മോട്ടറോള മോട്ടോ ജി30, മോട്ടോ ജി10 സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുന്നു

|

മോട്ടറോള മോട്ടോ ജി30, മോട്ടോ ജി10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ജി സീരീസിലെ ഈ സ്മാർട്ട്‌ഫോണുകളുടെ ടീസർ കഴിഞ്ഞ ദിവസം കമ്പനി ട്വീറ്റ് ചെയ്തു. ഈ ഡിവൈസുകൾ ഇതിനകം തന്നെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ മോട്ടോ ജി10 സ്മാർട്ട്ഫോൺ അവതരിപ്പിക്കുക ജി10 പവർ ആയിട്ടായിരിക്കും. ഈ ഡിവൈസ് നേരത്തെ ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടെത്തിയിരുന്നു.

മോട്ടോ ജി10 പവർ

ഗീക്ക് ബെഞ്ച് വെബ്‌സൈറ്റിൽ മോട്ടോ ജി10 പവർ എന്ന പേരിലാണ് ജി10 ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗിൾ കോർ ടെസ്റ്റിൽ 244 പോയിന്റും മൾട്ടി കോർ ടെസ്റ്റുകളിൽ 1043 പോയിന്റുമാണ് ഈ ഡിവൈസിന് നേടാൻ സാധിച്ചത്. ഉയർന്ന സ്കോർ നേടിയതിനാൽ തന്നെ ഡിവൈസിന്റെ പെർഫോമൻസ് മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. മോട്ടോ ജി30 സ്മാർട്ട്ഫോണും ഇതേ ഒഎസിൽ പ്രവർത്തിക്കും.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ മാക്സ്, നോട്ട് 10 പ്രോ, നോട്ട് 10 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മോട്ടോ ജി10, മോട്ടോ ജി30: പ്രതീക്ഷിക്കുന്ന വിലയും ലഭ്യതയും

മോട്ടോ ജി10, മോട്ടോ ജി30: പ്രതീക്ഷിക്കുന്ന വിലയും ലഭ്യതയും

മോട്ടോ ജി10 സ്മാർട്ട്ഫോൺ യൂറോപ്യൻ വിപണിയിൽ 149.99 യൂറോ എന്ന വിലയിലാണ് അവതരിപ്പിച്ചത്. ഇത് ഏകദേശം 13,300 രൂപയോളം വരും. മോട്ടോ ജി30 സ്മാർട്ട്ഫോൺ 179.99 യൂറോ എന്ന വിലയിലാണ് അവതരിപ്പിച്ചത്. ഇത് ഏകദേശം 15,900 രൂപയോളം വരും. ഇന്ത്യൻ വിപണിയിലെ വില ഇതിനെക്കാൾ കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അറോറ ഗ്രേ, ഇറിഡെസെന്റ് പേൾ എന്നീ നിറങ്ങളിലാണ് മോട്ടോ ജി10 പുറത്തിറക്കിയത്. പാസ്റ്റൽ സ്കൈ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിലാണ് മോട്ടോ ജി30 പുറത്തിറക്കിയത്.

മോട്ടോ ജി10: സവിശേഷതകൾ

മോട്ടോ ജി10: സവിശേഷതകൾ

യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചതിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെ ആയിരിക്കും മോട്ടോ ജി10 ഇന്ത്യയിൽ എത്തുന്നത്. ഈ സ്മാർട്ട്ഫോണിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് മോട്ടറോള നൽകിയിട്ടുള്ളത്. ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 460 എസ്ഒസിയാണ്. ഇതിനൊപ്പം 4 ജിബി റാമും 128 ജിബി സ്റ്റോറേജും സ്മാർട്ട്ഫോണിൽ ഉണ്ട്. ഇന്ത്യൻ വിപണിയിലും സമാനമായ ചിപ്പ്സെറ്റ് തന്നെയായിരിക്കും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾ

മോട്ടോ ജി10: ക്യാമറ

മോട്ടോ ജി10 സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറകൾ ഉണ്ട്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രമറി സെൻസർ 48 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും, രണ്ട് 2 മെഗാപിക്സൽ സെൻസറുകളും മോട്ടറോള നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത്, സെൽഫികൾക്കായി 8 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ ഉള്ളത്.

മോട്ടോ ജി30: സവിശേഷതകൾ

മോട്ടോ ജി30: സവിശേഷതകൾ

മോട്ടോ ജി30 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720x1,600 പിക്‌സൽ റസലൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫി ക്യാമറയ്‌ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്. ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 662 എസ്ഒസിയാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ സ്മാർട്ട്ഫോണിൽ മോട്ടറോള നൽകിയിട്ടുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും സ്മാർട്ട്ഫോണിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ഐഫോൺ എക്സ് പൊട്ടിത്തെറിച്ച് ഉപയോക്താവിന് പൊള്ളലേറ്റ സംഭവത്തിൽ ആപ്പിളിനെതിരെ കേസ്കൂടുതൽ വായിക്കുക: ഐഫോൺ എക്സ് പൊട്ടിത്തെറിച്ച് ഉപയോക്താവിന് പൊള്ളലേറ്റ സംഭവത്തിൽ ആപ്പിളിനെതിരെ കേസ്

ക്യാമറ

64 മെഗാപിക്സൽ ക്യാമറ സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, രണ്ട് 2 മെഗാപിക്സൽ മാക്രോ ഷോട്ടുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് മോട്ടോ ജി30 സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്. ഡിവൈസിൽ 20W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്‌ഫോണിൽ ഉണ്ട്.

Best Mobiles in India

English summary
Motorola is all set to launch the Moto G30 and Moto G10 smartphones in the Indian market. The company tweeted the teaser of these smartphones in the G series yesterday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X