മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ നിയോ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 865 SoCയുമായി

|

അടുത്ത കാലത്തായി, മോട്ടറോള ബജറ്റ്, മിഡ് റേഞ്ച് മാർക്കറ്റ് വിഭാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ വിഭാഗത്തിൽ മോട്ടോ ജി, മോട്ടോ എക്സ് സീരീസ് സ്മാർട്ട്‌ഫോണുകളാണ് വരുന്നത്. ഈ വർഷം ആദ്യം കമ്പനി മോട്ടറോള മോട്ടറോള എഡ്ജ്+ എന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. ഈ പ്രീമിയം എഡ്ജ് സീരീസ് സ്മാർട്ട്‌ഫോണുകളിൽ സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണ് കമ്പനി നൽകുന്നത്. ഇതൊരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റാണ്.

പുതിയ ഫ്ലാഗ്ഷിപ്പ്

മോട്ടറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിലയിരുത്തിയതിൽ നിന്നും മാർക്കറ്റിലെ മറ്റ് ബ്രാന്റുകളുടെ ഡിവൈസുകളോട് പിടിച്ചുനിൽക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിച്ചിരുന്നില്ല. ഈ പോരായ്മ മോട്ടറോള മറ്റൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിലൂടെ പരിഹരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അധികം വിലയില്ലാത്തതും എന്നാൽ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഡിവൈസുമായിരിക്കും പുതുതായി പുറത്തിറക്കുന്നത്. ഈ പുതിയ ഡിവൈസ് 2021ന്റെ തുടക്കത്തിൽ തന്നെ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

മോട്ടറോള 'നിയോ'

മോട്ടറോള 'നിയോ'

ടെക്നിക് ന്യൂസ് റിപ്പോർട്ട് അനുസരിച്ച് എക്സ്ടി 2125 എന്ന മോഡൽ നമ്പരുള്ള പുതിയ ഹൈ എൻഡ് സ്മാർട്ട്‌ഫോൺ മോട്ടറോള തയ്യാറാക്കുന്നുണ്ട്. ഈ സ്മാർട്ട്‌ഫോണിന് നിയോ എന്നായിരിക്കും പേരെന്നും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ പുറത്തിറങ്ങിയ മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പായ മോട്ടറോള എഡ്ജ് +ന് സമാനമായി ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസും പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിന്റെ പേര് ഇത് തന്നെ ആയിരിക്കുമോ എന്ന കാര്യത്തിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മോട്ടറോള എഡ്ജ്+

മോട്ടറോള എഡ്ജ്+ സ്മാർട്ട്ഫോണിന് ശേഷം പുറത്തിറക്കുന്ന പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമുള്ള ഒരൊറ്റ സ്റ്റോറേജ് ​​കോൺഫിഗറേഷനിലായിരിക്കും പുറത്തിറങ്ങുകയെന്ന സൂചനയും ചില റിപ്പോർട്ടുകൾ നൽകുന്നുണ്ട്. ഇതിനൊപ്പം 12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള മറ്റൊരു ഹൈ എൻഡ് വേരിയന്റിലും ഡിവൈസ് പുറത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ ഇത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ഇല്ല.

കൂടുതൽ വായിക്കുക: അതിശയിപ്പിക്കുന്ന സവിശേഷതകളുമായി റിയൽമി എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തുംകൂടുതൽ വായിക്കുക: അതിശയിപ്പിക്കുന്ന സവിശേഷതകളുമായി റിയൽമി എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും

ഡിസ്പ്ലെ

മോട്ടറോള നിയോ 560 x 1080 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയുമായിട്ടായിരിക്കും അവതരിപ്പിക്കുക. ഈ ഡിസ്പ്ലെയുടെ വലിപ്പം ഇതുവരെ വ്യക്തമായിട്ടില്ല. ഇതൊരു എഫ്എച്ച്ഡി+ ഡിസ്പ്ലേയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ ഡിസ്പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റ് ഉണ്ടെന്നും സൂചനകൾ ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് 16 എംപി ഓമ്‌നിവിഷൻ ഒവി16എ1ക്യു വൈഡ് ആംഗിൾ പ്രൈമറി സെൻസറു 8 എംപി അൾട്രാ-വൈഡ് ആംഗിൾ സാംസങ് എസ്5കെ4എച്ച്7 സെൻസറുമുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പായിരിക്കും നൽകുക എന്നും റിപ്പോർട്ടുകളുണ്ട്.

ആൻഡ്രോയിഡ് 11

പുതിയ മോട്ടറോള നിയോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിൽ ഡ്യുവൽ സിം സപ്പോർട്ട് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക. ഡിവൈസ് 2021ന്റെ ആദ്യ പാദത്തിൽ തന്നെ പുറത്തിറക്കും. മോട്ടറോള എഡ്ജ് + ന്റെ പിൻഗാമിയായി എത്തുന്ന ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും. ഫ്ലാഗ്ഷിപ്പ് വിപണിയിൽ തിരിച്ചുവരാനായി മികച്ചൊരു ഡിവൈസ് തന്നെയായിരിക്കും മോട്ടറോള പുറത്തിറക്കുക എന്ന കാര്യം ഉറപ്പാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 3 അടുത്ത ജൂണിൽ വിപണിയിലെത്തും, നോട്ട് സീരീസ് നിർത്തലാക്കുന്നുകൂടുതൽ വായിക്കുക: സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 3 അടുത്ത ജൂണിൽ വിപണിയിലെത്തും, നോട്ട് സീരീസ് നിർത്തലാക്കുന്നു

Best Mobiles in India

English summary
Motorola's upcoming flagship smartphone will be called the Motorola Nio. This device will be powered by Snapdragon 865 SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X