മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോൺ ഫ്ലാഷ് സെയിൽ ഇന്ന്; വിലയും സവിശേഷതകളും

|

മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് നടക്കും. മെയ് മാസത്തിലാണ് ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ നേരത്തെ രണ്ട് തവണ നടന്നിരുന്നു. ബജറ്റ് സെഗ്മെന്റിലുള്ള മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ റെഡ്മി 8A ഡ്യുവൽ, റിയൽ‌മി നാർ‌സോ 10A, വിവോ U10 എന്നീ സ്മാർട്ട്ഫോണുകൾക്കെതിരെയാണ് മത്സരിക്കുന്നത്.

 

ഫ്ലാഷ് സെയിൽ

മോട്ടറോള G8 പവർ ലൈറ്റിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന നടക്കുന്നത്. സ്റ്റോക്കുകൾ‌ അവസാനിക്കുന്നതുവരെ മാത്രം നടക്കുന്ന വിൽപ്പനയായതിനാൽ ഡിവൈസ് വാങ്ങേണ്ടവർ കൃത്യം 12 മണിക്ക് തന്നെ ഫോൺ ബുക്ക് ചെയ്യുന്നതാവും നല്ലത്. മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ 8,999 രൂപയ്ക്കാണ് വിൽക്കുന്നത്. റോയൽ ബ്ലൂ, ആർട്ടിക് ബ്ലൂ എന്നിവയുൾപ്പെടെ രണ്ട് വ്യത്യസ്ത ഷേഡുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പ്രീമിയം സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പ്രീമിയം സ്മാർട്ട്‌ഫോണുകൾ

മോട്ടറോള G8 പവർ ലൈറ്റ്: സവിശേഷതകൾ

മോട്ടറോള G8 പവർ ലൈറ്റ്: സവിശേഷതകൾ

മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ ഡിവൈസ് ഹീലിയോ പി 35ന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് പൈ ഒഎസിൽ പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫിക്കായി കമ്പനി ഈ ഡിവൈസിൽ മൂന്ന് പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഈ സെറ്റപ്പിൽ 16 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസ്‌പ്ലേ
 

6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് മോട്ടറോള G8 പവർ ലൈറ്റിൽ നൽകിയിട്ടുള്ളത്. ഇത് ഒരു ഐപിഎസ് എൽസിഡി പാനലാണ്. സെൽഫികൾക്കായി 8 എംപി ക്യാമറ പായ്ക്ക് ചെയ്യുന്ന യു ആകൃതിയിലുള്ള നോച്ചും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി ബാക്ക് പാനലിൽ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി സവിശേഷതകളായി യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ നൽകിയിട്ടുണ്ട്. 5,000 mAh ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ വില കുറച്ചു, പുതിയ സ്റ്റോറേജ് വേരിയൻറും അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ വില കുറച്ചു, പുതിയ സ്റ്റോറേജ് വേരിയൻറും അവതരിപ്പിച്ചു

ആൻഡ്രോയിഡ് പൈ

മോട്ടറോള G8 പവർ ലൈറ്റിലുള്ള സവിശേഷതകളെല്ലാം ബേസിക്ക് ആണ്. ദൈനംദിന ഉപയോഗത്തിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണിത്. ഈ ഡിവൈസിൽ നിന്നും ഉയർന്ന നിലവാരത്തിലുള്ള പ്രകടനം പ്രതീക്ഷിക്കരുത്. ആൻഡ്രോയിഡ് 10 പുറത്തിറങ്ങിയിട്ടും ഈ ഡിവൈസ് അവതരിപ്പിച്ചത് ആൻഡ്രോയിഡ് പൈ ഒഎസിലാണ്.

ബജറ്റ് സ്മാർട്ട്ഫോൺ

ആൻഡ്രോയിഡ് പൈ ഒഎസിൽ മിക്കവർക്കും ഇഷ്ടപ്പെടുന്ന സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം ലഭിക്കും. ഭാവിയിൽ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 10ലേക്ക് ഇത് അപ്ഡേറ്റ് ചെയ്തേക്കും. നിലവിൽ ഇത്തരമൊരു അപ്ഡേറ്റിന്റെ കാര്യത്തിൽ മോട്ടറോള വ്യക്തത വരുത്തിയിട്ടില്ല. ഇതേ വിലയിൽ കുറച്ച് കൂടി മികച്ച സവിശേഷതകൾ നൽകുന്ന സ്മാർട്ട്ഫോണുകളായി റെഡ്മി 8 എ, റിയൽ‌മി നർസോ 10 എ എന്നിവയുണ്ടെന്നാണ് റിവ്യൂസിൽ നിന്നും മനസിലാകുന്നത്.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന ജൂലൈ 8ന് ഫ്ലിപ്കാർട്ട് വഴി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന ജൂലൈ 8ന് ഫ്ലിപ്കാർട്ട് വഴി; വിലയും സവിശേഷതകളും

Best Mobiles in India

English summary
The Motorola G8 Power Lite will now be available for sale today in India. You will be able to buy the device online via Flipkart. The sale will be starting at 12 pm and is expected to be live till the stocks last.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X