മോട്ടോ ജി 5ജി, മോട്ടോ ജി9 പവർ എന്നിവ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

|

മോട്ടറോള മോട്ടോ ജി 5ജി, മോട്ടോ ജി9 പവർ എന്നീ സ്മാർട്ട്ഫോണുകൾ ഈ മാസം ആദ്യമാണ് യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസുകൾ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ സ്ഥിരീകരിച്ചു. ലോഞ്ച് വൈകാതെ ഉണ്ടാകും എന്നല്ലാതെ കൃത്യമായ തിയ്യതികളൊന്നും അദ്ദേഹം പുറത്ത് വിട്ടിട്ടില്ല. ഇരു ഹാൻഡ്‌സെറ്റുകൾക്കും ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചതിനാൽ ഇന്ത്യയിൽ വൈകാതെ പുറത്തിറങ്ങുമെന്ന കാര്യം ഉറപ്പിക്കാം. മോട്ടോ ജി 5ജി വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായിരിക്കും. വൺപ്ലസ് നോർഡ് 5ജിയോടായിരിക്കും ഈ ഡിവൈസ് മത്സരിക്കുന്നത്.

മോട്ടോ ജി 5ജി, മോട്ടോ ജി9 പവർ: പ്രതീക്ഷിക്കുന്ന വില

മോട്ടോ ജി 5ജി, മോട്ടോ ജി9 പവർ: പ്രതീക്ഷിക്കുന്ന വില

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം മോഡലിന് യൂറോപ്പിൽ 299 യൂറോ ആണ് വില (ഏകദേശം 26,150 രൂപ). മോട്ടോ ജി9 പവറിന് വില 199 യൂറോ (ഏകദേശം 17,500 രൂപ) ആണ്. ഈ ഡിവൈസുകൾ ഇന്ത്യയിൽ എത്തുമ്പോൾ വിലയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാകാൻ ഇടയില്ല. എന്തായാലും ഡിവൈസുകളുടെ വില ഔദ്യോഗിക ലോഞ്ചിലൂടെ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. ഇതിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ.

മോട്ടോ ജി 5ജി: സവിശേഷതകൾ

മോട്ടോ ജി 5ജി: സവിശേഷതകൾ

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ എച്ച്ഡിആർ 10 സപ്പോർട്ടുള്ള 6.7 ഇഞ്ച് മാക്‌സ് വിഷൻ എൽടിപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയും മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ഓപ്പോ എ15 സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഓപ്പോ എ15 സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

 ട്രിപ്പിൾ ക്യാമറ

ഈ സ്മാർട്ട്ഫോൺ 48 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. സെൽഫികൾക്കായി 16 എംപി ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിൽ കണക്ടിവിറ്റിക്കായി 5ജി സപ്പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ബ്ലൂടൂത്ത് 5.1, എൻ‌എഫ്‌സി, ടൈപ്പ്-സി പോർട്ട് എന്നിവയടക്കമുള്ള സവിശേഷതകളും കമ്പനി നൽകിയിട്ടുണ്ട്.

മോട്ടോ ജി9 പവർ: സവിശേഷതകൾ

മോട്ടോ ജി9 പവർ: സവിശേഷതകൾ

മോട്ടോ ജി9 പവർ സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയയാൻ 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 6.78 ഇഞ്ച് ഐപിഎസ് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 1,640x720 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 4 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 662 SoC ആണ്.

ക്യാമറ

മോട്ടോ ജി 9 പവറിൽ മോട്ടോ ജി 5ജിയിൽ കണ്ട സമാന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം രണ്ട് 2 എംപി മാക്രോ, ഡെപ്ത് സെൻസറുകളും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 16 എംപി ക്യാമറയും മോട്ടോ ജി9 പവർ സ്മാർട്ട്ഫോണിൽ ഉണ്ട്. സ്മാർട്ട്ഫോൺ 4ജി എൽടിഇ സപ്പോർട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ ബ്ലൂടൂത്ത് 5.0, ജിപിഎസ്, എൻ‌എഫ്‌സി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളോടെയാണ് വരുന്നത്.

കൂടുതൽ വായിക്കുക: മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ നിയോ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 865 SoCയുമായികൂടുതൽ വായിക്കുക: മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ നിയോ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 865 SoCയുമായി

Best Mobiles in India

English summary
Motorola Moto G 5G and Moto G9 Power were launched in Europe earlier this month. These devices will be launched in the Indian market soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X