മോട്ടോ G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും അടുത്ത വിൽപ്പനയും

|

മോട്ടോ G8 പവർ ലൈറ്റ് സ്മാർട്ട്ഫോൺ മെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 8,999 രൂപ വിലയിലായിരുന്നു ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ഏപ്രിലിൽ വർധിപ്പിച്ച ജിഎസ്ടി നിരക്കിന് അനുസരിച്ച് ഈ ഡിവൈസിന്റെ വിലയും വർധിപ്പിച്ചിരിക്കുകയാണ്. 500 രൂപയാണ് ഡിവൈസിന് വർധിപ്പിച്ചിരിക്കുന്നത്. അടുത്ത ഫ്ലാഷ് സെയിലിൽ പുതിയ വിലയിലായിരിക്കും ഡിവൈസ് വിൽക്കുക.

 

പുതുക്കിയ വില

മോട്ടോ G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന് വില വർധിച്ചതോടെ ഈ ഡിവൈസിന് വില 9,499 രൂപയായി. ആർട്ടിക് ബ്ലൂ, റോയൽ ബ്ലൂ കളർ വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ ഡിവൈസിന്റെ പുതുക്കിയ വില അപ്ഡേറഅറ് ചെയ്തിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 23നാണ് നടക്കുന്നത്. നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിലെല്ലാം ഡിവൈസ് വളരെ വേഗം വിറ്റഴിഞ്ഞു. വിപണിയിൽ റെഡ്മി 8A ഡ്യുവൽ, റിയൽ‌മി നാർ‌സോ 10A, വിവോ U10 എന്നീ സ്മാർട്ട്ഫോണുകൾക്കെതിരെയാണ് ഈ ഡിവൈസ് മത്സരിക്കുന്നത്.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 22ന്; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 22ന്; വിലയും സവിശേഷതകളും

മോട്ടറോള G8 പവർ ലൈറ്റ്: സവിശേഷതകൾ
 

മോട്ടറോള G8 പവർ ലൈറ്റ്: സവിശേഷതകൾ

മോട്ടറോള G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ ഡിവൈസ് ഹീലിയോ പി 35ന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് പൈ ഒഎസിൽ പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫിക്കായി കമ്പനി ഈ ഡിവൈസിൽ മൂന്ന് പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഈ സെറ്റപ്പിൽ 16 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസ്‌പ്ലേ

6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് മോട്ടറോള G8 പവർ ലൈറ്റിൽ നൽകിയിട്ടുള്ളത്. ഇത് ഒരു ഐപിഎസ് എൽസിഡി പാനലാണ്. സെൽഫികൾക്കായി 8 എംപി ക്യാമറ പായ്ക്ക് ചെയ്യുന്ന യു ആകൃതിയിലുള്ള നോച്ചും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി ബാക്ക് പാനലിൽ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി സവിശേഷതകളായി യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ നൽകിയിട്ടുണ്ട്. 5,000 mAh ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 30ന്; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 30ന്; വിലയും ഓഫറുകളും

എൻട്രി ലെവൽ

മോട്ടറോള G8 പവർ ലൈറ്റിലുള്ള സവിശേഷതകളെല്ലാം ബേസിക്ക് ആണ്. ദൈനംദിന ഉപയോഗത്തിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണിത്. ഈ ഡിവൈസിൽ നിന്നും ഉയർന്ന നിലവാരത്തിലുള്ള പ്രകടനം പ്രതീക്ഷിക്കരുത്. ആൻഡ്രോയിഡ് 10 പുറത്തിറങ്ങിയിട്ടും ഈ ഡിവൈസ് അവതരിപ്പിച്ചത് ആൻഡ്രോയിഡ് പൈ ഒഎസിലാണ്.

ആൻഡ്രോയിഡ് പൈ

ആൻഡ്രോയിഡ് പൈ ഒഎസിൽ മിക്കവർക്കും ഇഷ്ടപ്പെടുന്ന സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം ലഭിക്കും. ഭാവിയിൽ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 10ലേക്ക് ഇത് അപ്ഡേറ്റ് ചെയ്തേക്കും. നിലവിൽ ഇത്തരമൊരു അപ്ഡേറ്റിന്റെ കാര്യത്തിൽ മോട്ടറോള വ്യക്തത വരുത്തിയിട്ടില്ല. സ്മാർട്ട്ഫോൺ വിഗഗ്ദർ ഇതേ വിലയിൽ കുറച്ച് കൂടി മികച്ച സവിശേഷതകൾ നൽകുന്ന സ്മാർട്ട്ഫോണുകളായി റെഡ്മി 8 എ, റിയൽ‌മി നർസോ 10 എ എന്നിവയെയാണ് തിരഞ്ഞെടുക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങിന്റെ ബജറ്റ് സ്മാർട്ട്ഫോണായ ഗാലക്‌സി M01s ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങിന്റെ ബജറ്റ് സ്മാർട്ട്ഫോണായ ഗാലക്‌സി M01s ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Moto G8 Power Lite was launched in May in the Indian market with a price tag of Rs. 8,999. The Government of India has increased the GST rate on smartphones, which led smartphone companies to increase the prices of smartphones. Now, Motorola has increased the price of its Moto G8 Power Lite by Rs. 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X