Home
Mobile

നാല് പിൻ ക്യാമറകളുമായി മോട്ടോ ജി30, മോട്ടോ ജി10 പവർ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മോട്ടറോള മോട്ടോ ജി30, മോട്ടോ ജി10 പവർ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ ഡിവൈസുകൾ രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. മോട്ടോ ജി30, മോട്ടോ ജി10 എന്നീ സ്മാർട്ട്ഫോണുകൾ നേരത്തെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെത്തുമ്പോൾ മോട്ടോ ജി10 സ്മാർട്ട്ഫോൺ ജി10 പവർ ആയിട്ടാണ് ലോഞ്ച് ചെയ്തത്. രണ്ട് സ്മാർട്ട്‌ഫോണുകളും ബജറ്റ് വിഭാഗത്തിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.

തിങ്ക് ഷീൽഡ്

മോട്ടോ ജി30, മോട്ടോ ജി10 പവർ എന്നീ സ്മാർട്ട്ഫോണുകളിൽ മോട്ടറോള തങ്ങളുടെ തിങ്ക് ഷീൽഡ് എന്ന സാങ്കേതിക വിദ്യ നൽകിയിട്ടുണ്ട്. ഇത് നാല് പാളികളുള്ള സുരക്ഷാ സാങ്കേതികവിദ്യയാണ്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 11ലാണ് ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ബജറ്റ് വിപണിയിലേക്ക് അവതരിപ്പിച്ച ഈ ഡിവൈസുകൾ വലിയ പ്രതീക്ഷ നൽകുന്നവയാണ്. ഈ ഡിവൈസിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും പരിശോധിക്കാം.

മോട്ടോ ജി30, മോട്ടോ ജി10 പവർ: വിലയും ലഭ്യതയും

മോട്ടോ ജി30, മോട്ടോ ജി10 പവർ: വിലയും ലഭ്യതയും

മോട്ടോ ജി30 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില. മോട്ടോ ജി10 പവർ സ്മാർട്ട്ഫോണും ഒറ്റ വേരിയന്റിൽ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി10 പവർ സ്മാർട്ട്ഫോണിന് 9999 രൂപയാണ് വില. ജി10 പവർ മാർച്ച് 16ന് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തും. മോട്ടോ ജി30 മാർച്ച് 17ന് 12 മണി മുതൽ വിൽപ്പനയ്ക്ക് എത്തും. അറോറ ഗ്രേ, ബ്രീസ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ മോട്ടോ ജി10 ലഭ്യമാകും.

മോട്ടോ ജി30: സവിശേഷതകൾ

മോട്ടോ ജി30: സവിശേഷതകൾ

6.5 ഇഞ്ച് മാക്‌സ് വിഷൻ ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടോ ജി30 സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോവും 90Hz റിഫ്രഷ് റേറ്റും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് സ്മാർട്ട്‌ഫോണിലുള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

ക്യാമറ

മോട്ടോ ജി30 സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ് സെൻസർ, മാക്രോ സെൻസർ, ചിത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മറ്റൊരു സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഡിവൈസിന്ൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി സെൻസറും നൽകിയിട്ടുണ്ട്. 20W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

മോട്ടോ ജി10 പവർ: സവിശേഷതകൾ

മോട്ടോ ജി10 പവർ: സവിശേഷതകൾ

മോട്ടോ ജി10 സ്മാർട്ട്‌ഫോണിൽ 6.5 ഇഞ്ച് മാക്‌സ് വിഷൻ എച്ച്ഡി+ ഡിസ്‌പ്ലേയാണ് മോട്ടറോള നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 60 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഉണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 460 എസ്ഒസിയാണ്. സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും മോട്ടറോള ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

48 മെഗാപിക്സൽ സെൻസർ

48 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ്, രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് മോട്ടോ ജി 10 പവർ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Motorola has launched the Moto G30 and Moto G10 Power smartphones in India. These devices were launched in the country through Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X