മോട്ടറോള മോട്ടോ G9 പ്ലേ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 662 SoCയുമായി; അറിയേണ്ടതെല്ലാം

|

മോട്ടറോള അതിന്റെ ജി സീരീസ് വിഭാഗത്തിലേക്ക് ഒരു പുതിയ സ്മാർട്ട്‌ഫോൺ കൂടി പുറത്തിറക്കാനൊരുങ്ങുകയാണ്. മോട്ടോ ജി 9 പ്ലേ എന്ന പേരിയാണ് ഫോൺ പുറത്തിറങ്ങുക. ഈ ഫോൺ ഗീക്ക് ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തിയതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോണിന്റെ സവിശേഷതകളെ കുറിച്ചുള്ള സൂചനകളും ഈ റിപ്പോർട്ടുകൾ പുറത്ത് വിടുന്നു.

ഗീക്ക്ബെഞ്ച്

ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിലൂടെ മോട്ടറോളയുടെ പുറത്തിറങ്ങാനിരിക്കുന്ന ഫോണിന്റെ പേര് മാത്രമേ കമ്പനി സ്ഥിരീകരിച്ചിട്ടുള്ളൂ. ഇത് 1.8 ജിഗാഹെർട്സ് ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലായിരിക്കും പുറത്തിറങ്ങുകയെന്നും സൂചനകളുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റായിരിക്കും ഡിവൈസിൽ ഉണ്ടാവുക. ഹാൻഡ്‌സെറ്റിൽ 4 ജിബി റാം ഉണ്ടായിരിക്കുമെന്നും ലിസ്റ്റിംഗ് വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: മോട്ടോ G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും അടുത്ത വിൽപ്പനയുംകൂടുതൽ വായിക്കുക: മോട്ടോ G8 പവർ ലൈറ്റ് സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും അടുത്ത വിൽപ്പനയും

ലിസ്റ്റിങ്

ലിസ്റ്റിങ് അനുസരിച്ച് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും മോട്ടോ G9 പ്ലേ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ലിസ്റ്റിംഗ് അനുസരിച്ച്, മോട്ടോ ജി 9 പ്ലേ സിംഗിൾ കോർ ടെസ്റ്റിൽ 313 പോയിന്റും മൾട്ടി കോർ ടെസ്റ്റിൽ 1370 പോയിന്റും നേടിയിട്ടുണ്ട്. ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഈ ഡിവൈസ് വൈകാതെ തന്നെ കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോട്ടോ G9 പ്ലേ
 

മോട്ടോ G9 പ്ലേ സ്മാർട്ട്ഫോണിന്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എൻട്രി ലെവൽ ഫോണുകളുടെ പേരിനൊപ്പമാണ് സാധാരണയായി 'പ്ലേ' എന്ന ടാഗ് ഉപയോഗിക്കാറുള്ളത് അതുകൊണ്ട് തന്നെ മോട്ടോ ജി 9 പ്ലേ എൻട്രി ലെവൽ ഫോണുകളുടെ നിരയിലേക്കായിരിക്കും പുറത്തിറങ്ങുക. എന്നിരുന്നാലും, ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമാകാത്തതിനാൽ ഇതെല്ലാം ഊഹങ്ങൾ മാത്രമാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് ഓഗസ്റ്റ് 5ന് പുറത്തിറങ്ങും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് ഓഗസ്റ്റ് 5ന് പുറത്തിറങ്ങും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

മോട്ടോ G9 പ്ലസ്

മോട്ടറോള ഒന്നിനു പുറകെ ഒന്നായി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുന്നുണ്ട്. മോട്ടോ G9 പ്ലസ് സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഈ ഡിവൈസും ഓൺലൈനിൽ കണ്ടെത്തിയിരുന്നു. 277.15 യൂറോ (ഏകദേശം 23,000 രൂപ) വിലയിലാണ് ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസിൽ 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മോട്ടോ G 5G

മോട്ടറോള മോട്ടോ G 5G പ്ലസ് സ്മാർട്ട്ഫോണും കഴിഞ്ഞ ദിവസം ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടെത്തിയിരുന്നു. വിവിധ സർട്ടിഫിക്കേഷനുകൾ ലഭിച്ച ഈ ഡിവൈസ് വൈകാതെ വിപണിയിലെത്തുമെന്ന സൂചനകളും റിപ്പോർട്ടുകൾ നൽകുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, 1.8 ജിഗാഹെർട്സ് ഒക്ടാ കോർ ക്വാൽകോം പ്രോസസറാണ് ഡിവൈസിൽ ഉണ്ടാവുക. ഫോൺ 4 ജിബി റാമുമായിട്ടാണ് പുറത്തിറങ്ങുന്നത്. ആൻഡ്രോയിഡ് 10ലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: പോക്കോ M2 പ്രോ സ്മാർട്ട്ഫോണിൽ നിന്ന് നിരോധിച്ച ആപ്പുകൾ നീക്കുമെന്ന് പോക്കോകൂടുതൽ വായിക്കുക: പോക്കോ M2 പ്രോ സ്മാർട്ട്ഫോണിൽ നിന്ന് നിരോധിച്ച ആപ്പുകൾ നീക്കുമെന്ന് പോക്കോ

Best Mobiles in India

English summary
Motorola seems to be working on a new smartphone under its G series. The phone is said to come as the Moto G9 Play and the phone has appeared on the GeekBench listing with some features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X