എയർ മാറി എഡ്ജ് ആയി, അത്രതന്നെ! മോട്ടറോള എഡ്ജ് 70 ലോഞ്ച് ചെയ്തു
മോട്ടറോള തങ്ങളുടെ ഏറെ പ്രശസ്തമായ എഡ്ജ് സീരീസിലേക്ക് പുതിയ ഒരു സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു. എഡ്ജ് 60 സീരീസിന്റെ പിൻഗാമിയായി പുതിയ എഡ്ജ് 70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് മോട്ടറോള എഡ്ജ് 70 (motorola edge 70) എന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ ആഴ്ച ചൈനയിൽ ലോഞ്ച് ചെയ്ത മോട്ടറോള X70 എയർ എന്ന മോഡൽ തന്നെയാണ് എന്നാണ് റിപ്പോർട്ട്. അതായത് ചൈനയിലെ എയർ മോഡൽ ആഗോളതലത്തിൽ എഡ്ജ് 70 ആയി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
5.99 സ്ലീക്ക് ഡിസൈനും 159 ഗ്രാം ലൈറ്റ്‌വെയ്റ്റ് ബോഡിയുമാണ് പുതിയ മോട്ടറോള എഡ്ജ് 70 5ജിയുടെയും പ്രത്യേകത. സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. മെറ്റൽ ഫ്രെയിമും, പൊടി, ജല പ്രതിരോധത്തിന് IP68 + IP69 റേറ്റിംഗുകളും, മിലിട്ടറി-ഗ്രേഡ് ഈടും ഈ മോട്ടറോള ഫോണിനുണ്ട്.

എയർ മോഡലിലേത് പോതെ തന്നെ രണ്ട് 50MP റിയർ ക്യാമറകളും ഒരു 50MP ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് എഡ്ജ് 70 5ജിയിലെയും ക്യാമറ സജ്ജീകരണം. 6.67 ഇഞ്ച് 1.5K 120Hz AMOLED സ്‌ക്രീനാണ് ഫോണിനുള്ളത്. 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 4800mAh ബാറ്ററിയും ഇതിൽ എത്തിയിരിക്കുന്നു.
പ്രധാന ഫീച്ചറുകൾ
മോട്ടറോള എഡ്ജ് 70 5ജിയിൽ 6.7-ഇഞ്ച് (2712 x 1220 പിക്സൽസ്) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

MOST READ: ബിഎസ്എൻഎല്ലിന്റെ പവർ പ്ലാൻ! പ്രതിമാസ റീച്ചാർജിന് അടുത്ത തവണ ഇത് പരീക്ഷിക്കാം
അഡ്രിനോ 722 GPU, 12GB LPDDR5X റാം, 512GB സ്റ്റോറേജ് എന്നിവയും എഡ്ജ് 70 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, 50MP 120º അൾട്രാ-വൈഡ് ക്യാമറ, 4K വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
ഫ്രണ്ടിൽ 50MP സെൽഫി ക്യാമറയും മോട്ടറോള എഡ്ജ് 70 5ജിയിലുണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, വെള്ളം- പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H) എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.
ഡ്യുവൽ സിം (1 നാനോ സിം + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയുള്ള 4800mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

വില, കളർ ഓപ്ഷനുകൾ
മോട്ടോറോള എഡ്ജ് 70 5ജിയുടെ വില 799 യൂറോ (ഏകദേശം 81,310 രൂപ) ആണ്. പാന്റോൺ ലില്ലി പാഡ്, പാന്റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്റോൺ ബ്രോൺസ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. 159.87x 74.28x 5.99mm വലിപ്പവും 159 ഗ്രാം ഭാരവും ഈ മോട്ടറോള ഫോണിനുണ്ട്.
മോട്ടറോള എഡ്ജ് 70 യുകെയിൽ എത്തിക്കഴിഞ്ഞു. ഈ ആഴ്ച മുതൽ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും നിരവധി രാജ്യങ്ങളിലും ഇത് ലഭ്യമാകും. ഭാവിയിൽ ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത വിപണികളിൽ ഈ ഫോൺ ലോഞ്ച് ചെയ്യുമെന്ന് മോട്ടോറോള പറഞ്ഞു. അധികം വൈകാതെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








