Home
Mobile

മോട്ടറോള എഡ്ജ് ലൈറ്റ് 5 ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടറോള ഈ മാസം ആദ്യം വൺ ഫ്യൂഷൻ+ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 16,999 രൂപ വിലയുള്ള ഈ ഡിവൈസിന്റെ ലോഞ്ചിന് ശേഷം കമ്പനി പുതിയൊരു സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. മോട്ടറോള എഡ്ജ് ലൈറ്റ് സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. ഇത് മോട്ടറോള എഡ്ജ് സ്മാർട്ട്ഫോണിന്റെ ടോൺ-ഡൌൺ വേർഷനായിരിക്കും. മോട്ടറോള എഡ്ജ് ലൈറ്റിന്രെ ഇന്ത്യയിൽ തന്നെയായിരിക്കുമോ അതോ മറ്റേതെങ്കിലും രാജ്യത്ത് ഫോൺ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

മോട്ടറോള എഡ്ജ് ലൈറ്റ്

മോട്ടറോള എഡ്ജ് ലൈറ്റിന് എക്സ് ടി 2075 എന്ന മോഡൽ നമ്പരിലാണ് വരികയെന്ന് ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ ട്വിറ്ററിലൂടെ റിപ്പോർട്ട് ചെയ്തു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 730 ജി സോസിയായിരിക്കും ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. മോഡൽ നമ്പർ XT2075-3 ഉണ്ടെന്ന് പറയപ്പെടുന്നൊരു ഡിവൈസ് എഫ്‌സിസി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും കണ്ടിരുന്നു. പുതിയ ഫോണിന് കുറഞ്ഞത് 4,700 എംഎഎച്ച് ബാറ്ററി ശേഷിയുണ്ടാകുമെന്ന് ലിസ്റ്റിംഗ് സൂചന നൽകുന്നു.

ആൻഡ്രോയിഡ് 10

മോട്ടറോള എഡ്ജ് ലൈറ്റ് സ്മാർട്ട്ഫോൺ ഇത് ആൻഡ്രോയിഡ് 10 OSമായിട്ടായിരിക്കും പുറത്തിറങ്ങുക. 5 ജി സപ്പോർട്ടുള്ള ഡിവൈസ് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോട്ടറോള എഡ്ജ് ഫോണിനും 5 ജി സപ്പോർട്ടുണ്ട്. മോട്ടറോള എഡ്ജ് ലൈറ്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ഡിവൈസിന്റെ ലോഞ്ച് മോട്ടറോള ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മോട്ടറോള എഡ്ജ് +

മോട്ടറോള എഡ്ജ് +

കഴിഞ്ഞ മാസം മോട്ടറോള ഇന്ത്യയിൽ എഡ്ജ് + അവതരിപ്പിച്ചു. മോട്ടറോളയുടെ മുൻനിര സ്മാർട്ടഫോണുകളിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന വിശേഷണത്തിനാണ് കമ്പനി എഡ്ജ് + പുറത്തിറക്കിയിരിക്കുന്നത്. ഫോണിന്റെ പല സവിശേഷതകളും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. ചില പ്രധാനപ്പെട്ട സവിശേഷതകളിൽ വരുത്തിയ മാറ്റങ്ങളിലൂടെയാണ് എഡ്ജ് പ്ലസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ നിരയിൽ സ്ഥാനം പിടിക്കുന്നത്.

ഡിസ്‌പ്ലേ

എഡ്ജിൽ ഉള്ള എഫ്‌എച്ച്ഡി + റെസല്യൂഷനോടുകൂടിയ അതേ 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 90 ഹെർട്സ് റൈറ്റും തന്നെയാണ് എഡ്ജ് പ്ലസിവും നൽകിയിട്ടുള്ളത്. ഡിസ്പ്ലേയിൽ കർവുകളും, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും, 25 മെഗാപിക്സൽ സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ട് ഔട്ട് എന്നിവയും നൽകിയിട്ടുണ്ട്.

പിൻ ക്യാമറ

എഡ്ജിൽ നിന്നും എഡ്ജ് പ്ലസിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് പിൻ ക്യാമറയാണ്. ഒഐഎസ് അസിസ്റ്റൻസ് ഉള്ള 108 മെഗാപിക്സൽ പ്രധാന ക്യമാറയുടെ അപ്രേച്ചർ എഫ് 1.8 ആണ്. ഉയർന്ന നിലവാരമുള്ള 27 മെഗാപിക്സൽ ഫോട്ടോകൾ ലഭിക്കാൻ ക്യാമറ പിക്സൽ ബിന്നിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിന് സമാനമായി 16 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉണ്ട്.

Best Mobiles in India

English summary
Motorola is said to launch Motorola Edge Lite soon, which will be a toned-down version of the original phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X