മോട്ടറോള ഇന്ത്യയിൽ മോട്ടോ ജി 60, ജി 100 സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചേക്കും

|

മോട്ടറോളയുടെ മിഡ് റേഞ്ച് 'ജി' സീരീസിൽ നിരവധി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ കാണിക്കുന്നത്. മോട്ടോ ജി 20, മോട്ടോ ജി 60, മോട്ടോ ജി 100 സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതായി കാണിക്കുന്ന ഒന്നിലധികം റിപ്പോർട്ടുകൾ ലഭ്യമായിട്ടുണ്ട്. ഇന്ത്യയിൽ വരാനിരിക്കുന്ന ജി സീരീസിൽ നിന്ന് കുറഞ്ഞത് രണ്ട് വേരിയന്റുകളെങ്കിലും അവതരിപ്പിച്ചതായി സ്ഥിരീകരിക്കുന്ന ഒരു പുതിയ റിപ്പോർട്ടും ഇതിനോടകം ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട പ്രധാന വിശദാംശങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് വിശദമായി നമുക്ക് പരിശോധിക്കാം.

 
ഇന്ത്യയിൽ മോട്ടോ ജി 60, ജി 100 സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചേക്കും

പുതിയ മോട്ടറോള ജി-സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

 

ഇന്ത്യൻ വിപണിയിൽ മോട്ടറോള രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചതായി ടിപ്പ്സ്റ്റർ മുകുൾ ശർമ പറഞ്ഞു. ലീക്ക്സ്റ്റർ പങ്കിട്ട ഒരു ട്വീറ്റ് ഈ രണ്ട് സ്മാർട്ഫോണുകളും 'ജി' സീരീസിൽ നിന്നുള്ളതാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ, ഈ ഹാൻഡ്സെറ്റ് മോഡലുകളുടെ പേരുകൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വരാനിരിക്കുന്ന രണ്ട് സ്മാർട്ട്ഫോണുകളിലും മിഡ് റേഞ്ച് വിഭാഗത്തിൽ ലഭിക്കാവുന്നതിൽ വെച്ച് മികച്ച ഹാർഡ്‌വെയർ നൽകുമെന്ന് ടിപ്പ്സ്റ്റർ സൂചന നൽകുന്നു. മോണിക്കറെ കൂടാതെ, ഇന്ത്യയിൽ പുതിയ മോട്ടോ ജി സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് ടൈംലൈനും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മോട്ടോ ജി 60, മോട്ടോ ജി 100 എന്നിവയാണ് ഈ രണ്ട് ഹാൻഡ്സെറ്റുകളെന്ന് റ്യുമർ മിൽ പറയുന്നു. മോട്ടോ ജി 100 റീബ്രാൻഡഡ്‌ ചെയ്ത മോട്ടോ എഡ്ജ് എസ് എന്ന പേരിൽ ആഗോള വിപണിയിൽ ഇതിനകം ഔദ്യോഗികമായി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും മോട്ടോ ജി 60 വിപണിയിൽ ഔദ്യോഗികമായി ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

കൂടുതൽ വായിക്കുക: എംഐ 11 സീരീസ് ഏപ്രിൽ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കും

6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായി മോട്ടോ ജി 100 പുറത്തിറങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, സ്മാർട്ട്ഫോൺ 90Hz റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സർട്ടിഫിക്കേഷനും അനുബന്ധമായ ഒരു എഫ്എച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്തേക്കാം. മോട്ടോ ജി 100 സ്നാപ്ഡ്രാഗൺ 870 പ്രോസസറാണ് നൽകുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള പ്രീമിയം മിഡ് റേഞ്ച് ക്വാൽകോം പ്രോസസറുമായി ജോടിയാക്കും.

ഈ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുകയും സ്റ്റോക്ക് ആൻഡ്രോയിഡ് യുഐ എക്സ്‌പീരിയൻസ് നൽകുകയും ചെയ്യും. മോട്ടോ ജി 100 ൻറെ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസറും 16 എംപി വൈഡ് ആംഗിൾ സെൻസറും വരുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിൽ 2 എംപി സെൻസറും ടോഫ് (ഫ്ലൈറ്റ് സമയം) ക്യാമറ ലെൻസും ഉൾപ്പെടുത്തും. 16 എംപി വൈഡ് ആംഗിൾ സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറ മൊഡ്യൂളാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

5,000 എംഎഎച്ച് ബാറ്ററിയും 25 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുമായി മോട്ടോ ജി 100 എത്തുമെന്നാണ് അഭ്യൂഹങ്ങൾ. മറുവശത്ത്, മോട്ടോ ജി 60 ആൻഡ്രോയിഡ് 11 ഒഎസിനൊപ്പം എത്തുമെന്നും പറയപ്പെടുന്നു. സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

Best Mobiles in India

English summary
Several reports say that the Moto G20, Moto G60, and Moto G100 smartphones will be released soon. According to a new article on the internet, at least two versions of the upcoming G series will be launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X