Home
Mobile

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായിട്ടാണ് മോട്ടോ ജി 5ജി വിപണിയിൽ എത്തുന്നത്. വലിയ സ്‌ക്രീൻ, ശക്തമായ ബാറ്ററി, ട്രിപ്പിൾ ക്യാമറ, മറ്റ് ആകർഷകമായ സവിശേഷതകൾ എന്നിവയാണ് ഫോണിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ.

മോട്ടോ ജി 5ജി: വില, ലഭ്യത

മോട്ടോ ജി 5ജി: വില, ലഭ്യത

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിന്റെ ഒറ്റ വേരിയന്റ് മാത്രമേ ഇന്ത്യയിൽ ലഭ്യമായിട്ടുള്ളു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ മോഡൽ ഇപ്പോൾ 20,999 രൂപയ്ക്ക് ലഭ്യമാകും. ലോഞ്ച് ഓഫറുകളായി എസ്‌ബി‌ഐ, ആക്‌സിസ് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഡിവൈസ് വാങ്ങിയാൽ 1,000 രൂപ കിഴിവ് ലഭിക്കും. വോൾക്കാനോ ഗ്രേ, ഫ്രോസ്റ്റഡ് സിൽവർ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

മോട്ടോ ജി 5ജി: സവിശേഷതകൾ

മോട്ടോ ജി 5ജി: സവിശേഷതകൾ

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽടിപിഎസ് ഡിസ്‌പ്ലേയാണ് മോട്ടറോള നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ 6 ജിബി റാമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി എസ്ഒസിയാണ്. ഇന്ത്യയിൽ ആദ്യമായി ഈ പ്രോസസറുമായി പുറത്തിറങ്ങുന്ന ഡിവൈസും ഇത് തന്നെയാണ്.

ട്രിപ്പിൾ റിയർ ക്യാമറ

മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്.. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.7 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 118 ഡിഗ്രി വ്യൂ ഫീൽഡും എഫ് / 2.2 അപ്പർച്ചറുമുള്ള 8 മെഗാപിക്സൽ സെക്കൻഡറി വൈഡ് ആംഗിൾ സെൻസർ, എഫ്/ 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫുകൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 അപ്പർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഉണ്ട്.

ഡസ്റ്റ് പ്രോട്ടക്ഷൻ

IP52 സർട്ടിഫൈഡ് ഡസ്റ്റ് പ്രോട്ടക്ഷൻ ഉള്ള ഡിവൈസാണ് മോട്ടോ ജി 5ജി. 128 ജിബി സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്. ഫോണിന്റെ പിൻഭാഗത്താണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുള്ളത്. 20W ടർബോപവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററിയിലൂടെ രണ്ട് ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കും.

5ജി

5 ജി, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 802.11ac, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജി‌പി‌എസ് എന്നിവയടക്കമുള്ള കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടോ ജി 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 212 ഗ്രാം ഭാരമാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. ഇന്ത്യൻ വിപണിയിൽ 25,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളുടെ വിഭാഗത്തിൽ ഈ ഡിവൈസ് തരംഗം സൃഷ്ടിക്കും.

Best Mobiles in India

English summary
The first sale of the Moto G5G smartphone in India will take place today. The sale will take place via Flipkart at 12 noon today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X