Home
Mobile

മോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽ

മോട്ടറോളയുടെ ജി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി52 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒഎൽഇഡി ഡിസ്‌പ്ലേയുമായി വരുന്ന ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററി അടക്കമുള്ള മികച്ച സവിശേഷതകൾ കമ്പനി നൽകിയിട്ടുണ്ട്. ഈ ഡിവൈസിന് 5ജി സപ്പോർട്ട് നൽകിയിട്ടില്ല. 15000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും മികച്ച ഫീച്ചറുകളുള്ള ഡിവൈസ് തന്നെയാണ് ഇത്. മോട്ടോ ജി52 സ്മാർട്ട്ഫോൺ നേരത്തെ തന്നെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

മോട്ടോ ജി52: വില

മോട്ടോ ജി52: വില

മോട്ടറോള മോട്ടോ ജി52 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,499 രൂപ വിലയുണ്ട്. സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന മെയ് 3ന് ഫ്ലിപ്പ്കാർട്ട് വഴി നടക്കും. ആകർഷകമായ ഓഫറുകളും ഈ ഡിവൈസിന്റെ ആദ്യ വിൽപ്പനയിൽ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.

ഓഫറുകൾ

മോട്ടോ ജി52 വാങ്ങാനായി പ്രീ ബുക്ക് ചെയ്യുകയോ പേയ്മെന്റിനായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ ചെയ്താൽ നിങ്ങൾക്ക് 1,000 രൂപ ക്യാഷ്ബാക്ക് ആദ്യ വിൽപ്പനയിലൂടെ ലഭിക്കും. ഇഎംഐ ഓപ്ഷനും ഈ ഓഫർ ലഭിക്കും. പോർസലൈൻ വൈറ്റ്, ചാർക്കോൾ ഗ്രേ നിറങ്ങളിലാണ് മോട്ടോ ജി52 അവതരിപ്പിച്ചിരിക്കുന്നത്. യൂറോപ്യൻ വിപണിയിൽ മോട്ടോ ജി52 അവതരിപ്പിച്ചത് 249 യൂറോ മുതലുള്ള വിലയിലാണ്. ഇത് വച്ച് നോക്കുമ്പോൾ ഇന്ത്യയിലെ വില കുറവാണ്.

മോട്ടോ ജി52: സവിശേഷതകൾ

മോട്ടോ ജി52: സവിശേഷതകൾ

മോട്ടോ ജി52 സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി ഒഎൽഇഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഡിസ്പ്ലെയുടെ മുകൾ ഭാഗത്ത് നടുവിലായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. 6 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്ന ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ് ഒഎസിലാണ് മോട്ടോ ജി52 പ്രവർത്തിക്കുന്നത്. കൂടുതൽ സ്റ്റോറേജ് വേണ്ടവർക്കായി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ സഹായിക്കുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിൽ നൽകിയിട്ടുണ്ട്.

പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് മോട്ടോ ജി52 സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 16 മെഗാപിക്സൽ ക്യാമറയാണ് മോട്ടറോള കൊടുത്തിരിക്കുന്നത്. ബജറ്റ് വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ മോട്ടറോള ഡിവൈസിലും ഉള്ളത്. ഡ്യുവൽ ക്യാപ്‌ചർ, സ്‌മാർട്ട് കോമ്പോസിഷൻ, സ്‌പോട്ട് കളർ, ലൈവ് മോട്ടോ, പ്രോ മോഷൻ, അൾട്രാ-വൈഡ് ഡിസ്റ്റോർഷൻ കറക്ഷൻ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്. 30എഫ്പിഎസ് ഫ്രെയിം റേറ്റിൽ ഫുൾ-എച്ച്ഡി വീഡിയോ റെക്കോർഡിങും ഇത് സപ്പോർട്ട് ചെയ്യുന്നു.

ബാറ്ററി

ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഡ്യൂവൽ സ്പീക്കറുകളാണ് മോട്ടോ ജി52 സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 3.5എംഎം ഓഡിയോ ജാക്കും ഫോണിലുണ്ട്. ഫോണിൽ ഐപി52-റേറ്റഡ് ബോഡിയാണ് ഉള്ളത്. വെള്ളം തെറിച്ചാലും മറ്റും ഫോണിന് കേടുപാടുകൾ സംഭവിക്കില്ല. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് മോട്ടോ ജി52 ഫോണിലുള്ളത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിലുണ്ട്. 169 ഗ്രാം ഭാരവും 7.99mm കനവുമാണ് ഫോണിനുള്ളത്.

Best Mobiles in India

English summary
Motorola has launched the Moto G52, the latest smartphone in the G series. Prices for this device start at Rs 14,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X