Home
Mobile

മോട്ടറോള മോട്ടോ ഇ7 പവർ ഇന്ത്യൻ വിപണിയിലെത്തി, വില 7,499 രൂപ

മോട്ടോ ഇ 7 പവർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെയാണ് ലോഞ്ച് ചെയ്തത്. ഫെബ്രുവരി 26ന് ഡിവൈസിന്റെ ആദ്യ വിൽപ്പന നടക്കും. എൻട്രി ലെവൽ വിഭാഗത്തിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത് എങ്കിലും മികച്ച സവിശേഷതകളാണ് മോട്ടറോള ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇ7 സീരീസിലെ മോട്ടറോളയുടെ മൂന്നാമത്തെ ഫോണാണ് ഇ7 പവർ. മോട്ടോ ഇ7, ഇ7 പ്ലസ് എന്നീ സ്മാർട്ട്ഫോണുകൾ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു.

ഇന്ത്യൻ വിപണി

നൂറു ശതമാനം ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്‌ഫോണാണ് എന്ന അവകാശവുമായിട്ടാണ് മോട്ടറോള മോട്ടോ ഇ7 പവർ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മോട്ടറോള ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും വിലകുറഞ്ഞ ഫോൺ കൂടിയാണ് ഇത്. ഇതുവരെ മോട്ടോ ഇ7 പവർ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ വിപണിയിൽ ഏറെ ഉപഭോക്താക്കളുള്ള ബജറ്റ് സെഗ്മെന്റാണ് ഈ ഡിവൈസ് ലക്ഷ്യമിടുന്നത്.

മോട്ടോ ഇ7 പവർ: വിലയും ലഭ്യതയും

മോട്ടോ ഇ7 പവർ: വിലയും ലഭ്യതയും

രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് മോട്ടറോള മോട്ടോ ഇ7 പവർ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി വേരിയന്റിന് 8299 രൂപയാണ് വില. 2 ജിബി വേരിയന്റിന് 7499 രൂപ വിലയുണ്ട്. ഈ സ്മാർട്ട്‌ഫോൺ തഹിതി ബ്ലൂ, കോറൽ റെഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഫ്ലിപ്പ്കാർട്ടിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

മോട്ടോ ഇ7 പവർ: സവിശേഷതകൾ

മോട്ടോ ഇ7 പവർ: സവിശേഷതകൾ

6.50 ഇഞ്ച് മാക്‌സ് വിഷൻ എച്ച്ഡി + ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടറോള മോട്ടോ ഇ7 പവർ പുറത്തിറക്കിയിരിക്കുന്നത്. 20: 9 അസ്പാക്ട് റേഷിയോ, മികച്ച സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. സെൽഫി ക്യാമറയ്‌ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്പ്ലെയിൽ കൊടുത്തിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി 25 ഒക്ട കോർ പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് സ്മാർട്ട്‌ഫോണിലുള്ളത്. സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

 13 എം‌പി പ്രൈമറി ക്യാമറ

രണ്ട് പിൻ ക്യാമറകളാണ് മോട്ടോ ഇ7 പവർ സ്മാർട്ട്ഫോണിൽ ഉള്ളത്. ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള ഈ ക്യാമറ സെറ്റപ്പിൽ 13 എം‌പി പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 4x സൂം സവിശേഷതയുള്ള മാക്രോ വിഷൻ ലെൻസും മോട്ടറോള നൽകിയിട്ടുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ള സെൽഫി ക്യാമറയുടെ സെൻസർ എത്ര മെഗാപിക്സൽ ആണെന്ന് വ്യക്തമാക്കിയിട്ടില്ല. പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും മോട്ടറോള നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി 2x2 MIMO Wi-Fi നെറ്റ്‌വർക്ക് സപ്പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് മോട്ടോ ഇ7 പവർ സ്മാർട്ടഫോണിൽ നൽകിട്ടുള്ളത്. ഒരൊറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാക്ക് അപ്പ് നൽകുമെന്ന് മോട്ടറോള അവകാശപ്പെടുന്ന 5000 എംഎഎച്ച് ബാറ്ററിയും മോട്ടോ ഇ7 പവർ സ്മാർട്ട്ഫോണിൽ ഉണ്ട്. ആകർഷകമായ ഡിസൈനാണ് ഡിവൈസിന്റേത്.

Best Mobiles in India

English summary
Moto E7 Power launches in India. This smartphone was launched through Flipkart. The first sale of the device will take place on February 26th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X