മോട്ടറോള മോട്ടോ ജി8 പവർ ലൈറ്റ് വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് ഇന്ന് വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്കാർട്ട് വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. മോട്ടറോളയുടെ ഏറ്റവും സ്മാർട്ട്ഫോൺ 10,000 രൂപയ്ക്ക് താഴെയുള്ള വില വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് 8,999 രൂപയ്ക്ക് സ്വന്തമാക്കാം. റോയൽ ബ്ലൂ, ആർട്ടിക് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും.

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ്: വില, ഓഫറുകൾ
മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ് സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങുന്ന ഉപയോക്താക്കൾക്ക് ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം കിഴിവ് ലഭിക്കും. ഡിവൈസ് വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. പ്രതിമാസം 750 രൂപ നിരക്കിലുള്ള ഇഎംഐ ഓപ്ഷനും ലഭ്യമാണ്. മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റിന്റെ ഇന്ത്യയിലെ വില 8,999 രൂപയാണ്.

മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റ്: സവിശേഷതകൾ
മോട്ടോ ജി 8 പവർ ലൈറ്റിൽ 10W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 20: 9 ആസ്പാട്ക് റേഷിയോ ഉള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി മാക്‌സ് വിഷൻ പാനലാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. എച്ച്ഡി + റെസല്യൂഷനിൽ പ്രവർത്തിക്കുന്ന വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച്ഡ് ഡിസ്പ്ലേയുള്ള ഡിവൈസിന് സ്പ്ലാഷ് റെസിസ്റ്റ് സവിസേഷതയും നൽകിയിട്ടുണ്ട്.

മോട്ടോ ജി 8 പവർ ലൈറ്റിന്റെ പുറകിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. ക്യാമറകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റോറേജ് വികസിപ്പിക്കാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. മോട്ടറോള മോട്ടോ ജി 8 പവർ ലൈറ്റിന്റെ പിൻ പാനലിൽ ഫിംഗർപ്രിന്റ് റീഡറും നൽകിയിട്ടുണ്ട്. എഫ് / 2.0 അപ്പർച്ചർ ഉള്ള 16 മെഗാപിക്സൽ പ്രൈമറി ഷൂട്ടറാണ് പ്രധാന ക്യാമറ.

എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസും എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും മോട്ടോ ജി 8 പവർ ലൈറ്റിന്റെ പിൻ ക്യാമറ സെറ്റപ്പിലുണ്ട്. ഡ്യൂവൽ ക്യാമറ ബോക്കെ, ഫെയ്സ് ബ്യൂട്ടി, എച്ച്ഡിആർ, ഗൂഗിൾ ലെൻസ് എന്നിവയടക്കമുള്ള സവിശേഷതകളും ക്യാമറയിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയാണ് മുന്നിൽ നൽകിയിട്ടുള്ളത്.

മോട്ടോ ജി 8 പവർ ലൈറ്റിന്റെ മുന്നിലും പിന്നിലുമുള്ള ക്യാമറ സെൻസറുകൾ 30fps 1080p വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ 4 ജി വോൾട്ട്, വൈഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ഇത് ആൻഡ്രോയിഡ് 9 Pie ഒഎസിലാണ് പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








