മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും സവിശേഷതകളും

|

ഇന്ത്യൻ വിപണിയിൽ മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന്റെ വില വർധിപ്പിച്ചു. ഇനിമുതൽ ഈ ഡിവൈസ് 17,499 രൂപയ്ക്കായിരിക്കും ലഭ്യമാവുക. ഈ വർഷം ജൂണിലാണ് ഈ ഡിവൈസ് ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചത്. പുറത്തിറങ്ങി ഒരു മാസത്തിനകം തന്നെ ഡിവൈസിന്റെ വില വർധിപ്പിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്തപ്പോൾ 16,999 രൂപയായിരുന്നു ഡിവൈസിന്റെ വില.

500 രൂപ

500 രൂപയുടെ വർധനവാണ് മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന് ഉണ്ടായിരിക്കുന്നത്. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന നടത്തുന്നത്. ഡിവൈസിന്റെ അടുത്ത സെയിൽ ജൂലൈ 13ന് നടക്കും. പുറത്തിറങ്ങി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ ഈ ഡിവൈസ് ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ ഡിവൈസിന്റെ ഫ്ലാഷ് സെയിൽ മാത്രമാണ് നിലവിൽ നടക്കുന്നത്. അധികം വൈകാതെ ഡിവൈസ് ഓപ്പൺ സെയിലിലൂടെ ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: ക്വാഡ് റിയർ ക്യാമറയുമായി പോക്കോ M2 പ്രോ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ക്വാഡ് റിയർ ക്യാമറയുമായി പോക്കോ M2 പ്രോ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

മോട്ടറോള വൺ ഫ്യൂഷൻ+: സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ+: സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ+ ഫോണിൽ പ്ലാസ്റ്റിക് ബാക്ക് ഉള്ള ഒരു പ്ലാസ്റ്റിക് ഫ്രെയിമാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് സ്പ്ലാഷ് റെസിസ്റ്റൻസുമാണ്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഫുൾ എച്ച്ഡി + റെസല്യൂഷനും 19.5: 9 ആസ്പാകട് റേഷിയോവുമുള്ള 6.5 ഇഞ്ച് ടോട്ടൽ വിഷൻ ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടറോള ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ആൻഡ്രോയിഡ് 10

ഇത് ആൻഡ്രോയിഡ് 10 ഔട്ട് ഓഫ് ദി ബോക്സിൽ പ്രവർത്തിക്കുന്നു. പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. 18W ചാർജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്. ഡിസ്‌പ്ലേയ്ക്ക് 25 ശതമാനം ലാർജർ കളർ റേഞ്ചുണ്ടെന്നും എച്ച്ഡിആർ 10 സർട്ടിഫൈഡ് ആണെന്നും മോട്ടറോള അവകാശപ്പെടുന്നു.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 5ജി സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആമസോൺ വഴി ആരംഭിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വൺപ്ലസ് 8 5ജി സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആമസോൺ വഴി ആരംഭിച്ചു; വിലയും സവിശേഷതകളും

ക്യാമറ

മോട്ടറോള വൺ ഫ്യൂഷൻ+ 16 മെഗാപിക്സൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഡിവൈസിലുള്ളത്. നിലവിൽ ഒറ്റ വേരിയന്റ് മാത്രമേ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളു. ഹൈബ്രിഡ് സ്ലോട്ട് വഴി മെമ്മറി എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ക്വാഡ് റിയർ ക്യാമറ

മോട്ടറോള വൺ ഫ്യൂഷൻ+ൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും കമ്പനി നൽകിയിട്ടുണ്ട്. ഈ പ്രൈമറി ക്യാമറ മറ്റ് മോട്ടോ ഡിവൈസുകളിൽ കാണുന്ന ക്വാഡ് പിക്സൽ സാങ്കേതികവിദ്യയിൽ തന്നെയാണ് നൽകിയിരിക്കുന്നത്. 8 മെഗാപിക്സൽ അൾട്രാ വൈഡ്, 5 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണഅ ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. 4 കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഒരു എൽഇഡി ഫ്ലാഷും ക്യാമറയിലുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിലെത്തുക 120Hz ഡിസ്പ്ലേയോടെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഓപ്പോ റെനോ 4 പ്രോ ഇന്ത്യയിലെത്തുക 120Hz ഡിസ്പ്ലേയോടെ; അറിയേണ്ടതെല്ലാം

മോട്ടറോള മോട്ടോ ജി 5 ജി പ്ലസ്

മോട്ടറോള മോട്ടോ ജി 5 ജി പ്ലസ്

കഴിഞ്ഞ ദിവസം മോട്ടറോള പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കിയിരുന്നു. മോട്ടോ ജി പ്ലസ് എന്ന പുതിയ സ്മാർട്ട്ഫോൺ ഡ്യുവൽ-പഞ്ച്-ഹോൾ ഡിസ്പ്ലേയുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്വാഡ് റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററി എന്നി സവിശേഷതകളോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ ആധിപത്യം തിരികെ പിടിക്കാനുള്ള ശക്തമായ ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്.

Best Mobiles in India

English summary
The Motorola One Fusion+ price in India has been changed and it is now available for Rs 17,499. Last month, the same device was launched for Rs 16,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X