മോട്ടോ ഇ7 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ഇ7 വൈകാതെ വിപണിയിൽ അവതരിപ്പിക്കും. ഡിവൈസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. മോട്ടോ ഇ7 പ്ലസ് സ്മാർട്ട്ഫോൺ നേരത്തെ വിപണിയിൽ എത്തിയിരുന്നു. ഇ7 പ്ലസ് സ്ർട്ട്ഫോണിന്റെ വിലകുറഞ്ഞ വേരിയന്റായിട്ടായിരിക്കും ഇ7 പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസിന്റെ ഡിസൈനും പ്രധാന സവിശേഷതകളും വെളിപ്പെടുത്തി ഒരു ലീക്ക് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

ഡിസ്‌പ്ലേ

മോട്ടോ ഇ7 ന്റെ ഡിസൈനും പ്രധാന സവിശേഷതകളും ലീക്ക് ആയി. ടിപ്‌സ്റ്റർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് 6.5 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേ ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. വലിയൊരു ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിലുണ്ടായിരിക്കും. ഇ7 പ്ലസ് സ്മാർട്ട്ഫോണിന് സമാനമായി 48 മെഗാപിക്സൽ ക്യാമറയുമായിട്ടായിരിക്കും പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഈ ഡിവൈസിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 108 എംപി ക്യാമറയുമായികൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 108 എംപി ക്യാമറയുമായി

ഫിങ്കർപ്രിന്റ് സെൻസർ

മോട്ടോ ഇ7 സ്മാർട്ട്ഫോണന്റെ മുൻവശത്ത് കട്ടിയുള്ള ബെസലുകളും വാട്ടർ ഡ്രോപ്പ് നോച്ചും ഉണ്ട്. പിൻ പാനലിൽ മധ്യഭാഗത്തായി മോട്ടറോളയുടെ ലോഗോ നൽകിയിട്ടുണ്ട്. ഇത് ഫിങ്കർപ്രിന്റ് സെൻസറായും ഉപയോഗിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് സൂചനകൾ. മോട്ടോ ഇ7 പ്ലസ് സ്മാർട്ട്ഫോണുമായി ഏറെ സമാനകളുള്ള ഡിവൈസാണ് ഇ7. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് മോട്ടോ ഇ7 സ്മാർട്ട്ഫോൺ ചാരനിറത്തിൽ പുറത്തിറങ്ങും. മറ്റ് കളർ വേരിയന്റുകളെ പറ്റി ഇതുവരെ റിപ്പോർട്ടുകളൊന്നും ഇല്ല.

48 മെഗാപിക്സൽ പ്രൈമറി ക്യാമറ

മോട്ടോ ഇ7 സ്മാർട്ട്ഫോൺ യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ (എഫ്‌സിസി), തായ്‌ലൻഡിലെ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മീഷൻ (എൻ‌ബി‌ടി‌സി), ടി‌യുവി സർട്ടിഫിക്കേഷൻ സൈറ്റുകൾ എന്നിവയിൽ കണ്ടെത്തിയിരുന്നു. വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയായിരിക്കും മോട്ടോ ഇ7 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെൻസറും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു

ബാറ്ററി

മോട്ടോ ഇ7 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയായിരിക്കും ഉണ്ടാവുക. ഡിവൈസിൽ 4000 എംഎഎച്ച് ബാറ്ററിയുണ്ടായിരിക്കുമെന്നും ആൻഡ്രോയിഡ് 10ൽ ആയിരിക്കും സ്മാർട്ട്ഫോൺ പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. പ്രോസസറിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നും ചില റിപ്പോർട്ടുകളുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ, എൽടിഇ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയും ഉണ്ടായിരിക്കും.

വില

മോട്ടോ ഇ 7 പ്ലസ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത് 9499 രൂപയ്ക്കാണ്. ഈ ഡിവൈസ് ഇപ്പോൾ 8999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇ7 സ്മാർട്ട്ഫോണിന് ഇതിനെക്കാൾ കുറവായിരിക്കും വിലയെന്നാണ് സൂചനകൾ. 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്കാണ് മോട്ടോ ഇ7 പുറത്തിറങ്ങുക. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ ഡിവൈസിന് നേട്ടമുണ്ടാക്കാൻ സാധിച്ചേക്കും.

കൂടുതൽ വായിക്കുക: വിവോ എക്സ്60, എക്സ്60 പ്രോ എന്നിവയ്ക്ക് കരുത്ത് നൽകുക എക്‌സിനോസ് 1080 എസ്ഒസി; റിപ്പോർട്ട്കൂടുതൽ വായിക്കുക: വിവോ എക്സ്60, എക്സ്60 പ്രോ എന്നിവയ്ക്ക് കരുത്ത് നൽകുക എക്‌സിനോസ് 1080 എസ്ഒസി; റിപ്പോർട്ട്

Best Mobiles in India

English summary
Motorola's latest smartphone Moto E7 will be launched soon. Several reports related to the device are now coming out.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X