മോട്ടറോള മോട്ടോ ജി9 സ്മാർട്ടോണിന്റെ ആദ്യവിൽപ്പന ഇന്ന് ഉച്ചയ്ക്ക്; വിലയും സവിശേഷതകളും
മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ മോട്ടോ ജി9ന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. മൂന്ന് പിൻ ക്യാമറകൾ, 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 6.5 ഇഞ്ച് ഡിസ്പ്ലെ, ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. ഒരു സ്റ്റോറേജ് വേരിയന്റിലും രണ്ട് കളർ വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

വിലയും ഓഫറുകളും
മോട്ടോ ജി9 സ്മാർട്ട്ഫോൺ ഒറ്റ വേരിന്റിൽ മാത്രമാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 11,499 രൂപയാണ് വില. ഫോറസ്റ്റ് ഗ്രീൻ, സഫയർ ബ്ലൂ എന്നീ രണ്ട് കളർ വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാകും. ഇന്ന് നടക്കുന്ന ഫ്ലാഷ് സെയിലിലൂടെ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 5 ശതമാനം ക്യാഷ്ബാക്ക്, പ്രതിമാസം 1278 രൂപ അടവ് വരുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ലഭ്യമാണ്.

സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷൻ ടിഎഫ്ടി ഡിസ്‌പ്ലേയാണ് മോട്ടോ ജി9 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയിൽ 20: 9 അസ്പാക്ട് റേഷിയോ, 87 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയും ഉണ്ട്. ഡ്യൂവൽ നാനോ സിം കാർഡ് സ്ലോട്ടുകളുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 4 ജിബി എൽപിഡിഡിആർ 4 റാമിനൊപ്പം ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

മുകളിൽ സൂചിപ്പിച്ചതുപോലെ മൂന്ന് പിൻക്യാമറകളുമായിട്ടാണ് മോട്ടോ ജി9 സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഇതിലെ പ്രൈമറി ക്യാമറ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഡിവൈസിൽ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ സെൻസറും കമ്പനി നൽകിയിട്ടുണ്ട്.

മോട്ടോ ജി9 സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാനായി 20W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. ഈ വലിയ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ ബാക്ക് അപ്പ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിവൈസിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, സാർ സെൻസർ എന്നിങ്ങനെയുള്ള സെൻസറുകളും മോട്ടറോള ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിംഗർപ്രിന്റ് സെൻസർ പിന്നിലാണ് ഘടിപ്പിച്ചിട്ടുള്ളത്.

മോട്ടോ ജി9 സ്മാർട്ട്ഫോണിലുള്ള ഇന്റേണൽ സ്റ്റോറേജ് 64ജിബിയാണ്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 4ജി വോൾട്ട്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിൽ മോട്ടറോള ഉൾപ്പെടുത്തിയിരിക്കുന്ന കണക്ടിവിറ്റി ഓപ്ഷനുകൾ.


Click it and Unblock the Notifications








