ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചെടുക്കാൻ മോട്ടറോള, ജി സീരിസിൽ അഞ്ച് ഫോണുകൾ പുറത്തിറക്കും

|

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടറോള ഇന്ത്യൻ വിപണിയിലെ തങ്ങളുടെ സ്വാധീനം ശക്തമാക്കാൻ ഒരുങ്ങുന്നു. മോട്ടറോള ജി സീരീസിൽ അഞ്ച് പുതിയ സ്മാർട്ട്‌ഫോണുകളാണ് അവതരിപ്പിക്കാൻ പോകുന്നത്. ഈ ഡിവൈസുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. മോട്ടോ ജി200, മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി41, മോട്ടോ ജി31 എന്നീ സ്മാർട്ട്ഫോണുകളാണ് കമ്പനി ഇന്ത്യയിലും ലോഞ്ച് ചെയ്യാൻ പോകുന്നത്. മികച്ച സവിശേഷതകളുമായിട്ടാണ് മോട്ടളോറ ഈ ഡിവൈസുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത്.

മോട്ടറോള

മോട്ടറോള ജി സീരിസിലെ മോട്ടോ ജി200 സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 888+ പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. പ്രോസസറിൽ നിന്ന് വ്യക്തമാകുന്നത് പോലെ ഇതൊരു പ്രീമിയം സ്മാർട്ട്ഫോണാണ്. ഈ ഫോണിന്റെ ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 144Hz ആണ്. മോട്ടോ ജി71 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റ്പ്പ് ഉണ്ട്. സ്നാപ്ഡ്രാഗൺ 695 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ജി സീരിസിലെ പുതിയ സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും.

മോട്ടോ ജി പവർ 2022 വിപണിയിൽ, പഴയ ജി പവർ മോഡലിൽ നിന്നും എന്തൊക്കെ മാറ്റങ്ങൾമോട്ടോ ജി പവർ 2022 വിപണിയിൽ, പഴയ ജി പവർ മോഡലിൽ നിന്നും എന്തൊക്കെ മാറ്റങ്ങൾ

മോട്ടറോള ജി സീരിസ്

മോട്ടറോള ജി സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളെല്ലാം 5,000mAh ബാറ്ററിയുമായിട്ടാണ് വരുന്നത്. ഇവയിൽ വ്യത്യസ്ത ചിപ്‌സെറ്റുകളാണ് ഉള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ മോട്ടോ ജി200 സ്മാർട്ട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 888+ പ്രോസസറാണ് ഉള്ളത്. മോട്ടോ ജി71 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റിന്റെ കരുത്തിലാണ്. മോട്ടോ ജി51 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ ചിപ്പ്സെറ്റിന്റെ കരുത്തിൽ ആണ്. മോട്ടോ ജി41-ൽ മിഡിയടെക് ഹെലിയോ ജി85 ചിപ്‌സെറ്റും ഉണ്ടായിരിക്കും.

ബാറ്ററി
 

മോട്ടറോള ജി സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളെല്ലാം 5,000mAh ബാറ്ററിയുമായിട്ടാണ് വരുന്നത്. ഇവയിൽ വ്യത്യസ്ത ചിപ്‌സെറ്റുകളാണ് ഉള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ മോട്ടോ ജി200 സ്മാർട്ട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 888+ പ്രോസസറാണ് ഉള്ളത്. മോട്ടോ ജി71 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റിന്റെ കരുത്തിലാണ്. മോട്ടോ ജി51 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ ചിപ്പ്സെറ്റിന്റെ കരുത്തിൽ ആണ്. മോട്ടോ ജി41-ൽ മിഡിയടെക് ഹെലിയോ ജി85 ചിപ്‌സെറ്റും ഉണ്ടായിരിക്കും.

ചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടുംചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടും

വില

മോട്ടോ ജി200 സ്മാർട്ട്ഫോൺ 450 യൂറോ (ഏകദേശം 37,900 രൂപ) വിലയുമായിട്ടാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഇത് ലാറ്റിനമേരിക്കയിൽ ലഭ്യമാണ്. മോട്ടോ ജി71 300 യൂറോയ്ക്ക് (ഏകദേശം 25,300 രൂപ) ആണ് അവതരിപ്പിച്ചത്. മോട്ടോ ജി51 സ്മാർട്ട്ഫോൺ 230 യൂറോയ്ക്ക് (ഏകദേശം 19,372 രൂപ) ആണ് ആഗോള വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയത്. മോട്ടോ ജി41 സ്മാർട്ട്ഫോണിന് 249 യൂറോ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 21,000 രൂപയോളമാണ്. മോട്ടോ ജി31 സ്മാർട്ട്ഫോണിന് 200 യൂറോ (ഏകദേശം 16,900 രൂപ) വിലയുണ്ട്.

സവിശേഷതകൾ

മോട്ടോ ജി200 സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് എഫ്എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഫോണിൽ ഉണ്ട്. ഡിവൈസിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. സ്പ്ലാഷ് റസിറ്റൻസിന് ഐപി52 റേറ്റിങ് നേടിയ ഡിവൈസ് ആണ് ഇത്. മോട്ടോ ജി71 സ്മാർട്ട്ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ്, 6.4-ഇഞ്ച് എഫ്എച്ചഡി+ ഒലെഡ് ഡിസ്‌പ്ലേ, 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററി, വാട്ടർ റിപ്പല്ലന്റിനുള്ള ഐപി52 റേറ്റിങ് എന്നീ സവിശേഷതകൾ ഉണ്ട്.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഇത്തവണയും റെഡ്മി നോട്ട് 11 പ്രോ+മുന്നിൽ, പോക്കോ എം4 പ്രോ 5ജി മൂന്നാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഇത്തവണയും റെഡ്മി നോട്ട് 11 പ്രോ+മുന്നിൽ, പോക്കോ എം4 പ്രോ 5ജി മൂന്നാമത്

മോട്ടോ ജി51

മോട്ടോ ജി51 സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് എഫ്എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 11 ഒഎസ് ഔട്ട് ഓഫ് ദി ബോക്‌സ്, 10W ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററി എന്നീ സവിശേഷതകൾ ഉണ്ട്. മോട്ടോ ജി41 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് എഫ്എച്ച്ഡി+ ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. മീഡിയടെക് ഹീലിയോ ജി85 ചിപ്‌സെറ്റ്, 5000mAh ബാറ്ററി, ഐപി52 റേറ്റിങ് എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ. മോട്ടോ ജി31 ഫോണിൽ 6.4 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ, 5000mAh ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നീ സവിശേഷതകൾ ഉണ്ട്.

Best Mobiles in India

English summary
Popular smartphone maker Motorola is all set to strengthen its presence in the Indian market. Motorola will launch five new smartphones in the G series in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X