മോട്ടറോള മോട്ടോ ജി9 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 31ന് ഫ്ലിപ്പ്കാർട്ട് വഴി
ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് മോട്ടോ ജി9. മോട്ടോ ജി8 സ്മാർട്ട്ഫോണിന്റെ പുതുക്കിയ പതിപ്പായ മോട്ടോ ജി9 ഓഗസ്റ്റ് 31ന് വിൽപ്പനയ്ക്കെത്തും. ഡിവൈസിന്റെ ആദ്യ വിൽപ്പന 31ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 20W ഫാസ്റ്റ് ചാർജിംഗ്, 6.5 ഇഞ്ച് ഡിസ്പ്ലെ, ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

മോട്ടറോള മോട്ടോ ജി9: വിലയും ഓഫറുകളും
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ മോട്ടോ ജി9 സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുളളത്. ഈ വേരിയന്റിന് 11,499 രൂപയാണ് വില. ഫോറസ്റ്റ് ഗ്രീൻ, സഫയർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഡിവൈസിന്റെ വിൽപ്പന നടക്കുന്നത് ഫ്ലിപ്പ്കാർട്ട് വഴിയാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക്, പ്രതിമാസം 1278 രൂപ അടവ് വരുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവടക്കം നിരവധി ഓഫറുകളും ആദ്യ വിൽപ്പനയിൽ നൽകുന്നുണ്ട്.

മോട്ടറോള മോട്ടോ ജി9: സവിശേഷതകൾ
20: 9 അസ്പാക്ട് റേഷിയോ, 87 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുള്ള 6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷൻ ടിഎഫ്ടി ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടോ ജി9 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ രണ്ട് നാനോ സിം കാർഡുകൾ ഇടാനുള്ള സ്ലോട്ടുകളും ഉണ്ട്. 4 ജിബി എൽപിഡിഡിആർ 4 റാമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoCയാണ്.

മോട്ടറോള മോട്ടോ ജി9 സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ ക്യാമറ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ സെൻസറാണ്. രണ്ടാമത്തെ ക്യാമറ എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും മൂന്നാമത്തേത് എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമാണ്. ഈ ഡിവൈസിൽ സെൽഫികൾക്കായി എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഓട്ടോ സ്‌മൈൽ ക്യാപ്‌ചർ, എച്ച്ഡിആർ, ഫെയ്‌സ് ബ്യൂട്ടി, മാനുവൽ മോഡ്, റോ ഫോട്ടോ ഔട്ട്‌പുട്ട് തുടങ്ങിയ സവിശേഷതകളും ഈ ക്യാമറ സെറ്റപ്പിലുണ്ട്.

മോട്ടോ ജി9 സ്മാർട്ട്ഫോണിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, സാർ സെൻസർ എന്നിങ്ങനെയുള്ള സെൻസറുകൾ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസർ പിന്നിലാണ് ഉള്ളത്. ഡിവൈസിൽ 5,000 എംഎഎച്ചുള്ള വലിയ ബാറ്ററിയാണ് മോട്ടറോള ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 20W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ വലിയ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ ബാക്ക് അപ്പ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മോട്ടോ ജി9 സ്മാർട്ട്ഫോണിലുള്ള 64 ജിബി സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 4ജി വോൾട്ട്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും മോട്ടോ ജി9 സ്മാർട്ട്ഫോണിൽ ഉണ്ട്.


Click it and Unblock the Notifications








