Home
Mobile

മോട്ടറോള റേസർ (2019) സ്മാർട്ട്ഫോണിന് 30,000 രൂപ വിലക്കിഴിവ്

മോട്ടറോള റേസർ (2019) കമ്പനിയുടെ ഫോൾഡബിൾ സ്മാർട്ട്‌ഫോണാണ്. സൌകര്യപ്രദമായ ഒ‌എൽ‌ഇഡി ഡിസ്പ്ലേയുമായി പുറത്തിറങ്ങിയ ഈ ഡിവൈസിന്റെ വില കുറച്ചിരിക്കുകയാണ് കമ്പനി. 30,000 രൂപയുടെ വിലക്കിഴിവാണ് ഈ ഡിവൈസിന് ഉണ്ടായിരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ റേസർ സീരീസ് ഫോണുകൾക്ക് സമാനമായ റെട്രോ മോഡിനൊപ്പമാണ് ഈ ഡിവൈസ് പുറത്തിറക്കിയത്. ഈ വർഷം മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

30,000 രൂപ കുറച്ചു

ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ മോട്ടറോള റേസർ സ്മാർട്ട്ഫോണിന്റെ വില 1,24,999 രൂപയായിരുന്നു. ഇപ്പോഴിതാ ഏതാണ്ട് ആറ് മാസം കഴിഞ്ഞപ്പോൾ ഫോണിന്റെ വിലയിൽ 30,000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇന്ത്യൻ വിപണിയെ സംബന്ധിച്ച് വലിയ വിലക്കുറവ് തന്നെയാണ്. പുതിയ വിലക്കുറവ് പ്രഖ്യാപിച്ചതോടെ മോട്ടറോള റേസർ (2019) സ്മാർട്ട്ഫോണിന്റെ വില 94,999 രൂപയായി കുറഞ്ഞു. രാജ്യത്തെ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി മാത്രമേ ഈ പുതിയ വിലയിൽ ഡിവൈസ് ലഭ്യമാവുകയുള്ളു.

10,000 രൂപ ക്യാഷ് ബാക്ക്

10,000 രൂപ ക്യാഷ് ബാക്ക്

മോട്ടറോള പ്രഖ്യാപിച്ച പുതിയ വിലക്കിഴിവിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് 10,000 രൂപ ക്യാഷ് ബാക്കും ലഭിക്കും. അതായത് ഓഫ്ലൈൻ സ്റ്റോറുകൾ വഴി എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് വെറും 84,999 രൂപയ്ക്ക് മോട്ടറോളയുടെ മടക്കി വെക്കാവുന്ന ജനപ്രിയ ഡിവൈസ് സ്വന്തമാക്കാം. ടിപ്പ്സ്റ്ററും മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലറുമായ മഹേഷ് ടെലികോമാണ് ഈ വിലക്കിഴിവിന്റെ കാര്യം ആദ്യം പുറത്ത് വിട്ടത്.

ഫ്ലിപ്കാർട്ട് ഓഫർ

ടിപ്പ്സ്റ്റർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മോട്ടറോള സ്മാർട്ട്‌ഫോണിന്റെ ഓൺലൈൻ വില പഴയ രീതിയിൽ തന്നെ തുടരുകയാണ്. എന്നാൽ ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്കാർട്ടിൽ എല്ലാ പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളിലും ഓഫ്ലൈൻ സ്റ്റോറുകളിൽ ലഭിക്കുന്ന വിലക്കിഴിവിന് സമാനമായി 30,000 രൂപ വിലക്കിഴിവ് ലഭിക്കും. മോട്ടറോള റേസർ(2019) സ്മാർട്ട്ഫോണിന്റെ ഓൺലൈനിലെ ഈ ഓഫർ 2020 ഒക്ടോബർ 5 വരെ മാത്രമേ ബാധകമാകൂ എന്നും ഫ്ലിപ്പ്കാർട്ട് സൂചന നൽകുന്നു.

എന്തുകൊണ്ടാണ് വില കുറച്ചത്

എന്തുകൊണ്ടാണ് വില കുറച്ചത്

മോട്ടറോള റേസർ(2019) മോഡലിന്റെ പിൻഗാമിയായ മോട്ടറോള റേസർ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തതിന് പിന്നാലെയാണഅ ഈ വിലക്കുറവ് വരുന്നത്. തുടക്കത്തിൽ ഇത് ചൈനീസ് വിപണിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് യൂറോപ്യൻ വിപണികളിലും ലഭ്യമായി. ഈ ഡിവൈസ് വൈകാതെ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ അതുകൊണ്ട് തന്നെയാണ് പഴയ റേസർ സ്മാർട്ട്ഫോണിന്റെ വില കുറച്ചിരിക്കകുന്നത്.

ഫോൾഡബിൾ സ്മാർട്ട്ഫോൺ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 710 എസ്ഒസിയുടെ കരുത്തിലാണ് മോട്ടറോള റേസർ 2019 പ്രവർത്തിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിവൈസിന്റെ പിന്നിൽ 16 എംപി ക്യാമറയും മുൻവശത്ത് 5 എംപി സെൽഫി ക്യാമറയുമാണ് ഉള്ളത്. വിലയ്ക്ക് സമാനമായ വലിയൊരു പെർഫോമൻസ് നൽകുന്ന പ്രോസസറുകളോ ക്യാമറ ഫീച്ചറുകളോ അല്ല ഈ ഡിവൈസിൽ ഉള്ളത് എങ്കിലും ഫോൾഡബിൾ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഡിവൈസ് തന്നെയായിരിക്കും ഇത്.

Best Mobiles in India

English summary
Motorola Razr (2019) is the company's foldable smartphone. The company has slashed the price of the device. This device gets price cut of Rs 30,000 India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X