Home
Mobile

മോട്ടറോള മോട്ടോ ജി9 പവർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 11,999 രൂപ

മോട്ടറോള മോട്ടോ ജി9 പവർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ഡിവൈസിനൊപ്പം യൂറോപ്യൻ വിപണിയിലെത്തിയ വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ മോട്ടോ ജി 5ജി അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. സവിശേഷതകളിൽ വിട്ടുവീഴ്ച്ചയില്ലാതെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. വലിയ സ്‌ക്രീൻ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകൾ.

മോട്ടോ ജി9 പവർ

മോട്ടോ ജി9 പവർ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ബജറ്റ് വിഭാഗത്തിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഷവോമി, റിയൽ‌മി, വിവോ, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുമായി ഈ ഡിവൈസ് മത്സരിക്കും. അതുകൊണ്ട് തന്നെ ഡിവൈസിന്റെ വില, ലഭ്യത, പ്രധാന സവിശേഷതകൾ എന്നിവ പ്രധാനഘടകങ്ങളാണ്.

മോട്ടോ ജി9 പവർ: വിലയും ലഭ്യതയും

മോട്ടോ ജി9 പവർ: വിലയും ലഭ്യതയും

മോട്ടോ ജി9 പവർ സ്മാർട്ട്ഫോണിന്റെ 4 ജിബി വേരിയന്റിന് ഇന്ത്യൻ വിപണിയിൽ 11,999 രൂപയാണ് വില. ഡിവൈസ് ഡിസംബർ 15ന് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 1750 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. അതായത് എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ ഫോണിന് 10,249 രൂപ മാത്രമേ നൽകേണ്ടതുള്ളു. പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഈ ഡിവൈസ് സ്വന്തമാക്കാനുള്ള ഓപ്ഷനും മോട്ടോ നൽകുന്നുണ്ട്.

മോട്ടോ ജി9 പവർ: സവിശേഷതകൾ

മോട്ടോ ജി9 പവർ: സവിശേഷതകൾ

720x1,640 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി9 പവർ സ്മാർട്ട്ഫോണിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഈ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്.

ക്യാമറ

എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഇതിൽ 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും മോട്ടറോള നൽകിയിട്ടുണ്ട്. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത. ആൻഡ്രോയിഡ് 10ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കണക്ടിവിറ്റി

മോട്ടോ ജി 9 പവർ സ്മാർട്ട്ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി എൻ‌എഫ്‌സി, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എൽടിഇ സപ്പോർട്ട് എന്നിവയാണ് ഉള്ളത്. മെറ്റാലിക് സേജ്, ഇലക്ട്രിക് വയലറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടാൻ ഈ ഡിവൈസിന് സാധിക്കുമെന്നാണ് ഡിവൈസിന്റെ സവിശേഷതകൾ പരിശേോധിക്കുമ്പോൾ വ്യക്തമാകുന്നത്.

Best Mobiles in India

English summary
Motorola has launched the Moto G9 Power smartphone in India. This device is released without compromising on features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X