കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മിയെ പിന്തള്ളി മോട്ടറോള
ആഴ്ച്ചകളായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ റെഡ്മിയായിരുന്നു മുന്നിൽ. എന്നാൽ കഴിഞ്ഞയാഴ്ച്ച റെഡ്മിയെ പിന്തള്ളി മോട്ടറോളയുടെ സ്മാർട്ട്ഫോൺ ഒന്നാം സ്ഥാനത്ത് എത്തി. റെഡ്മി നോട്ട് 11 പ്രോയെ രണ്ടാം സ്ഥാനത്താക്കി പുതിയ മോട്ടറോള എഡ്ജ് എക്സ്30 സ്മാർട്ട്ഫോണാണ് ഏറ്റവും ട്രന്റിങ് ആയത്. പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 ചിപ്‌സെറ്റുമായി പുറത്തിറങ്ങിയ ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. ക്വാൽകോമിന്റെ ഏറ്റവും കരുത്തുള്ള ഫ്ലാഗ്ഷിപ്പ് പ്രോസസറാണ് ഇത്.

കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ റെഡ്മി നോട്ട് 11 പ്രോയ്ക്ക് ശേഷം സാംസങ് ഗാലക്സി എ52എസ് സ്മാർട്ട്ഫോൺ ആണ് ഉള്ളത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ഈ സ്മാർട്ട്ഫോൺ ട്രന്റിങ് ആയി തന്നെ നിൽക്കുന്നുണ്ട്. മോട്ടറോള എഡ്ജ് എസ്30 ആണ് നാലാം സ്ഥാനത്ത്. ഈ പട്ടികയിൽ അഞ്ചാം സ്ഥനത്തുള്ളത് ഐഫോൺ 13 പ്രോ മാക്സ് ആണ്. ഏറ്റവും വില കൂടിയ സ്മാർട്ട്ഫോണാണ് ഇത്. കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

മോട്ടറോള എഡ്ജ് എക്സ്30
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 144Hz ഡിസ്പ്ലേ
• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി/ 256 ജിബി UFS 3.1 സ്റ്റോറേജ്, 8 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്, 12 ജിബി LPDDR5 റാം
• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഐ 3.0
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 50 എംപി + 2 എംപിപിൻ ക്യാമറകൾ
• 60 എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11 പ്രോ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലഡ് ഡിസ്പ്ലേ
• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, മാലി-G68 MC4 ജിപിയു
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• ഡ്യുവൽ സിം (നാനോ + നാനോ)
• 108 എംപി + 8 എംപി + 2 എംപി പിൻക്യാമറകൾ
• 16എംപി മുൻ ക്യാമറ
• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160 mAh ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജി
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ
• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32എംപി മുൻ ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

മോട്ടറോള എഡ്ജ് എസ്30
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി 144Hz ഡിസ്പ്ലേ, എച്ച്ഡിആർ10+
• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് 5nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി / 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്, 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 11
• ഡ്യുവൽ സിം (നാനോ + നാനോ)
• 108 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2778×1284 പിക്സൽസ്) ഒലെഡ്, 458 പിപിഐ പിക്സൽ ഡെൻസിറ്റി, സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ
• 64-ബിറ്റ് ആർക്കിടെക്ചറുള്ള ബയോണിക് 5nm ചിപ്പ് അടങ്ങുന്ന സിക്സ്-കോർ A15, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ
• 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ
• ഐഒഎസ് 15
• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)
• ഡ്യുവൽ സിം (നാനോ + ഇസിം)
• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറ സെറ്റപ്പ്
• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ
• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ
• ബിൽറ്റ്-ഇൻ റീചാർജബിൾ ലിഥിയം-അയൺ ബാറ്ററി


Click it and Unblock the Notifications








