ഒന്നാം തീയതി ഐശ്വര്യമുള്ള ദിവസമാ...! മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ന് മുതൽ വീണ്ടും വിൽപ്പനയ്ക്ക്
മോട്ടറോള തങ്ങളുടെ ഏറെ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായ എഡ്ജിന്റെ പുതിയ കണ്ണികളായി എഡ്ജ് 60 സീരീസ് ഫോണുകൾ പുറത്തിറക്കി തുടങ്ങിയിരിക്കുകയാണ്. ഏപ്രിലാദ്യം എഡ്ജ് 60 ഫ്യൂഷൻ (motorola edge 60 fusion) ലോഞ്ച് ചെയ്യുകയും ഏപ്രിൽ 23 മുതൽ വിൽപ്പന ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ എഡ്ജ് 60 സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി എഡ്ജ് 60 പ്രോ ലോഞ്ച് ചെയ്തു. ഇതിന് പിന്നാലെ ഇന്ന് മുതൽ എഡ്ജ് 60 ഫ്യൂഷൻ മോഡൽ വീണ്ടും വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഏപ്രിൽ 23ന് വിൽപ്പന ആരംഭിച്ചിരുന്നു എങ്കിലും പരിമിത സമയത്തേക്ക് മാത്രമേ ഈ ഫോൺ ലഭ്യമായിരുന്നുള്ളൂ.
മേയ് ഒന്നുമുതൽ വൺപ്ലസ്, റിയൽമി തുടങ്ങി പല സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഇന്ത്യയിൽ സമ്മർ സെയിൽ ആരംഭിക്കുകയാണ്. ഇത് കൂടാതെ ഇ- കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയവയെല്ലാം സ്വന്തം നിലയ്ക്കും ഇന്ന് മുതൽ (മേയ് 1) സമ്മർ സെയിൽ വിവിധ പേരുകളിൽ ആരംഭിക്കുകയാണ്.

ഈ ഒരു സാഹചര്യത്തിലാണ് ആദ്യ ഘട്ട വിൽപ്പനയ്ക്ക് ശേഷം ലഭ്യമല്ലാതായ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ന് മുതൽ വീണ്ടും വിൽപ്പനയ്ക്ക് ലഭ്യമായിരിക്കുന്നത്. അതും ലോഞ്ച് ഓഫറുകൾ സഹിതം. മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലാണ് എഡ്ജ് 60 ഫ്യൂഷൻ വാങ്ങാനാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഏപ്രിൽ ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ ലോഞ്ച് ചെയപ്പെട്ട മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ 8GB + 256GB മോഡലിന് 22,999 രൂപയും 12GB + 256GB മോഡലിന് 24,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭിച്ച കിടിലൻ ഓഫർ ഈ രണ്ടാം വിൽപ്പനയിലും തുടരുന്നുണ്ട്.

അതായത് തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ അടിസ്ഥാന വേരിയന്റ് 20999 രൂപ വിലയിൽ വാങ്ങാനാകും. കഴിഞ്ഞ ദിവസം (ഏപ്രിൽ 30) ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട മോട്ടറോള എഡ്ജ് 60 പ്രോയെക്കാൾ വിലക്കുറവിൽ ലഭ്യമാകുന്ന എഡ്ജ് 60 സീരീസ് ഫോൺ ആണ് എഡ്ജ് 60 ഫ്യൂഷൻ.
മോട്ടറോള എഡ്ജ് 60 പ്രോയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 29,999 രൂപയും 12GB + 256GB വേരിയന്റിന് 33,999 രൂപയുമാണ് വില. മേയ് 7 മുതൽ ആണ് ഇത് വിൽപ്പനയ്ക്ക് എത്തുക. 25000 രൂപയ്ക്ക് മുകളിൽ വിലയുള്ള സ്മാർട്ട്ഫോണുകൾ പരിഗണിക്കുന്നവർ വേണമെങ്കിൽ മോട്ടറോള എഡ്ജ് 60 പ്രോയ്ക്കായി കാത്തിരിക്കുക.
എന്നാൽ 20000 രൂപ വിലയിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ വാങ്ങാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ മോട്ടറോള ആരാധകർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്തി ഇന്ന് തന്നെ ഈ ഫോൺ വാങ്ങാവുന്നതാണ്. ഇപ്പോൾ ലഭ്യമായിരിക്കുന്ന വിലക്കുറവ് ഓഫർ സെയിൽ ഡിസ്കൗണ്ട് ആയാലും ലോഞ്ച് ഓഫർ ആയാലും പരിമിതമായ ദിവസത്തേക്ക് മാത്രമായിരിക്കും ലഭ്യമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

മോട്ടോ എഐ അടക്കം കിടിലൻ ഫീച്ചറുകളുമായിട്ടാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 161.2 x 73.08 x 8.25mm വലിപ്പവും 180.1 ഗ്രാം ഭാരവും എഡ്ജ് 60 ഫ്യൂഷന് ഉണ്ട്. പാന്റോൺ സ്ലിപ്സ്ട്രീം, പാന്റോൺ സെഫിർ, പാന്റോൺ ആമസോണൈറ്റ് നിറങ്ങളിൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു. ഇതിന്റെ ഫീച്ചറുകൾ വിശദമായി അറിയാൻ ''മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ'' എന്നതിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








