11,499 രൂപയ്ക്ക് മോട്ടറോള മോട്ടോ ജി9 സ്വന്തമാക്കാം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക്

|

മോട്ടറോള മോട്ടോ ജി9 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് നടക്കും. മോട്ടറോളയുടെ മറ്റ് സ്മാർട്ട്ഫോണുകളെ പോലെ ഫ്ലിപ്കാർട്ട് വഴിയാണ് ഈ ഡിവൈസും വിൽപ്പനയ്ക്ക് എത്തുന്നത്. ഉച്ചയക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. ബ്ലൂ, ഗ്രീൻ കളർ വേരിയന്റുകളിൽ ലഭ്യമാകുന്ന ഈ ഡിവൈസിൽ 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റ്, 5,000 എംഎഎച്ച് ബാറ്ററി എന്നീ പ്രധാന സവിശേഷതകളാണ് ഉള്ളത്.

മോട്ടോ ജി9: വിലയും ലഭ്യതയും

മോട്ടോ ജി9: വിലയും ലഭ്യതയും

ഇന്ത്യൻ വിപണിയിൽ ഒരു വേരിയന്റിൽ മാത്രമേ മോട്ടോ ജി9 സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 11,499 രൂപയാണ് വില. ഈ ഡിവൈസ് വാങ്ങാനായി ഐ‌സി‌ഐ‌സി‌ഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 500 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ആണ് ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡിന്റെ വില കുറഞ്ഞ വേരിയന്റ് സെപ്റ്റംബർ 21ന് വിൽപ്പനയ്‌ക്കെത്തുംകൂടുതൽ വായിക്കുക: വൺപ്ലസ് നോർഡിന്റെ വില കുറഞ്ഞ വേരിയന്റ് സെപ്റ്റംബർ 21ന് വിൽപ്പനയ്‌ക്കെത്തും

മോട്ടോ ജി9: സവിശേഷതകൾ

മോട്ടോ ജി9: സവിശേഷതകൾ

20: 9 അസ്പാക്ട് റേഷിയോ, 87 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുള്ള 6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷൻ ടിഎഫ്ടി ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടോ ജി9 പുറത്തിറക്കിയിരിക്കുന്നത്. ഡ്യൂവൽ നാനോ സിം കാർഡ് സ്ലോട്ടുകളുള്ള ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത് ഇതിനൊപ്പം 4 ജിബി എൽപിഡിഡിആർ 4 റാമും നൽകിയിട്ടുണ്ട്.

ക്യാമറ
 

മൂന്ന് ക്യാമറകളാണ് മോട്ടോ ജി9 സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് കമ്പനി നൽകിയിട്ടുള്ളത്. എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ സെൻസറാണ് ഇതിലെ പ്രൈമറി ക്യാമറ. എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമാണ് മറ്റ് ക്യാമറകൾ.സെൽഫികൾക്കും വീഡിയോ കോളിങിനുമായി എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ സെൻസറും മോട്ടറോള ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: 5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: 5,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫിനിക്സ് നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മോട്ടോ ജി9

മോട്ടോ ജി9 സ്മാർട്ട്ഫോണിൽ 20W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ വലിയ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ ബാക്ക് അപ്പ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, സാർ സെൻസർ എന്നിങ്ങനെയുള്ള സെൻസറുകളും മോട്ടറോള നൽകിയിട്ടുണ്ട്. ഫിംഗർപ്രിന്റ് സെൻസർ ഡിവൈസിന്റെ പിന്നിലാണ് ഉള്ളത്.

കണക്ടിവിറ്റി

64 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് മോട്ടോ ജി9 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 4ജി വോൾട്ട്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലുള്ള കണക്ടിവിറ്റി ഓപ്ഷനുകൾ.

കൂടുതൽ വായിക്കുക: വിവോ വൈ50, വിവോ എസ്1 പ്രോ സ്മാർട്ട്ഫോണുകളുടെ വില കുറച്ചുകൂടുതൽ വായിക്കുക: വിവോ വൈ50, വിവോ എസ്1 പ്രോ സ്മാർട്ട്ഫോണുകളുടെ വില കുറച്ചു

Best Mobiles in India

English summary
The flash sale of the Motorola Moto G9 smartphone will take place this afternoon. Like Motorola's other smartphones, this device goes on sale through Flipkart. The sale starts at 12 noon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X