കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ

|

മോട്ടോറോള മോട്ടോ ജി82 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണാണ് മോട്ടോ ജി82 എങ്കിലും മികച്ച ഫീച്ചറുകളാണ് മോട്ടറോള ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. ചില ബാങ്ക് ഓഫറുകൾക്കൊപ്പം ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം. 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേ, ഒഐഎസ് സപ്പോർട്ടുള്ള പ്രൈമറി ക്യാമറ തുടങ്ങിയ സവിശേഷതകളെല്ലാം ഈ ഡിവൈസിലുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

മോട്ടോ ജി82 5ജി: വിലയും ഓഫറുകളും

മോട്ടോ ജി82 5ജി: വിലയും ഓഫറുകളും

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് മോട്ടോ ജി82 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 21,499 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 22,999 രൂപയാണ് വില. എസ്ബിഐ ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് മോട്ടോ ജി82 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 1,500 രൂപ കിഴിവ് ലഭിക്കും. ഈ ഓഫറിലൂടെ 6 ജിബി റാം മോഡലിന്റെ വില 19,999 രൂപയായി കുറയുന്നു. ഇതോടൊപ്പം 5,049 രൂപയുടെ ജിയോ ആനുകൂല്യങ്ങളും ഉണ്ട്. ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ മോട്ടോ ജി82 5ജി വാങ്ങാം.

50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ

മോട്ടോ ജി82 5ജി: സവിശേഷതകൾ

മോട്ടോ ജി82 5ജി: സവിശേഷതകൾ

മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ പിഒലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. സ്‌ക്രീൻ 10-ബിറ്റ് കളർ സപ്പോർട്ടുമായിട്ടാണ് വരുന്നത്. അതായത് ഒരു ബില്യൺ കളറുകൾ വരെ ഈ ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. 8 ജിബി വരെ റാമുമായി വരുന്ന മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. 128 ജിബി വരെ സ്റ്റോറേജും ഡിവൈസിൽ മോട്ടറോള നൽകിയിട്ടുണ്ട്.

ക്യാമറ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് മോട്ടോ ജി82 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 50 എംപി പ്രൈമറി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറയിൽ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും നൽകിയിട്ടുണ്ട്. പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും മോട്ടറോള നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

ആധിപത്യം തുടർന്ന് റെഡ്മി നോട്ട് 11ടി പ്രോ+, സാംസങിന് തിരിച്ചടിആധിപത്യം തുടർന്ന് റെഡ്മി നോട്ട് 11ടി പ്രോ+, സാംസങിന് തിരിച്ചടി

5ജി ബാൻഡുകൾ

13 5ജി ബാൻഡുകളുടെ സപ്പോർട്ടോടെയാണ് മോട്ടോ ജി82 5ജിവരുന്നത്. ഈ സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിൽ കൊടുത്തിരിക്കുന്നത്. ഈ ഡിവൈസിന് 173 ഗ്രാം ഭാരവും 7.99 എംഎം കനവുമുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും എഐ ഫേസ് അൺലോക്കും മോട്ടോ ജി82 5ജി സ്മാർട്ട്ഫോണിലുണ്ട്.

കണക്റ്റിവിറ്റി

ആൻഡ്രോയിഡ് 12ൽ ബേസ്ഡ് മൈയുഎക്സിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. താഴത്തെ ഭാഗത്തായി യുഎസ്ബി ടൈപ്പ്-സി പോർട്ടും അടുത്ത് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും നൽകിയിട്ടുണ്ട്. ഫോൺ ബ്ലൂട്ടൂത്ത് 5.1, വൈഫൈ 802.11 a/b/g/n/ac എന്നിവ സപ്പോർട്ട് ചെയ്യുന്നു. വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ മികച്ച ഡിവൈസ് തന്നെയാണ് മോട്ടോ ജി82 5ജി. ഇത് 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ വലിയ തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

വമ്പന്മാരെ വിറപ്പിച്ച് ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ, വില കേട്ടാൽ അതിശയിക്കുംവമ്പന്മാരെ വിറപ്പിച്ച് ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ, വില കേട്ടാൽ അതിശയിക്കും

Best Mobiles in India

English summary
Motorola has launched the Moto G82 in India. Although the Moto G82 is a smartphone priced below Rs 25,000, Motorola has come up with some of the best features in this device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X