കിടിലൻ ഫീച്ചറുകൾ 9,499 രൂപയ്ക്ക്, മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

|

മോട്ടോറോള ഇന്ത്യയിൽ ഒരു പുതിയ ബജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ഈ മാസം ആദ്യം അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ച മോട്ടോറോള മോട്ടോ ഇ40 എന്ന ഡിവൈസാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. 10,000 രൂപയിൽ താഴെ വിലയുള്ള ഈ ബജറ്റ് സ്മാർട്ട്‌ഫോൺ മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. യൂണിസോക്ക് പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. വലിയ ബാറ്ററിയും ഫോണിൽ നൽകിയിട്ടുണ്ട്. റിയൽ‌മി നാർസോ 50എ, റെഡ്മി 10 പ്രൈം, മോട്ടോറോളയുടെ തന്നെ മോട്ടോ ജി30 എന്നീ ഡിവൈസുകളോടാണ് മോട്ടോ ഇ40 മത്സരിക്കുന്നത്.

മോട്ടോ ഇ40: വില

മോട്ടോ ഇ40: വില

ഇന്ത്യൻ വിപണിയിൽ മോട്ടോറോള മോട്ടോ ഇ40 സ്മാർട്ട്ഫോണിന്റെ ഒറ്റ സ്റ്റോറേജ് വേരിയന്റ് മാത്രമേ കമ്പനി അവതരിപ്പിച്ചിട്ടുള്ളു. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന് 9,499 രൂപയാണ് വില. സ്മാർട്ട്ഫോൺ രണ്ട് നിറങ്ങളിൽ ലഭ്യമാകും. കാർബൺ ഗ്രേ, പിങ്ക് ക്ലേ എന്നിവയാണ് ഈ നിറങ്ങൾ. മോട്ടറോളയുടെ ഈ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ ഒക്ടോബർ 17 മുതലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിൽപ്പന. സെയിൽ സമയത്ത് പ്രത്യേക കിഴിവുകളും ഫ്ലിപ്പ്കാർട്ട് ഈ ഡിവൈസിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

മോട്ടോ ഇ40: സവിശേഷതകൾ

മോട്ടോ ഇ40: സവിശേഷതകൾ

മോട്ടോ ഇ40 സ്മാർട്ട്ഫോണിൽ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് മോട്ടറോള നൽകിയിട്ടുള്ളത്. ചെറിയ കട്ടിയുള്ള താഴത്തെ ഭാഗം ഒഴിച്ച് നിർത്തിയാൽ ചുറ്റുമുള്ള ബെസലുകളെല്ലാം നേർത്തതാണ്. ഇത് ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു. സ്ക്രീനിന് മുകളിൽ നടുഭാഗത്തായി ഹോൾ-പഞ്ച് കട്ടൗട്ടും നൽകിയിട്ടുണ്ട്. ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ 8 എംപി ഫ്രണ്ട് ക്യാമറ സെൻസറാണ് മോട്ടറോള നൽകിയിട്ടുള്ളത്. ഈ ബജറ്റ് സ്മാർട്ട്‌ഫോണിന്റെ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റ് ഉണ്ട്. ബജറ്റ് വിഭാഗത്തിൽ ഇത് മികച്ചൊരു ഡിസ്പ്ലെ തന്നെയാണ്.

യൂണിസോക്ക് ടി700 എസ്ഒസി

മോട്ടോ ഇ40 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി700 എസ്ഒസിയാണ്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള പായ്ക്ക് ചെയ്യുന്നത്. ഫോണിന്റെ താഴത്തെ അറ്റത്ത് ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ചാർജിങിന് നൽകിയിട്ടുള്ളത്. ഒരു തവണ മുഴുവനായും ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ ഈ ഫോൺ പ്രവർത്തിക്കുമെന്ന് മോട്ടോറോള അവകാശപ്പെടുന്നു.

20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ

പിൻക്യാമറകൾ

മോട്ടറോള പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത് മൂന്ന് പിൻക്യാമറകളുമായിട്ടാണ്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനൊപ്പം ക്യാമറ സെറ്റപ്പിൽ 2എംപി മാക്രോ സെൻസറും 2എംപി ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. അൾട്രാവൈഡ് സെൻസർ ഈ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8എംപി ക്യാമറയാണ് മോട്ടറോള നൽകിയിട്ടുള്ളത്.

ഫിംഗർപ്രിന്റ്

ആൻഡ്രോയിഡ് 11 ബേസ്ഡ് മൈയുഎക്സ് ഒഎസിലാണ് മോട്ടോ ഇ40 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറും ഫെയ്സ് അൺലോക്ക് സപ്പോർട്ടും മോട്ടറോള നൽകിയിട്ടുണ്ട്. ഫ്രെയിമിന്റെ വലതുവശത്ത് പ്രത്യേകം ഗൂഗിൾ അസിസ്റ്റന്റ് കീയും മോട്ടറോള നൽകിയിട്ടുണ്ട്. ഈ ഡിവൈസിന്റെ ഭാരം 198 ഗ്രാം ആണ്. 9.1 മില്ലീമീറ്റർ കട്ടിയാണ് ഡിവൈസിൽ ഉള്ളത്. ബജറ്റ് വിഭാഗത്തിൽ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകളോട് മത്സരിക്കാനുള്ള എല്ലാ സവിശേഷതകളും മോട്ടറോള ഈ പുതിയ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

Best Mobiles in India

English summary
Motorola has launched a new budget smartphone in India. Motorola has launched the Moto E40 in the country. The phone is priced at Rs 9,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X