സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്

|

5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തി തുടങ്ങിയിട്ട് കുറച്ച് കാലമായി എങ്കിലും 4ജി സ്മാർട്ട്ഫോണുകളായിരുന്നു വിപണിയിലെ രാജാക്കന്മാർ. ഇന്ത്യ അടക്കമുള്ള ഭൂരിപക്ഷം രാജ്യങ്ങളിലും 5ജി നെറ്റ്വർക്ക് എത്താത്തത് തന്നെയായിരുന്നു ഇതിനുള്ള പ്രധാന കാരണം. എന്നാലിപ്പോൾ 5ജി സ്മാർട്ട്ഫോണുകളാണ് വിപണിയിലെ താരങ്ങൾ. ആദ്യമായി 4ജി സ്മാർട്ട്ഫോണുകളെക്കാൾ കൂടുതൽ 5ജി സ്മാർട്ട്ഫോണുകൾ വിറ്റഴിഞ്ഞു. ആഗോള തലത്തിലെ സ്മാർട്ട്ഫോൺ വിൽപ്പയിൽ ജനുവരി മാസത്തിലാണ് ഈ പുതിയ ചുവടുവെപ്പ്.

 

സ്‌മാർട്ട്‌ഫോൺ വിൽപ്പന

2022 ജനുവരി മാസത്തിൽ ആഗോളതലത്തിൽ 5ജി സ്‌മാർട്ട്‌ഫോൺ വിൽപ്പന 51% ആയി ഉയർന്നു. കൗണ്ടർപോയിന്റ് റിസർച്ച് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ചൈന, വടക്കേ അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ് എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമായത്. ലോകത്ത് 5ജി വ്യാപനത്തിന്റെ കാര്യത്തിൽ ചൈനയാണ് മുന്നിൽ. ജനുവരിയിൽ രാജ്യത്ത് 84 ശതമാനം 5ജി സ്‌മാർട്ട്‌ഫോണുകൾ വിറ്റഴിച്ചു. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പോലും 5ജി സ്‌മാർട്ട്‌ഫോണുകൾ വിൽപ്പന നടത്തുന്ന ഫോൺ നിർമ്മാതാക്കളും ഈ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

സ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാംസ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

5ജി സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന

വടക്കേ അമേരിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും 5ജി സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന യഥാക്രമം 73 ശതമാനവും 76 ശതമാനവും എത്തി. 2020 അവസാനത്തോടെ ഐഫോൺ 12 സീരീസിലൂടെ ആപ്പിൾ അതിന്റെ ആദ്യ 5ജി ഡിവൈസുകൾ പുറത്തിറക്കിയിരുന്നു. 5ജി ഐഫോണുകൾ അവതരിപ്പിച്ചതിന് ശേഷം വടക്കേ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും 5ജി ഫോണുകളുടെ വിൽപ്പന വർധിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയും പടിഞ്ഞാറൻ യൂറോപ്പും യഥാക്രമം 50 ശതമാനവും 30 ശതമാനവും വിൽപ്പന വിഹിതം രേഖപ്പെടുത്തി.

ഐഒഎസ്
 

മുകളിൽ സൂചിപ്പിച്ച പ്രദേശങ്ങൾ ആഗോളതലത്തിൽ 5ജി ഡിവൈസുകളുടെ വിൽപ്പനയിലേക്ക് ഗണ്യമായ സംഭാവന നൽകുന്നത് ഇനി വരുന്ന മാസങ്ങളിലും തുടരുമെന്ന് കൗണ്ടർപോയിന്റ് അവകാശപ്പെടുന്നു. ഇതിന് കാരണം ധാരാളം പുതിയ 5ജി ഡിവൈസുകൾ മികച്ച സവിശേഷതകളുമായി വരുന്നു എന്നത് തന്നെയാണ. ഐഒഎസ് ഉപയോക്താക്കൾക്കിടയിൽ 5ജി അപ്‌ഗ്രേഡിനായി ആവശ്യക്കാർ ഏറെയാണ്. വർഷങ്ങളായി തങ്ങളുടെ പഴയ ഐഫോണുകളിൽ നിന്നും പുതിയ ഐഫോണുകളിലേക്ക് ആളുകൾ മാറാൻ താല്പര്യപ്പെടുന്നതും ഐഒഎസിൽ 5ജി ലഭ്യമാകുന്നു എന്നതുകൊണ്ട് തന്നെയാണ്.

ചൈനീസ് കമ്പനികൾക്ക് പണികൊടുത്ത് അമേരിക്ക, ടെലിക്കോം കമ്പനിയുടെ ലൈസൻസ് റദ്ദാക്കിചൈനീസ് കമ്പനികൾക്ക് പണികൊടുത്ത് അമേരിക്ക, ടെലിക്കോം കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

ആൻഡ്രോയിഡ്

ആൻഡ്രോയിഡിലേക്ക് വന്നാൽ, മീഡിയടെക്കിന്റെയും ക്വാൽകോമിന്റെയും വില കുറഞ്ഞ 5ജി എനേബിൾഡ് ചിപ്പുകൾ ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിൽ 5ജി വിപുലീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ആൻഡ്രോയിഡ് 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ മിഡ്-ടു-ഹൈ വില വിഭാഗത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്. കാലക്രമേണ ഇതിനെക്കാൾ വിലകുറഞ്ഞ ആൻഡ്രോയിഡ് ഡിവൈസുകൾ 5ജി സപ്പോർട്ടുമായി വരും. ജനുവരിയിലെ 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയുടെ അഞ്ചിലൊന്ന് സംഭാവന ചെയ്‌ത് 150 ഡോളറിനും 250 ഡോളറിനും ഇടയിൽ വില വരുന്ന ഡിവൈസുകളാണ് എന്ന് കൌണ്ടർപോയിന്റ് റിപ്പോർട്ടിൽ പറയുന്നു.

4ജി

ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക മേഖലകളിൽ മൊബൈൽ ഡാറ്റാ കണക്ഷൻ ഇപ്പോഴും 4ജി മാത്രമാണ്. 5ജി വരുന്നതോടെ സ്മാർട്ട്ഫോൺ കമ്പനികൾ ഈ വിപണികളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. 150 ഡോളറിന് താഴെയുള്ള വില വിഭാഗത്തിലെ 5ജി മോഡലുകൾ ഈ പ്രദേശങ്ങളിൽ വലിയ വിജയം നേടുംയ. ലോ-എൻഡ് 5ജി ചിപ്പ്സെറ്റുകൾക്ക് നിലവിൽ ഏകദേശം 20 ഡോളറിൽ കൂടുതലാണ് വില. ഇത് 20 ഡോളറിന് താഴെയായി കുറഞ്ഞാൽ ബജറ്റ് വിഭാഗത്തിൽ കൂടുതൽ 5ജി സ്മാർട്ട്‌ഫോണുകൾ ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോപുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

ഇന്ത്യ

ഇന്ത്യ അടക്കമുള്ള വിപണികളിൽ 5ജി വരുന്നതോടെ 5ജി ഫോണുകളുടെ വിൽപ്പന വൻതോതിൽ ഉയരുമെന്ന കാര്യം ഉറപ്പാണ്. ഇതിനകം തന്നെ ഇന്ത്യയിൽ നിരവധി വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ ഉണ്ട്. 15000 രൂപയിൽ താഴെ വിലയിൽ പോലും 5ജി സപ്പോർട്ടുള്ള ഫോണുകൾ ലഭിക്കുന്നൊരു വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ 5ജി നെറ്റ്വർക്ക് ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമായാൽ 5ജി ഡിവൈസുകളുടെ വിൽപ്പനയിൽ വലിയൊരു പങ്ക് ഇന്ത്യയിൽ നിന്ന് തന്നെ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

Best Mobiles in India

English summary
In January 2022, 5G smartphone sales increased by 51%. This is the first time that 5G phones are selling more than 4G phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X