മോട്ടറോളയുടെ വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ മോട്ടറോള വൺ 5ജി പുറത്തിറങ്ങി
കഴിഞ്ഞ മാസം വിപണിയിൽ അവതരിപ്പിച്ച മോട്ടോ ജി 5ജി പ്ലസ് സ്മാർട്ട്ഫോണിനന്റെ അമേരിക്കൻ പതിപ്പായ മോട്ടറോള വൺ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി. പ്രത്യേക മാക്രോ ലെൻസ് അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ്, സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ, പ്ലാസ്റ്റിക് റിയർ കവർ, 20W ടർബോപവർ ചാർജിങ് സപ്പോർട്ട് എന്നീ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടറോള വൺ 5ജി സ്മാർട്ട്ഫോൺ ഒരു കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാവുകയുള്ളു. ബ്ലൂ കളറിലാണ് ഡിവൈസ് ലഭ്യമാവുക. ഈ സ്മാർട്ട്ഫോണി്ന 500 ഡോളറാണ് വില ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 36,600 രൂപയോളം വരും. ഒക്ടോബർ ആദ്യം മുതൽ 5ജി അൾട്രാ വൈഡ്ബാൻഡ് പതിപ്പ് വെരിസോണിൽ നിന്നും ലഭ്യമാകും. മോട്ടറോളയുടെ 5ജി ഡിവൈസുകളിൽ ഏറെ സവിശേഷതകളോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടറോള വൺ 5ജി: സവിശേഷതകൾ
2520 x 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് സിനിമാവിഷൻ എഫ്‌എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് മോട്ടറോള വൺ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 21: 9 അസ്പാക്ട് റേഷിയോ, എച്ച്ഡിആർ 10 സപ്പോർട്ട്, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളും മോട്ടറോള നൽകിയിട്ടുണ്ട്. ഈ മികച്ച ഡിസ്പ്ലെ സ്‌ക്രീൻ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനോടെയാണ് വരുന്നത്.

7nm പ്രോസസ്സ് അടിസ്ഥാനമാക്കിയുള്ള ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 765 പ്രോസസറാണ് മോട്ടറോള വൺ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഈ പ്രോസസറിനൊപ്പം 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസും കമ്പനി നൽകിയിട്ടുണ്ട്. സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ മോട്ടറോള നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന മോട്ടറോള വൺ 5ജി സ്മാർട്ട്‌ഫോണിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രൈമറി സെൻസറാണ് ഈ ക്യാമറ സെറ്റപ്പിലുള്ളത്. ഇത് ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയോടെയാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം എഫ് / 2.2 അപ്പേർച്ചറുള്ള 118 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 എംപി സെക്കൻഡറി സെൻസറും എഫ് / 2.2 അപ്പേർച്ചറുള്ള ടെർഷ്യറി മാക്രോ ലെൻസോട് കൂടിയ 5 എംപി സെൻസറും സമാനമായ അപ്പർച്ചറുള്ള 2 എംപി ഡെപ്ത് സെൻസറും നൽകിയിട്ടുള്ളത്.

മോട്ടറോള വൺ 5ജി സ്മാർട്ട്‌ഫോണിലെ ക്യാമറ സെറ്റപ്പിലൂടെ 4കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ പിൻക്യാമറ സെറ്റപ്പ് കൂടാതെ രണ്ട് ക്യാമറകളാണ് സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഡിവൈസിൽ നൽകിയിട്ടുള്ളത്. എഫ് / 2.0 അപ്പേർച്ചറുള്ള 16 എംപി പ്രൈമറി സെൽഫി ക്യാമറ സെൻസർ, എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഇവ. ഈ മുൻക്യാമറകൾക്കായി ഡ്യൂവൽ പഞ്ച്-ഹോൾ കട്ട് ഔട്ടും കമ്പനി നൽകിയിട്ടുണ്ട്.

5 ജി എസ്എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്, വൈഫൈ 6, ബ്ലൂടൂത്ത് 5.1, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളോടെയാണ് മോട്ടറോള വൺ 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വാട്ടർ റിപ്പല്ലന്റ് കോട്ടിംഗും 20W ടർബോപവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയുമാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications