Home
Mobile

മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം: വിലയും സവിശേഷതകളും

മോട്ടറോളയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ മോട്ടറോള വൺ ഫ്യൂഷൻ +ന്റെ വിൽപ്പന ഇന്ന് നടക്കും. ആകർഷകമായ വിലയുമായാണ് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തതെങ്കിലും അടുത്തിടെ ഇതിന്റെ വില വർധിച്ചിരുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ വൺ ഫ്യൂഷൻ + "മെയ്ഡ് ഇൻ ഇന്ത്യ" സ്മാർട്ട്‌ഫോണാണെന്നും ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്കായി നിർമ്മിച്ചതാണെന്നും കമ്പനി വ്യക്തമാക്കി.

മോട്ടറോള വൺ ഫ്യൂഷൻ +: ഇന്ത്യയിലെ വില

മോട്ടറോള വൺ ഫ്യൂഷൻ +: ഇന്ത്യയിലെ വില

മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോൺ 16,999 രൂപ എന്ന വില്ക്കാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് സ്മാർട്ട്‌ഫോണിന് 500 രൂപ വർധിച്ചു. ഇപ്പോൾ ഈ ഡിവൈസ് 17,499 രൂപയ്ക്കാണ് വിൽൽകുന്നത്. മോട്ടറോള വൺ ഫ്യൂഷൻ + ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 9 പ്രോ മാക്സ്, റിയൽ‌മെ 6 പ്രോ, പോക്കോ എക്സ് 2 എന്നീ സ്മാർട്ട്ഫോണുകളുമായാണ് മത്സരിക്കുന്നത്. മൂൺലൈറ്റ് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിലാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

മോട്ടറോള വൺ ഫ്യൂഷൻ+: സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ+: സവിശേഷതകൾ

മോട്ടറോള വൺ ഫ്യൂഷൻ+ ഫോണിൽ പ്ലാസ്റ്റിക് ബാക്ക് ഉള്ള ഒരു പ്ലാസ്റ്റിക് ഫ്രെയിമാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് സ്പ്ലാഷ് റെസിസ്റ്റൻസുമാണ്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഫുൾ എച്ച്ഡി + റെസല്യൂഷനും 19.5: 9 ആസ്പാകട് റേഷിയോവുമുള്ള 6.5 ഇഞ്ച് ടോട്ടൽ വിഷൻ ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടറോള ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ആൻഡ്രോയിഡ് 10

ഇത് ആൻഡ്രോയിഡ് 10 ഔട്ട് ഓഫ് ദി ബോക്സിൽ പ്രവർത്തിക്കുന്നു. പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. 18W ചാർജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്. ഡിസ്‌പ്ലേയ്ക്ക് 25 ശതമാനം ലാർജർ കളർ റേഞ്ചുണ്ടെന്നും എച്ച്ഡിആർ 10 സർട്ടിഫൈഡ് ആണെന്നും മോട്ടറോള അവകാശപ്പെടുന്നു.

പോപ്പ്-അപ്പ് സെൽഫി ക്യാമറ

മോട്ടറോള വൺ ഫ്യൂഷൻ+ 16 മെഗാപിക്സൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഡിവൈസിലുള്ളത്. നിലവിൽ ഒറ്റ വേരിയന്റ് മാത്രമേ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളു. ഹൈബ്രിഡ് സ്ലോട്ട് വഴി മെമ്മറി എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ നൽകിയിട്ടുണ്ട്.

64 മെഗാപിക്സൽ

മോട്ടറോള വൺ ഫ്യൂഷൻ+ൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും കമ്പനി നൽകിയിട്ടുണ്ട്. ഈ പ്രൈമറി ക്യാമറ മറ്റ് മോട്ടോ ഡിവൈസുകളിൽ കാണുന്ന ക്വാഡ് പിക്സൽ സാങ്കേതികവിദ്യയിൽ തന്നെയാണ് നൽകിയിരിക്കുന്നത്. 8 മെഗാപിക്സൽ അൾട്രാ വൈഡ്, 5 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണഅ ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. 4 കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഒരു എൽഇഡി ഫ്ലാഷും ക്യാമറയിലുണ്ട്.

Best Mobiles in India

English summary
Motorola One Fusion+, the newest mid-range smartphone from the company in India, will go on sale today. The One Fusion+ launched as the most aggressively priced smartphone yet from the company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X