ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തുമായി

|

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒയുടെ പുതിയ മുൻനിര സ്മാർട്ട്‌ഫോണായ നിയോ 5 വൈകാതെ വിപണിയിലെത്തും. ഈ ഡിവൈസിന്റെ സവിശേഷതകൾ ഇതിനകം ലീക്ക് റിപ്പോർട്ടുളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഒരു ചൈനീസ് ടിപ്‌സ്റ്റർ പുറത്ത് വിട്ട ലീക്ക് റിപ്പോർട്ട് അനുസരിച്ച് സ്മാർട്ട്‌ഫോൺ ക്വാൽകോമിന്റെ പുതിയ പ്രീമിയം പ്രോസസറുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഇത് സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഹാൻഡ്‌സെറ്റിന്റെ മോഡൽ നമ്പറും മോണിക്കറും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിവൈസിന്റെ ക്യാമറ സവിശേഷതകളും ലീക്ക് ചെയ്തിട്ടുണ്ട്.

 

പുതിയ വിവോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ

പുതിയ വിവോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി പ്രോസസറിന്റെ കരുത്തിലായിരിക്കും വിവോ / ഐക്യുഒഒ നിയോ 5 സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക. വിവോ 2055എ മോഡൽ നമ്പറുള്ള സ്മാർട്ട്ഫോൺ ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസിൽ കണ്ടെത്തിയിരുന്നു. ഈ ഹാൻഡ്‌സെറ്റും സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. നേരത്തെ പുറത്തറങ്ങിയ ഐക്യുഒഒ നിയോ സ്മാർട്ട്‌ഫോണുകൾ പോലെ 5ജി നെറ്റ്വർക്ക് സപ്പോർട്ടുമായിട്ടായിരിക്കും പുതിയ ഡിവൈസും പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: മോട്ടറോള മോട്ടോ ഇ7 പവർ ഇന്ത്യൻ വിപണിയിലെത്തി, വില 7,499 രൂപകൂടുതൽ വായിക്കുക: മോട്ടറോള മോട്ടോ ഇ7 പവർ ഇന്ത്യൻ വിപണിയിലെത്തി, വില 7,499 രൂപ

ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ

പ്രോസസറിനുപുറമെ പുതിയ സ്മാർട്ട്ഫോണിൽ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ പാനലായിരിക്കും ഉണ്ടായിരിക്കുക എന്ന കാര്യവും ലീക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റെസല്യൂഷനും ഡിസ്പ്ലെ വലുപ്പവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ഈ ഡിസ്പ്ലെ 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഈ ഡിസ്‌പ്ലേ പാനലിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോൾ ഉണ്ടായിരിക്കും. ഇത് നടു ഭാഗത്തായിരിക്കും ഉണ്ടായിരിക്കുക.

ഒ‌ഐ‌എസ്
 

ഒ‌ഐ‌എസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) സപ്പോർട്ടുള്ള സോണി ഐ‌എം‌എക്സ് 598 പ്രൈമറി ക്യാമറയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക എന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ക്യാമറ സെൻസറുകളുടെ എണ്ണവും മറ്റ് ക്യാമറ ഫീച്ചറുകളും ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ സവിശേഷതകൾ കൂടാതെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിന് 4,400 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കുമെന്ന് ടിപ്പ്സ്റ്റർ വെളിപ്പെടുത്തി.

കൂടുതൽ വായിക്കുക: പുതിയ ലോഗോയുമായി പോക്കോ, എന്താ ഉദ്ദേശിച്ചതെന്ന് സ്മാർട്ട്ഫോൺ പ്രേമികൾകൂടുതൽ വായിക്കുക: പുതിയ ലോഗോയുമായി പോക്കോ, എന്താ ഉദ്ദേശിച്ചതെന്ന് സ്മാർട്ട്ഫോൺ പ്രേമികൾ

65W ഫാസ്റ്റ് ചാർജിങ്

ഓപ്പോ റെനോ5 പ്രോ + സ്മാർട്ട്‌ഫോണിന് സമാനമായ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഐക്യുഒഒയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഡിവൈസിന്റെ പേര് സ്ഥിരീകരിക്കുന്നതിനൊപ്പം മറ്റ് പ്രധാന സവിശേഷതകൾ കൂടി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഡിവൈസ് ഏറ്റവും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

സ്മാർട്ട്ഫോൺ വിപണി

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വിവോയ്ക്ക് സുപ്രധാനമായ സ്ഥാനം തന്നെയുണ്ട്. വിവോയുടെ ഡിവൈസുകളിൽ പലതും ജനപ്രീയമാണ്. എല്ലാ വില നിലവാരത്തിലും മികച്ച ഡിവൈസുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്ന വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളിൽ പ്രതീക്ഷ ഉണ്ടാക്കുന്നതാണ്. ഷവോമി, റിയൽമി, ഓപ്പോ തുടങ്ങിയകമ്പനികൾക്കൊപ്പം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ മുൻനിരയിൽ ഉള്ള വിവോയുടെ മികച്ച ഡിവൈസുകൾ പുറത്തിറങ്ങിയ ഐക്യൂഒഒ സീരിസിൽ പുറത്തിറങ്ങുന്ന ഡിവൈസ് എന്നതിനാൽ തന്നെ പുതിയ ഡിവൈസ് ഇന്ത്യയിലെ സർട്ടിഫിക്കേഷൻ സൈറ്റുകളിൽ വൈകാതെ കണ്ടെത്തിയേക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ52, ഗാലക്‌സി എ72 സ്മാർട്ട്ഫോണുകൾ മാർച്ചിൽ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ52, ഗാലക്‌സി എ72 സ്മാർട്ട്ഫോണുകൾ മാർച്ചിൽ വിപണിയിലെത്തും

Best Mobiles in India

English summary
Neo 5, the flagship smartphone from Vivo's sub-brand IQOO, will be launched soon. Features of this device have already been leaked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X