Home
Mobile

മോട്ടറോളയുടെ മോട്ടോ ജി9 സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

മോട്ടറോളയുടെ പുതിയ സ്മാർട്ട്‌ഫോണായ മോട്ടോ ജി9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി അഞ്ച് മാസം മുമ്പാണ് ഈ ഡിവൈസിന്റെ മുൻതലമുറ സ്മാർട്ട്ഫോണായ മോട്ടോ ജി8 വിപണിയിലെത്തിച്ചത്. ഇന്ത്യയിൽ ജി8 ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. മോട്ടോ ജി9 സ്മാർട്ട്ഫോൺ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 20 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ്, 6.5 ഇഞ്ച് ഡിസ്പ്ലെ എന്നിവയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

മോട്ടോ ജി 9; വിലയും സവിശേഷതകളും

മോട്ടോ ജി 9; വിലയും സവിശേഷതകളും

ഇന്ത്യയിൽ മോട്ടോ ജി9 സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 11,499 രൂപയാണ് വില. ഫോറസ്റ്റ് ഗ്രീൻ, സഫയർ ബ്ലൂ എന്നീ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. മോട്ടോ ജി9 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

മോട്ടോ ജി9: സവിശേഷതകൾ

മോട്ടോ ജി9: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്ന മോട്ടോ ജി9 സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ)സ്ലോട്ടുകളുണ്ട്. 6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷൻ ടിഎഫ്ടി ഡിസ്‌പ്ലേയിൽ 20: 9 അസ്പാക്ട് റേഷിയോ, 87 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയും ഉണ്ട്. 4 ജിബി എൽപിഡിഡിആർ 4 റാമിനൊപ്പം ഫോണിന് കരുത്ത് നൽകാൻ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoCയാണ് ഉള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി പുറത്തിറങ്ങിയ മോട്ടോ ജി9 സ്മാർട്ട്ഫോണിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളക്. ഇത് ക്വാഡ് പിക്സൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകളാണ്.

സെൽഫി ക്യാമറ

മോട്ടോ ജി9 സ്മാർട്ട്ഫോണിൽ സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറയിൽ എഫ് / 2.2 ലെൻസും ഉണ്ട്. ഓട്ടോ സ്‌മൈൽ ക്യാപ്‌ചർ, എച്ച്ഡിആർ, ഫെയ്‌സ് ബ്യൂട്ടി, മാനുവൽ മോഡ്, റോ ഫോട്ടോ ഔട്ട്‌പുട്ട് തുടങ്ങിയ സവിശേഷതകൾ പ്രീ-ലോഡ് ചെയ്താണ് ഡിവൈസ് പുറത്തിറക്കിയിട്ടുള്ളത്.

കണക്ടിവിറ്റി

മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായിട്ടാണ് മോട്ടോ ജി9 പുറത്തിറക്കിയിരിക്കുന്നത്. 64 ജിബി ഓൺബോർഡ് സ്റ്റോറേജാണ് മോട്ടോ ജി9 ൽ ഉള്ളത്. 4ജി വോൾട്ട്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

ബാറ്ററി

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, സാർ സെൻസർ എന്നീ സെൻസറുകളും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. മോട്ടോ ജി9 സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 20W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ ബാറ്ററി രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ഒരൊറ്റ ചാർജിൽ നൽകുമെന്നാണ് അവകാശപ്പെടുന്നത്.

Best Mobiles in India

English summary
Motorola has launched the Moto G9 in India. The Moto G9 comes with a triple rear camera setup with 48-megapixel primary sensor, 20W fast charging and a 6.5-inch display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X