Home
Mobile

മടക്കിവെക്കാവുന്ന സ്മാർട്ട്ഫോണായ മോട്ടറോള റേസർ 2 സെപ്റ്റംബറിൽ പുറത്തിറങ്ങും

മോട്ടറോള തങ്ങളുടെ രണ്ടാമത്തെ മടക്കി വയ്ക്കാവുന്ന ഡിസ്പ്ലേയുള്ള റേസർ ഫ്ലിപ്പ് സ്മാർട്ട്‌ഫോൺ ഈ വർഷം തന്നെ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു. മോട്ടറോള റേസർ 2 ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. മോട്ടറോളയുടെ മാതൃ കമ്പനിയായ ലെനോവയുടെ ദക്ഷിണാഫ്രിക്കൻ ജനറൽ മാനേജർ തിബോൾട്ട് ഡൌസനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടത്.

മോട്ടറോള റേസർ 2019

ആദ്യത്തെ മോട്ടറോള റേസർ 2019 സ്മാർട്ട്‌ഫോണിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കമ്പനി വിശദമായി പഠിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കുറവുകൾ ഇല്ലാതാക്കിയായിരിക്കും മോട്ടറോള റേസർ 2 കമ്പനി പുറത്തിറക്കുന്നത്. സ്മാർട്ട്ഫോണിന്റെ ഭാവിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന സവിശേഷതയാണ് മടക്കി വയ്ക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകൾ. എല്ലാ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇതിനായി ഗവേഷണങ്ങൾ നടത്തുന്നുണ്ട്.

മോഡേൾ ഫോൾഡബിൾ ഡിസ്പ്ലേ

കഴിഞ്ഞ വർഷം നവംബറിൽ മോഡേൾ ഫോൾഡബിൾ ഡിസ്പ്ലേ സവിശേഷതയുമായി പുറത്തിറങ്ങിയ മോട്ടറോളയുടെ ഐക്കണിക് ഫോണാണ് മോട്ടറോള റേസർ. ഈ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഈ വർഷം ആദ്യമാണ് വിൽപ്പനയ്‌ക്കെത്തിയത്. 1.25 ലക്ഷം രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില. മോട്ടോ റേസറിന്റെ രണ്ടാമത്തെ തലമുറയിലെത്തുമ്പോൾ വിലകുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ദൃഢതയും കൂടുതൽ ബാറ്ററി ലൈഫും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

 രണ്ട് സ്‌ക്രീനുകൾ

മോട്ടറോള റേസർ ഫോണിന് രണ്ട് സ്‌ക്രീനുകളാണ് ഉള്ളത്. 2.7 ഇഞ്ച് ജി-ഒലെഡ് ക്വിക്ക് വ്യൂ പാനൽ പുറംഭാഗത്ത് നൽകിയിരിക്കുന്നു. അകത്ത് 21: 9 ആസ്പാക്ട് റേഷിയോ ഉള്ള 6.2 ഇഞ്ച് പി-ഒലെഡ് സ്ക്രീനാണ് നൽകിയിട്ടുള്ളത്. മുൻനിര ഗ്രേഡ് ചിപ്‌സെറ്റിന് പകരം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 710 SoC ആണ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് ഉടൻ പ്രതീക്ഷിക്കുന്ന മോട്ടോറേസർ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9 പൈയിലാണ് പ്രവർത്തിക്കുന്നത്. ക്വിക്ക് വ്യൂ സ്‌ക്രീനിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന 16 മെഗാപിക്സൽ സെൻസറാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. മറ്റൊരു 5 മെഗാപിക്സൽ സെൻസർ നോച്ചിനകത്താണ് നൽകിയിട്ടുള്ളത്. മിക്ക ഡിവൈസുകളിലും കാണാറുള്ളതുപോലെ ഈ നോച്ച് ഡിസ്പ്ലേയുടെ മുകളിലാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം, വൈ-ഫൈ, ബ്ലൂടൂത്ത് വി 5, ജിപിഎസ്, എൻ‌എഫ്‌സി, ടൈപ്പ്-സി പോർട്ട് എന്നീ സവിശേഷതകളും ഈ മടക്കി വയ്ക്കാവുന്ന സ്മാർട്ട്ഫോണിൽ ഉണ്ട്. 2,510 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളുടെ ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. ഈ ബാറ്ററി ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ട്.

Best Mobiles in India

English summary
Lenovo-owned Motorola has already confirmed to bring its 2nd gen foldable display Razr flip smartphone in 2020. The company official has now confirmed the Motorola Razr 2 will come in the month of September this year. Thibault Dousson, South Africa general manager of Lenovo, the parent company of Motorola, shared the information during a podcast.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X