മോട്ടറോള വൺ വിഷൻ പ്ലസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

മോട്ടറോള അതിന്റെ മിഡ് റേഞ്ച് 'വൺ' സീരീസ് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ പുതിയൊരു സ്മാർട്ട്‌ഫോൺ കൂടി അവതരിപ്പിച്ചു. മിഡിൽ ഈസ്റ്റിലാണ് കമ്പനി മോട്ടോ വൺ വിഷൻ പ്ലസ് എന്ന ഡിവൈസ് പുറത്തിറക്കിയത്. സൈലന്റ് ലോഞ്ചിലൂടെയായിരുന്നു ഡിവൈസിന്റെ ലോഞ്ച്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, എഫ്എച്ച്ഡി + ഡിസ്പ്ലേ തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് ഈ എൻട്രി ലെവൽ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ മോട്ടോ ജി 8 പ്ലസിന്റെ റീബ്രാൻഡഡ് വേർഷനാണ് ഈ ഡിവൈസ് എന്നും റിപ്പോർട്ടുകളുണ്ട്.

 

മോട്ടറോള വൺ വിഷൻ പ്ലസ്: സവിശേഷതകൾ

മോട്ടറോള വൺ വിഷൻ പ്ലസ്: സവിശേഷതകൾ

6.3 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് മോട്ടറോള വൺ വിഷൻ പ്ലസ് സ്മാർട്ട്ഫോണിലുള്ളത്. 19: 9 ആസ്പാക്ട് റേഷിയോ ഉള്ള ഈ ഡിവൈസിന്റെ ഡിസ്പ്ലെയ്ക്ക് 1080 x 2280 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചർ ഉള്ള 25 എംപി ക്യാമറ ഉൾപ്പെടുത്തിയിട്ടുള്ള വാട്ടർ ഡ്രോപ്പ് നോച്ചാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത.

കൂടുതൽ വായിക്കുക: റെഡ്മി K20 പ്രോ 6 ജിബി റാം വേരിയൻറിന് ഇന്ത്യയിൽ വില കുറഞ്ഞു; പുതിയ വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റെഡ്മി K20 പ്രോ 6 ജിബി റാം വേരിയൻറിന് ഇന്ത്യയിൽ വില കുറഞ്ഞു; പുതിയ വിലയും ഓഫറുകളും

ക്യാമറ
 

ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ ഈ ഡിവൈസിൽ എഫ് / 1.7 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. മൊത്തം നാല് ക്യാമറകളാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പർച്ചർ ഉള്ള 16 എംപി ആക്ഷൻ ക്യാമറ, ഡെപ്ത് മാപ്പിംഗിനായി 5 എംപി സെൻസർ, 117 ഡിഗ്രി എഫ്ഒവി ഉള്ള അൾട്രാ വൈഡ് ആംഗിൾ സെൻസർ എന്നിവയാണ് ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകൾ.

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665

മോട്ടറോള വൺ വിഷൻ പ്ലസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസറാണ്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 512 ജിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാവും ഈ ഡിവൈസിൽ ഉണ്ട്. ഔട്ട്ഡേറ്റഡ് ആൻഡ്രോയിഡ് പൈ ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യൻ കമ്പനിയായ ലാവയുടെ Z61 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഇന്ത്യൻ കമ്പനിയായ ലാവയുടെ Z61 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

ഫിംഗർപ്രിന്റ് സ്കാനർ

റിയർ പാനലിൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. ഇതിനൊപ്പം യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകളാണ്. 15W ടർബോപവർ ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയാണ് മോട്ടറോള വൺ വിഷൻ പ്ലസിൽ നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന കാര്യം വ്യക്തമല്ല. മോട്ടറോള മിഡ്റേഞ്ച് വിഭാഗത്തിൽ ഇന്ത്യയിൽ കൂടുതൽ ഡിവൈസുകൾ പുറത്തിറക്കാൻ സാധ്യതയുള്ളതിനാൽ ഈ ഡിവൈസും വിപണിയിലെത്താൻ സാധ്യതയുണ്ട്.

മോട്ടറോള വൺ വിഷൻ പ്ലസ്: വിലയും ലഭ്യതയും

മോട്ടറോള വൺ വിഷൻ പ്ലസ്: വിലയും ലഭ്യതയും

699 ദിർഹംസ് എന്ന വിലയ്ക്കാണ് മോട്ടറോള വൺ വിഷൻ പ്ലസ് സ്മാർട്ട്ഫോൺ മിഡിൽ ഈസ്റ്റിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 14,312 രൂപയോളം വരും. മിഡിൽ ഈസ്റ്റിൽ ഇതിനകം തന്നെ കോസ്മിക് ബ്ലൂ, ക്രിസ്റ്റൽ പിങ്ക് നിറങ്ങളിൽ ആമസോൺ വഴി ഈ ഡിവൈസ് വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

Best Mobiles in India

English summary
Motorola has silently launched a new smartphone in its mid-range 'One' series. The company has announced the Moto One Vision Plus in the Middle East.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X