Home
Mobile

മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ചൈനയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിൽ ഈ സ്മാർട്ട്‌ഫോൺ എപ്പോൾ അവതരിപ്പിക്കും എന്ന കാര്യം ഇതുവരെ മോട്ടറോള വ്യക്തമാക്കിയിട്ടില്ല. ചൈനീസ് വിപണിയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ബജറ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ് ഇത്.

ക്വാൽകോം

ക്വാൽകോം തങ്ങളുടെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 800 സീരീസ് ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഈ ചിപ്‌സെറ്റിനൊപ്പം ഒരു ഫോൺ പുറത്തിറക്കുമെന്ന് മോട്ടറോള അറിയിച്ചിരുന്നു. ഫ്ലാഗ്ഷിപ്പ് സ്നാപ്ഡ്രാഗൺ 888ന് പകരം സ്നാപ്ഡ്രാഗൺ 870 ഉപയോഗിച്ചാണ് കമ്പനി പുതിയ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. മോട്ടറോള എഡ്ജ് എസിന്റെ വിലയും സവിശേഷതകളും പരിശോധിക്കാം.

മോട്ടറോള എഡ്ജ് എസ്: വിലയും ലഭ്യതയും

മോട്ടറോള എഡ്ജ് എസ്: വിലയും ലഭ്യതയും

മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻ‌വൈ 1999 ആണ് വില ഇത് ഏകദേശം 22,548 രൂപയോളമാണ്. മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് സി‌എൻ‌വൈ 2399 ആണ് വില. ഇത് ഏകദേശം 27,000 രൂപയോളമാണ്. ടോപ്പ് വേരിയന്റായ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻ‌വൈ 2799 ആണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 35,559 രൂപയോളമാണ്.

മോട്ടറോള എഡ്ജ് എസ്: സവിശേഷതകൾ

മോട്ടറോള എഡ്ജ് എസ്: സവിശേഷതകൾ

6.20 ഇഞ്ച് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 2520 × 1080 പിക്‌സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. എച്ച്ഡിആർ 10 സപ്പോർട്ടോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമായാണ് മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ബാറ്ററി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രോസസ്സറാണ് ഇത്. സ്നാപ്ഡ്രാഗൺ 865 പ്ലസ് എസ്ഒസിയുടെ നവീകരിച്ച പതിപ്പാണ് ഇത്. 20W ഫാസ്റ്റ് ചാർജിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് എഡ്ജ് എസിലുള്ളത്. സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത ഡ്യൂവൽ സെൽഫി ക്യാമറയാണ്. 6 എംപി, 8 എംപി എന്നീ സെൻസറുകളാണ് ഈ ഫോണിലുള്ളത്.

ക്യാമറ

ആറ് ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷൻ, മാക്രോ വീഡിയോ, ഓഡിയോ സൂം, വീഡിയോ സ്പോട്ട് കളർ മോഡ് തുടങ്ങി വിവിധ സവിശേഷതകളോടെയാണ് മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിലുള്ളത്. ഡിവൈസിന്റെ പിറകിലെ ക്യാമണറ സെറ്റപ്പിൽ നാല് ക്യാമറകളാണ് ഉള്ളത്. 64 എംപി പ്രൈമറി സെൻസർ, 16 എംപി അൾട്രാ-വൈഡ് ആംഗിൾ മാക്രോ സെൻസർ, 2 എംപി പോർട്രെയിറ്റ് ഡെപ്ത് ഓഫ് ഫീൽഡ് സെൻസർ, ടോഫ് സ്റ്റീരിയോസ്കോപ്പിക് ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ളത്.

Best Mobiles in India

English summary
Motorola has introduced the Edge S smartphone. This device has been launched in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X