മോട്ടറോള ജി 50 5 ജിയുടെ മറ്റൊരു വേരിയന്റ് വ്യത്യസ്ത സവിശേഷതകളോടെ ആരാധകർക്കായി വീണ്ടും അവതരിപ്പിച്ചു
മോട്ടോ ജി 50 5 ജി ഉൾപ്പെടെ ഈ വർഷം നിരവധി 5 ജി മോഡലുകളുമായി മോട്ടറോള ജി സീരീസ് പുതുക്കിയിട്ടുണ്ട്. ഈ ബ്രാൻഡ് ജി50 5 ജി സ്മാർട്ഫോൺ വീണ്ടും അവതരിപ്പിച്ചു. എന്നാൽ, ഇത്തവണ മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചില പുതിയ സവിശേഷതകളും ഡിസൈനുകളുമായി ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറിന് പകരം മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ ഉൾപ്പെടുത്തിയിട്ടുള്ള ഒരു 5 ജി സ്മാർട്ട്ഫോണാണ് പുതിയ മോട്ടോ ജി 50 5 ജി. മാത്രവുമല്ല, ഇതിൻറെ ഡിസ്പ്ലേയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ മോട്ടോ ജി50 5 ജി എപ്പോഴാണ് ഇന്ത്യയിൽ വരുന്നത്, ഇതിന് നൽകിയിരിക്കുന്ന സവിശേഷതകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ വിശദമായി പരിശോധിക്കാം.
കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി വാച്ച് 4 സീരീസ്, ഗാലക്‌സി ബഡ്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

മോട്ടറോള ജി 50 5 ജി പുതിയ മോഡലിൻറെ പൂർണ്ണ സവിശേഷതകൾ
റീ-ലോഞ്ച് ചെയ്യ്ത ഈ മോട്ടോറോള മോട്ടോ ജി 50 5 ജിയ്ക്ക് കരുത്ത് പകരുന്നത് ഡൈമെൻസിറ്റി 700 പ്രോസസറാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസറാണ് മുമ്പ് അവതരിപ്പിച്ച വേരിയന്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. എന്നാൽ, കോൺഫിഗറേഷനിൽ വ്യത്യസമൊന്നും വരുന്നില്ല. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള കമ്പനി ഈ മോഡലും പുറത്തിറക്കി. 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനുമുണ്ട്.

മോട്ടോ ജി 50 5 ജിയിൽ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ട്, അതിൽ എഫ്/1.7 അപ്പർച്ചറുള്ള 48 എംപി പ്രൈമറി സെൻസർ, എഫ്/2.4 അപ്പർച്ചറുള്ള 2 എംപി മാക്രോ സെൻസർ, ഒരു അധിക ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. പ്രീവിയസ് ജനറേഷൻ മോഡലിന് സമാനമാണ്, അതായത് 720 x 1600 പിക്‌സൽ റെസല്യൂഷനും 269 പിപിഐ പിക്സൽ ഡെൻസിറ്റിയും സപ്പോർട്ട് ചെയ്യുന്ന 6.5 ഇഞ്ച് എച്ച്ഡി + പാനലുമുണ്ട്. സ്‌ക്രീൻ റെസല്യൂഷൻ 90Hz- ൽ കൂടുതലാണ്. ഫ്രണ്ട് പാനലിൽ ഒരു വാട്ടർ ഡ്രോപ്പ് നോച്ച് ഉണ്ട്, അതിൽ 13 എംപി സെൽഫി സ്നാപ്പർ എഫ്/2.0 അപ്പേർച്ചറുമുണ്ട്. ഈ ഹാൻഡ്‌സെറ്റിൽ ബയോമെട്രിക്സിനായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്. 5 ജി കൂടാതെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഈ യൂണിറ്റ് ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

പുതിയ മോട്ടറോള ജി 50 5 ജി വേരിയന്റിൻറെ വില
മോട്ടറോള ജി 50 5 ജി സ്മാർട്ഫോൺ ഓസ്ട്രേലിയയിൽ എയുഡി 399 വിലയ്ക്ക് (ഏകദേശം 21,500 രൂപ) അവതരിപ്പിച്ചു. സിംഗിൾ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. മെറ്റിയോറൈറ്റ് ഗ്രേ എന്ന കളർ ഓപ്ഷനിലായിരിക്കും ഈ സ്മാർട്ഫോൺ വിപണിയിൽ നിന്നും ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ചില ഏഷ്യൻ വിപണികളിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്ന് പറയുന്നു. ഇന്ത്യയിൽ ഈ സ്മാർഫോൺ ലോഞ്ച് ഉണ്ടായേക്കാം. ഈ ലോഞ്ച് തീയതികൾ മോട്ടറോള വെളിപ്പെടുത്തുവാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications








