറ്ററി തുടങ്ങിയ സവിശേഷതകൾ 20 പ്രോയിൽ ഉണ്ടായിരുന്നു.

മോട്ടറോള എഡ്ജ് 30 പ്രോ: സവിശേഷതകൾ
മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോ, 144Hz റിഫ്രഷ് റേറ്റ്, ഡിസിഐ-പി3 കളർ എന്നിവയുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സലുകൾ) പോൾഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗോടുകൂടിയ 2.5D കർവ്ഡ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഫ്ലാഗ്ഷിപ്പ് ലെവൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി LPDDR5 റാമും ഉണ്ട് ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

മോട്ടറോള എഡ്ജ് 30 പ്രോ മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വരുന്നത്. എഫ്/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഇതിലുള്ളത്. ഈ പ്രൈമറി സെൻസറൽ ഓമ്‌നി-ഡയറക്ഷണൽ ഫേസ്-ഡിറ്റക്ഷൻ ഓട്ടോഫോക്കസും (PDAF) ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നിവയും ഉണ്ട്. 50 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 60-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ്/2.2 ലെൻസുമാണ് നൽകിയിട്ടുള്ളത്.

ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിന് 24fpsൽ 8കെ വീഡിയോ റെക്കോർഡിങ് സാധിക്കും. 960fps ഫ്രെയിം റേറ്റിൽ സ്ലോ-മോഷൻ ഫുൾ-എച്ച്ഡി (1080p) വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഇതിൽ മോട്ടറോള നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12ലാണ് പ്രവർത്തിക്കുന്നത്. 128 ജിബി UFS 3.1 ഓൺബോർഡ് സ്റ്റോറേജുമായാണ് ഈ ഡിവൈസ് വരുന്നത്. ഈ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ കഴിയില്ല.

മോട്ടറോള എഡ്ജ് 30 പ്രോയിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിലുള്ള ഓൺബോർഡ് സെൻസറുകൾ. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഡോൾബി അറ്റ്‌മോസ് ട്യൂൺ ചെയ്‌ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുള്ള എഡ്ജ് 30 പ്രോയിൽ ഐപി 52-റേറ്റഡ് വാട്ടർ റിപ്പല്ലന്റ് ബിൽഡാണ് ഉള്ളത്.

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്‌ഫോണിൽ 68W ടർബോപവർ ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടുള്ള 4,800mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. 15 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 50 ശതമാനത്തിൽ കൂടുതൽ ചാർജ് ചെയ്യാൻ കഴിയുന്നതാണ് ഈ പ്രൊപ്രൈറ്ററി സാങ്കേതികവിദ്യ. 15W വയർലെസ് ചാർജിംഗും 5W വയർലെസ് പവർ ഷെയറിങും ഈ ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








