Home
Mobile

മാസ്ക് ഇട്ടാലും ഉടമസ്ഥനെ തിരിച്ചറിയുന്ന ഐഫോണിന്റെ ഫേസ് ഐഡി ഈ ഫോണുകളിൽ ലഭ്യമാകും

ആപ്പിൾ തങ്ങളുടെ ഐഒഎസ് 15.4 ബീറ്റ 1ലൂടെ ഐഫോണുകളിൽ ഒരു പുതിയ ഫീച്ചർ കൊണ്ടുവരുന്നതായി അറിയിച്ചിരുന്നു. ഇത് ഫോണുകളുടെ ഉടമകളെ മാസ്ക് ധരിച്ചാലും തിരിച്ചറിയാനും അവരുടെ ഐഫോണുകൾ അൺലോക്ക് ചെയ്യാനും സാധിക്കുന്ന വിധത്തിലുള്ള സംവിധാനമാണ്. കണ്ണിന് ചുറ്റുമുള്ള സവിശേഷതകൾ തിരിച്ചറിഞ്ഞാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. എന്നാൽ ഈ പുതിയ ഫേസ് ഐഡി സംവിധാനം എല്ലാ ഐഫോണുകളിലും ലഭ്യമാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇവ പുതിയ ചില ഐഫോണുകളിൽ മാത്രമേ ലഭിക്കുകയുള്ളു.

ഐഫോൺ

ഐഫോൺ 12, ഐഫോൺ 13 സീരീസ് എന്നിവയിൽ മാത്രമായിരിക്കും മാസ്‌കോടുകൂടിയ ഫെയ്‌സ് ഐഡി ഫീച്ചർ ലഭ്യമാകുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാസ്ക് ഫീച്ചറോട് കൂടിയ ഫെയ്സ് ഐഡി എല്ലാ ഐഫോണുകൾക്കും ലഭ്യമായേക്കില്ല. ഈ സവിശേഷത പുതിയ ഐഫോൺ 12, ഐഫോൺ 13 സീരീസ് സ്മാർട്ട്‌ഫോണുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നത് പഴയ ഐഫോണുകളിലെ ഹാർഡ്‌വെയറുകൾക്കുള്ള പരിമിതി കാരണം ആയിരിക്കാം എന്നാണ് സൂചനകൾ. ഇക്കാര്യം ഇതുവരെ റിപ്പോർട്ടുകളിലൊന്നും വിശദീകരിക്കുന്നില്ല.

15.4 ബീറ്റ 1

ഐഫോൺ 11 അടക്കമുള്ള ഡിവൈസുകൾ ഉപയോഗിക്കുന്ന ആളുകൾക്കായി ഏറ്റവും പുതിയ ഐഒഎസ് 15.4 ബീറ്റ 1 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ലഭ്യാക്കിയിട്ടുണ്ടെങ്കിലും ഇതിൽ മാസ്‌ക് ഫീച്ചറോടുകൂടിയ ഫെയ്‌സ് ഐഡി ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഫീച്ചർ ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നീ പുതിയ ഡിവൈസുകളിൽ മാത്രമായിരിക്കും ലഭ്യമാകുന്നത്.

ഫേസ് ഐഡി അൺലോക്ക്

നിങ്ങൾ ഉപയോഗിക്കുന്നത് ഐഫോൺ എക്സ്, ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ്, ഐഫോൺ എക്സ്ആർ, ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് തുടങ്ങിയ ഏതെങ്കിലും സ്മാർട്ട്ഫോൺ ആണെങ്കിൽ മാസ്‌ക് ധരിച്ചാൽ നിങ്ങളുടെ ഐഫോൺ ഫേസ് ഐഡി അൺലോക്ക് ചെയ്യാനുള്ള സംവിധാനം നിങ്ങൾക്ക് ലഭിക്കില്ല. ഈ സവിശേഷത ലഭിക്കുന്നതിന് ആവശ്യമായ ഹാർഡ്‌വെയർ ഉള്ളത് രണ്ട് തലമുറ ഐഫോണുകൾക്ക് മാത്രമാണ്. കഴിഞ്ർ വർഷവും അതിന് മുമ്പത്തെ വർഷവും പുറത്തിറക്കിയ ഡിവൈസുകളിൽ മാത്രമേ ഈ സംവിധാനം ഉള്ളു.

ഐഒഎസ് 15.4 എപ്പോൾ ലഭ്യമാകും

ഐഒഎസ് 15.4 എപ്പോൾ ലഭ്യമാകും

ആപ്പിൾ അടുത്തിടെയാണ് ഐഒഎസ് 15.4-ന്റെ ആദ്യ ബീറ്റ പുറത്തിറക്കിയത്. യോഗ്യതയുള്ള ഐഫോണുകൾക്കായി ഐഒെസ് 15.4ന്റെ ഔദ്യോഗികമായി പുറത്തിറക്കുന്നത് കുറച്ച് ആഴ്ചകൾക്ക് ശേഷമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മേൽപ്പറഞ്ഞ എല്ലാ ഐഫോണുകൾക്കും ഐഒഎസ് 15.4 അപ്‌ഡേറ്റുകൾ ലഭിക്കും. പക്ഷേ ഈ അപ്ഡേറ്റിന്റെ മുഖ്യ ആകർഷണമായ മാസ്ക് ധരിച്ച് ഫേസ് അൺലോക്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനം ഐഫോൺ 12, ഐഫോൺ 13 സീരീസ് ഐഫോണുകളിൽ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളു.

ബീറ്റ വേർഷൻ

നിങ്ങൾക്ക് ഐഫോൺ 12 സീരിസിലോ ഐഫോൺ 13 സീരിസിലോ ഉള്ള സ്‌മാർട്ട്‌ഫോണുകൾ ഉണ്ടെങ്കിൽ, അവയിൽ ഇപ്പോൾ ഐഒഎസ് 15.4 ബീറ്റ 1 ഡൗൺലോഡ് ചെയ്‌ത് ഈ ഫീച്ചർ പരീക്ഷിക്കാവുന്നതാണ്. നിങ്ങൾ ഉപയോഗിക്കുന്ന പ്രൈമറി ഫോണിൽ ബീറ്റ വേർഷൻ ഡൌൺലോഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ബീറ്റ ഡൌൺലോഡ് ചെയ്താൽ നിങ്ങളുടെ ഫോണിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ പോലും അത് സാരമായി ബാധിക്കും. അതുകൊണ്ട് നിങ്ങൾ പ്രൈമറി ഡിവൈസായി മാത്രം ഉപയോഗിക്കുന്ന ഐഫോണുകളിൽ ഈ ഫീച്ചർ ആസ്വദിക്കാൻ കുറച്ച് ആഴ്ച്ചകൾ കൂടി കാത്തിരിക്കുന്നതാണ് ഉത്തമം. എന്തായാലും ഇത് കൂടാതെ ധാരാളം മറ്റ് ഫീച്ചറുകളും ഐഒഎസ് അപ്ഡേറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐഫോൺ പ്രേമികൾ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.

More from GizBot

Best Mobiles in India

English summary
Apple Face ID feature, which works even when puts on a mask is available in iOS 15.4 Beta 1. This Feature will be only available on the iPhone 12 and iPhone 13 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X