മോട്ടറോള എഡ്ജ്, എഡ്ജ് + സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ മോട്ടറോള എഡ്ജ്, എഡ്ജ് പ്ലസ് എന്നിവ പുറത്തിറക്കി. നേരത്തെ ടിപ്പ്സ്റ്റേഴ്സ് പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടുകൾ ഏതാണ്ട് ശരിവയ്ക്കുന്ന വിധത്തിലാണ് ഇരു സ്മാർട്ട്ഫോണുകളുടെയും സവിശേഷതകൾ. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വിഭാഗത്തിലാണ് മോട്ടറോളയുടെ പുതിയ രണ്ട് സ്മാർട്ട്ഫോണുകളും വരുന്നത്. ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് കട്ടിംഗ് എഡ്ജ് ഡിസൈനോട് കൂടിയാണ് ഈ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് മോട്ടറോള എഡ്ജ്
 

സ്റ്റാൻഡേർഡ് മോട്ടറോള എഡ്ജ് സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സിംഗിൾ വേരിയന്റ് മാത്രമേ നിലവിൽ കമ്പനി അവതരിപ്പിച്ചിട്ടുള്ളു. ഈ വേരിയന്റിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മോട്ടറോള എഡ്ജ് + സ്മാർട്ടഫോൺ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റാമ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 1,000 ഡോളറാണ് ഈ ഫോണിന്റെ വില. മറ്റ റാം വേരിയന്റുകളൊന്നും തന്നെ കമ്പനി നിലവിൽ പുറത്തിറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എഡ്ജ് സീരിസിന്

മോട്ടറോളയും എഡ്ജ് സീരിസിന് കമ്പനിയുടെ ഇതുവരെ പുറത്തിറങ്ങിയതിൽ നിന്നും വ്യത്യസ്തമായൊരു സവിശേഷതയായി ചൂണ്ടികാണിക്കാനുള്ളത് ഈ രണ്ട് മോഡലുകളും 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടോടെയാണ് പുറത്തിറക്കിരിക്കുന്നത് എന്നതാണ്. കൂടാതെ ഇരുവശത്തും 3 ഡി കർവ്ഡ് എഡ്ജസ് ഉള്ള ഉയർന്ന റിഫ്രഷ് റൈറ്റോട് കൂടിയ ഡിസ്പ്ലെയും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് 600 എംപി ക്യാമറയുള്ള സ്മാർട്ട്ഫോണിന്റെ പണിപ്പുരയിലോ

മോട്ടറോള എഡ്ജ്

മോട്ടറോള എഡ്ജ്

മിഡ്‌റേഞ്ച് സെഗ്‌മെന്റ് സ്മാർട്ട്ഫോൺ എന്ന നിലയിൽ പുറത്തിറക്കിയ എഡ്ജ് സീരീസിലെ കുറഞ്ഞ വിലയുള്ള മോഡലാണ് മോട്ടറോള എഡ്ജ്. ഈ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് FHD + AMOLED ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റും ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഡിസ്പ്ലേയ്ക്ക് ഇരുവശത്തും വാട്ടർഫാൾ സ്റ്റൈലിലുള്ള കർവ്ഡ് അരികുകളാണ് ഉള്ളത്. 25 മെഗാപിക്സലിന്റെ മുൻ ക്യാമറ ഒരു ചെറിയ പഞ്ച്-ഹോൾ കട്ട്ഔട്ടിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡിസ്പ്ലേയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്.

ഡിസ്പ്ലേ
 

ഡിസ്പ്ലേയിലെ വളഞ്ഞിരിക്കുന്ന അരിക് വശങ്ങളിൽ കമ്പനി സോഫ്റ്റ്വെയർ ട്രിക്സ് ഉപയോഗിച്ചിട്ടുണ്ട്. അപ്ലിക്കേഷനുകളോ ഷോർട്ട് കട്ടുകളോ തുറക്കാൻ അവയിൽ ഡബിൾ-ടാപ്പ് ചെയ്താൽ മതി. ഗെയിമുകൾ കളിക്കുമ്പോൾ വെർച്വൽ ബട്ടണുകളായും ഈ എഡ്ജ് ഉപയോഗിക്കാം, ആവശ്യമില്ലെന്ന് തോന്നിയാൽ അരികുകളിലെ ഈ സവിശേഷത പ്രവർത്തനരഹിതമാക്കാനും സാധിക്കും. നോട്ടിഫിക്കേഷൻ ട്രേയിലേക്ക് കടക്കാൻ എഡ്ജിൽ താഴേക്ക് സ്വൈപ്പുചെയ്യാനും സാധിക്കും.

ട്രിപ്പിൾ ക്യാമറ

മോട്ടറോള എഡ്ജിന് പിന്നിൽ, ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. പ്രധാന ക്യാമറ 64 മെഗാപിക്സൽ സെൻസറാണ്. 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിനൊപ്പം ഉണ്ട്. മറ്റ് മോട്ടോ ഡിവൈസുകളിൽ സാധാരണ കാണാറുള്ള ക്യാമറ ഫീച്ചറുകൾ ഈ ഫോണിലും മോട്ടറോള ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ പുറത്തിറങ്ങിയതോടെ വൺപ്ലസ് 7 ടി പ്രോയുടെ വില കുറച്ചു

സ്നാപ്ഡ്രാഗൺ

6 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 765 ജി ചിപ്പ് സെറ്റാണ് എഡ്ജിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ഓൺ‌ബോർഡിന്റെ വാനില പതിപ്പാണ് ഫോണിൽ ഉണ്ടാവുക. മോട്ടോ ഡിസ്‌പ്ലേ, മോട്ടോ ജെസ്റ്ററുകൾ എന്നിവ പുതുമയുള്ളവയാണ്. മോട്ടറോള അവകാശപ്പെടുന്നതുപോലെ രണ്ട് ദിവസം വരെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് എഡ്ജിൽ നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് വയർഡ് ചാർജിംഗും ഇതിനൊപ്പം ഉണ്ട്.

മോട്ടറോള എഡ്ജ് +

മോട്ടറോള എഡ്ജ് +

മോട്ടറോളയുടെ മുൻനിര സ്മാർട്ടഫോണുകളിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന വിശേഷണത്തിനാണ് കമ്പനി എഡ്ജ് + പുറത്തിറക്കിയിരിക്കുന്നത്. ഫോണിന്റെ പല സവിശേഷതകളും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. ചില പ്രധാനപ്പെട്ട സവിശേഷതകളിൽ വരുത്തിയ മാറ്റങ്ങളിലൂടെയാണ് എഡ്ജ് പ്ലസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ നിരയിൽ സ്ഥാനം പിടിക്കുന്നത്.

എഫ്‌എച്ച്ഡി +

എഡ്ജിൽ ഉള്ള എഫ്‌എച്ച്ഡി + റെസല്യൂഷനോടുകൂടിയ അതേ 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 90 ഹെർട്സ് റൈറ്റും തന്നെയാണ് എഡ്ജ് പ്ലസിവും നൽകിയിട്ടുള്ളത്. ഡിസ്പ്ലേയിൽ കർവുകളും, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും, 25 മെഗാപിക്സൽ സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ട് ഔട്ട് എന്നിവയും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ എ12 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

പിൻ ക്യാമറ

എഡ്ജിൽ നിന്നും എഡ്ജ് പ്ലസിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് പിൻ ക്യാമറയാണ്. ഒഐഎസ് അസിസ്റ്റൻസ് ഉള്ള 108 മെഗാപിക്സൽ പ്രധാന ക്യമാറയുടെ അപ്രേച്ചർ എഫ് 1.8 ആണ്. ഉയർന്ന നിലവാരമുള്ള 27 മെഗാപിക്സൽ ഫോട്ടോകൾ ലഭിക്കാൻ ക്യാമറ പിക്സൽ ബിന്നിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിന് സമാനമായി 16 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉണ്ട്.

എൽപിഡിഡിആർ 5

12 ജിബി എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.0 സ്റ്റോറേജുമായി ജോടിയാക്കിയ മുൻനിര സ്‌നാപ്ഡ്രാഗൺ 865 ചിപ്പ് സെരറ്റാണ് എഡ്ജ് + ഉപയോഗിക്കുന്നത്. പുതിയ എഡ്ജ് സവിശേഷതകൾ ഉൾക്കൊള്ളുന്ന ആൻഡ്രോയിഡ് 10 ഓൺ‌ബോർഡ് സ്റ്റോക്കിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസ് ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് സപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

മോട്ടറോള എഡ്ജ്

മോട്ടറോള എഡ്ജ് പ്ലസിന് കരുത്ത് നൽകുന്നത് 5000 എംഎഎച്ച് ബാറ്ററിയാണ്. 18W ഫാസ്റ്റ് വയർഡ് ചാർജിംഗും, 15W ഫാസ്റ്റ് വയർലെസ് ചാർജിംഗിനും സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണ് ഇത്. 5W വേഗതയിൽ വയർലെസ് ചാർജിലൂടെ മറ്റ് ഡിവൈസിലേക്ക് ചാർജ്ജ് റിവേഴ്‌സ് ചെയ്യാനും കഴിയും. ഈ സ്മാർട്ട്ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും നൽകിയിട്ടുണ്ട്. ഹെഡ്‌ഫോൺ ജാക്ക് ഉൾപ്പെടുതതിയിട്ടുള്ള കമ്പനിയുടെ ഒരേയൊരു മുൻനിര ഫോണാണ് ഇത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

Most Read Articles
Best Mobiles in India

English summary
Motorola has been teasing us with its new Edge series phones a few days ago and thanks to tipsters, we have known a lot about these phones since a few months now. However, the wait is finally over and Motorola has released its latest flagship phones and these seem to be a welcome return for the Lenovo-owned brand.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X