Home
Mobile

മോട്ടറോള മോട്ടോ ഇ7 പവർ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

മോട്ടറോളയുടെ ബജറ്റ് സ്മാർട്ട്‌ഫോണായ മോട്ടോ ഇ7 പവർ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ സ്മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെയാണ് ലോഞ്ച് ചെയ്യുന്നത്. അധികം വൈകാതെ തന്നെ ഡിവൈസിന്റെ വിൽപ്പനയും നടക്കും. മോട്ടോ ഇ7 സീരിസിൽ ഇതിനകം തന്നെ രണ്ട് ഫോണുകൾ കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. മോട്ടോ ഇ7 പ്ലസ് മോട്ടോ ഇ7 എന്നിവയാണ് നേരത്തെ വിപണിയിൽ എത്തിയ ഡിവൈസുകൾ.

മോട്ടറോള

9499 രൂപയ്ക്കാണ് മോട്ടറോള മോട്ടോ ഇ7 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറുള്ള ഈ ഡിവൈസിൽ നൈറ്റ് വിഷൻ സാങ്കേതികവിദ്യയുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് കമ്പനി നൽകിയത്. മോട്ടോ ഇ7 പവർ മോട്ടോ ഇ7 പ്ലസിന്റെ ടോൺ-ഡൌൺ പതിപ്പായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നേരത്തെ വിപണിയിലെത്തിയ മോട്ടോ ഇ7 സ്മാർട്ട്ഫോണിനെക്കാൾ മികച്ച ഫീച്ചറുകളുള്ള ഡിവൈസായിരിക്കും ഇത്. എൻട്രി ലെവൽ വിഭാഗത്തിലായിരിക്കും ഡിവൈസ് അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

മോട്ടോ ഇ7 പവർ: പ്രതീക്ഷിക്കുന്ന വില

മോട്ടോ ഇ7 പവർ: പ്രതീക്ഷിക്കുന്ന വില

മോട്ടറോള ഇതിനകം തന്നെ ഫ്ലിപ്പ്കാർട്ടിൽ മോട്ടോ ഇ7 പവർ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സ്മാർട്ട്‌ഫോണിന്റെ വിലയെക്കുറിച്ച് ഇതുവരെ യാതൊരു വിധ വെളിപ്പെടുത്തലുകളും നടത്തിയിട്ടില്ല. സവിശേഷതകൾ നോക്കിയാൽ മോട്ടോ ഇ7 പവറിന് 7000 രൂപയ്ക്കും 8000 രൂപയ്ക്കും ഇടയിൽ വിലയുണ്ടാകുമെന്നാണ് സൂചനകൾ. വില ഈ തുകയേക്കാൾ കൂടുതലോ കുറവോ ആകാനും സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ മാത്രമേ ഡിവൈസിന്റെ വില വ്യക്തമാവുകയുള്ളു.

ലോഞ്ച്

മോട്ടറോള മോട്ടോ ഇ7 പവർ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും ഡിവൈസിന്റെ വിൽപ്പനയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും അധികം വൈകാതെ തന്നെ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും. ഓറഞ്ച്, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങും.

മോട്ടോ ഇ7 പവർ: സവിശേഷതകൾ

മോട്ടോ ഇ7 പവർ: സവിശേഷതകൾ

മോട്ടറോള ഇതിനകം തന്നെ മോട്ടോ ഇ 7 പവർ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ഫ്ലിപ്പ്കാർട്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. സെൽഫി ക്യാമറയ്ക്കായി ഡിസ്പ്ലെയിൽ വാട്ടർ ഡ്രോപ്പ് നോച്ചും നൽകും. 4 ജിബി എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാകോർ എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരിക്കും.

രണ്ട് പിൻ ക്യാമറകൾ

മോട്ടറോള മോട്ടോ ഇ7 പവർ സ്മാർട്ട്ഫോണിൽ രണ്ട് പിൻ ക്യാമറകളായിരിക്കും ഉണ്ടാവുക. ഈ ക്യാമറ മൊഡ്യൂളിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും സെക്കൻഡറി സെൻസറും എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. സെക്കന്ററി സെൻസർ ഏതായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ 2x2 MIMO വൈഫൈ നെറ്റ്‌വർക്ക് സപ്പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉണ്ടായിരിക്കും.

Best Mobiles in India

English summary
Motorola's budget smartphone Moto E7 Power will be launched in India today. This smartphone will be launched through Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X