മോട്ടറോള വൺ ഫ്യൂഷൻ+ ഉടൻ ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും
മോട്ടറോള അടുത്തിടെ അതിന്റെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ വൺ ഫ്യൂഷൻ+ ആഗോള വിപണിയിൽ അവതരിപ്പിച്ചു. മിഡ് റേഞ്ച് സ്‌നാപ്ഡ്രാഗൺ 730 പ്രോസസറിന്റെ കരുത്തുള്ള ഈ ഡിവൈസ് പോപ്പ്-അപ്പ് സെൽഫി ക്യാമറ ഡിസൈനോടെയാണ് പുറത്തിറക്കിയത്. ഹാൻഡ്‌സെറ്റ് വൈകാതെ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ലോഞ്ച് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മോട്ടറോളയുടെ 'വൺ' സീരീസിലെ ഏറ്റവു പുതിയ സ്മാർട്ട്ഫോണായ വൺ ഫ്യൂഷൻ+സ്മാർട്ട്ഫോൺ ലോഞ്ച് ട്വിറ്റർ വഴിയാണ് മോട്ടറോള ടീസ് ചെയ്തത്. ഡിവൈസിന്റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, 'വൺ' ടാഗ്‌ലൈൻ ഉള്ള ഒരു പോപ്പ്-അപ്പ് സെൽഫി ക്യാമറ സ്മാർട്ട്‌ഫോണിന്റെ രേഖാചിത്രം ഈ ട്വീറ്റിൽ ഉണ്ട്. ഇനി ഇന്ത്യയിൽ പുറത്തിറക്കാനുള്ള വൺ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോട്ടറോള വൺ ഫ്യൂഷൻ+ ആയതിനാൽ ഈ സ്മാർട്ട്ഫോൺ തന്നെയായിരിക്കും കമ്പനി പുറത്തിറക്കുക.

ഇന്ത്യയ്ക്ക് പുറത്ത് വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ ഡിവൈസ് 299 ഡോളറിനാണ് യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഇത് ഏകദേശം 25,605 രൂപയോളം വരും. പക്ഷേ അതിന്റെ യൂറോപ്യൻ പതിപ്പിനേക്കാൾ വ്യത്യസ്തമായിട്ടായിരിക്കും ഡിവൈസ് ഇന്ത്യയിലെത്തുന്നത്. വിലയിലും മാറ്റം വരും. ഇന്ത്യയിൽ ഡിവൈസ് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പിനൊപ്പം കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ ഈ ഡിവൈസ് 1080 x 2340 പിക്‌സൽ റെസലൂഷനുള്ള എഫ്‌എച്ച്ഡി+ 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. പോപ്പ്-അപ്പ് സെൽഫി ക്യാമറ മൊഡ്യൂളിൽ എഫ് / 2.0 അപ്പർച്ചറുള്ള 16 എംപി സെൽഫി ക്യാമറയാണ് ഉള്ളത്.

പിൻ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. സുരക്ഷയ്‌ക്കായി റിയർ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി സവിശേഷതകൾ പരിശോധിച്ചാൽ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഡിവൈസൽ നൽകിയിട്ടുണ്ട്. ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

മോട്ടറോളയുടെ വൺ സീരീസ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ച ഡിവൈസാണ്. പുതിയ ഡിവൈസും ഇതിൽ നിന്നും വ്യത്യസ്തമല്ലെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഡിവൈസിൽ മികച്ച സവിശേഷതകളുണ്ട്. ഈ സ്മാർട്ട്ഫോൺ യൂറോപ്യൻ വേരിയന്റിനെക്കാൾ കുറഞ്ഞ വിലയിലാണോ അതോ സമാന നിലവാരത്തിലാണോ ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല.


Click it and Unblock the Notifications