Home
Mobile

മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 2ന്; വിലയും സവിശേഷതകളും

മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോൺ മെയ് മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ബജറ്റ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തതിന് ശേഷം ഓൺ‌ലൈൻ സ്റ്റോറുകൾ വഴി രണ്ടുതവണ വിൽപ്പനയ്‌ക്കെത്തി. ഇപ്പോഴും ഡിവൈസ് ഓപ്പൺ സെയിലിനായി ലഭ്യമാക്കിയിട്ടില്ല. ഡിവൈസിന്റെ അടുത്ത ഫ്ലാഷ് സെയിൽ ജൂലൈ 2ന് നടക്കും. റെഡ്മി 8A ഡ്യുവൽ, റിയൽ‌മി നാർ‌സോ 10A, വിവോ U10 എന്നീ സ്മാർട്ട്ഫോണുകൾക്കെതിരെയാണ് മോട്ടറോളയുടെ എൻ‌ട്രി ലെവൽ ഡിവൈസ് മത്സരിക്കുന്നത്.

ഫ്ലാഷ് സെയിൽ

മോട്ടറോള G8 പവർ ലൈറ്റിന്റെ ഫ്ലാഷ് സെയിൽ ജൂലൈ 2 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന നടക്കുന്നത്. സ്റ്റോക്കുകൾ‌ അവസാനിക്കുന്നതുവരെ മാത്രം നടക്കുന്ന വിൽപ്പനയായതിനാൽ ഡിവൈസ് വാങ്ങേണ്ടവർ കൃത്യം 12 മണിക്ക് തന്നെ ഫോൺ ബുക്ക് ചെയ്യുന്നതാവും നല്ലത്. മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ 8,999 രൂപയ്ക്കാണ് വിൽക്കുന്നത്. റോയൽ ബ്ലൂ, ആർട്ടിക് ബ്ലൂ എന്നിവയുൾപ്പെടെ രണ്ട് വ്യത്യസ്ത ഷേഡുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

എൻട്രി ലെവൽ

മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ ഡിവൈസ് ഹീലിയോ പി 35ന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് പൈ ഒഎസിൽ പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫിക്കായി കമ്പനി ഈ ഡിവൈസിൽ മൂന്ന് പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഈ സെറ്റപ്പിൽ 16 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസ്‌പ്ലേ

6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് മോട്ടറോള G8 പവർ ലൈറ്റിൽ നൽകിയിട്ടുള്ളത്. ഇത് ഒരു ഐപിഎസ് എൽസിഡി പാനലാണ്. സെൽഫികൾക്കായി 8 എംപി ക്യാമറ പായ്ക്ക് ചെയ്യുന്ന യു ആകൃതിയിലുള്ള നോച്ചും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി ബാക്ക് പാനലിൽ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി സവിശേഷതകളായി യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ നൽകിയിട്ടുണ്ട്. 5,000 mAh ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉള്ളത്.

ആൻഡ്രോയിഡ്

മോട്ടറോള G8 പവർ ലൈറ്റിലുള്ള സവിശേഷതകളെല്ലാം ബേസിക്ക് ആണ്. ദൈനംദിന ഉപയോഗത്തിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണിത്. ഈ ഡിവൈസിൽ നിന്നും ഉയർന്ന നിലവാരത്തിലുള്ള പ്രകടനം പ്രതീക്ഷിക്കരുത്. ആൻഡ്രോയിഡ് 10 പുറത്തിറങ്ങിയിട്ടും ഈ ഡിവൈസ് അവതരിപ്പിച്ചത് ആൻഡ്രോയിഡ് പൈ ഒഎസിലാണ്.

ബജറ്റ് സെഗ്മന്റ്

ആൻഡ്രോയിഡ് പൈ ഒഎസിൽ മിക്കവർക്കും ഇഷ്ടപ്പെടുന്ന സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം ലഭിക്കും. ഭാവിയിൽ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 10ലേക്ക് ഇത് അപ്ഡേറ്റ് ചെയ്തേക്കും. നിലവിൽ ഇത്തരമൊരു അപ്ഡേറ്റിന്റെ കാര്യം മോട്ടറോള അവകാശപ്പെടുന്നില്ല. ഇതേ വിലയിൽ കുറച്ച് കൂടി മികച്ച സവിശേഷതകൾ നൽകുന്ന സ്മാർട്ട്ഫോണുകളായി റെഡ്മി 8 എ, റിയൽ‌മി നർസോ 10 എ എന്നിവയെയാണ് തിരഞ്ഞെടുക്കാവുന്നത്.

Best Mobiles in India

English summary
Motorola G8 Power Lite debuted as a budget offering back in May this year in India. Since then, it has gone up for sale a couple of times via online stores and is yet to be made available via an open sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X