8,499 രൂപയ്ക്ക് കിടിലൻ സ്മാർട്ട്ഫോൺ, ലാവ Z3യുടെ വിൽപ്പന ആരംഭിച്ചു

|

ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ലാവ ഈയിടെയായി നിരവധി ഡിവൈസുകൾ പുറത്തിറക്കുന്നുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ ഡിവൈസുകളിൽ ഒന്നാണ് ലാവ Z3. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് എത്തിയിരിക്കുന്നത്. എൻട്രി ലെവൽ വിഭാഗത്തിൽ ജനപ്രിതി നേടാനുള്ള എല്ലാ മികച്ച ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ട്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ എ20 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

ലാവ Z3: വില

ലാവ Z3: വില

പുതുതായി പുറത്തിറക്കിയ ലാവ Z3 സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പേസും ഉള്ള ഈ വേരിയന്റിന് ഇന്ത്യയിൽ 8,499 രൂപയാണ് വില. സ്ട്രിപ്പ്ഡ് ബ്ലൂ, സ്ട്രീപ്പ്ഡ് സിയാൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഇതിനകം തന്നെ ഓൺലൈൻ റീട്ടെയിലർമാരായ ആമസോൺ ഇന്ത്യ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ ലാവ Z3 സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.

10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ലാവ Z3: സവിശേഷതകൾ

ലാവ Z3: സവിശേഷതകൾ

ലാവ Z3 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ പാനലിന് 720 x 1600 പിക്സൽസ് എച്ച്ഡി+ റെസലൂഷനും 20:9 അസ്പാക്ട് റേഷിയോവുമാണ് ഉള്ളത്. ഡിസ്പ്ലെയുടെ പിക്സൽ ഡെൻസിറ്റി 263 പിപിഐ ആണ്. സെൽഫി ക്യാമറ സെൻസറിനായി ഒരു വാട്ടർഡ്രോപ്പ് നോച്ച് സ്ക്രീനിൽ നൽകിയിട്ടുണ്ട്. ഗോറില്ല ഗ്ലാസ് 3 ആണ് ഈ ഡിസ്പ്ലെയെ സംരക്ഷിക്കുന്നത്. എൻട്രി ലെവൽ വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിസ്പ്ലെകളിൽ ഒന്ന് തന്നെയാണ് ഇത്.

പിൻ ക്യാമറ
 

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ലാവ Z3 സ്മാർട്ട്ഫോൺ വരുന്നത്. എൽഇഡി ഫ്ലാഷ് യൂണിറ്റിനും സെക്കൻഡറി ലെൻസിനുമൊപ്പം 8 എംപി പ്രൈമറി ക്യാമറ സെൻസറാണ് ഈ ഡ്യുവൽ ക്യാമറ സെറ്റപ്പിൽ ലാവ നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. എച്ച്‌ഡിആർ, പോർട്രെയിറ്റ് മോഡ്, എഐ മോഡ്, നൈറ്റ് മോഡ്, ബ്യൂട്ടി മോഡ്, എആർ സ്റ്റിക്കറുകൾ, ടൈംലാപ്‌സ്, ജിഐഎഫ് മോഡ്, സ്‌മൈൽ ക്യാപ്‌ചർ തുടങ്ങിയ മോഡുകളുമായാണ് ഈ ക്യാമറ സെൻസറുകൾ വരുന്നത്.

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാം ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാം

ഫിംഗർപ്രിന്റ് സെൻസർ

ലാവ സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്ത്, മറ്റ് പല ബജറ്റ് സ്മാർട്ട്‌ഫോൺ മോഡലുകളിലേതുപോലെ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഈ ഡിവൈസിന്റെ പിൻ പാറ്റേൺ ആകർഷകമാണ്. കസ്റ്റമൈസേഷനുകൾ ഒന്നും തന്നെ ഇല്ലാത്ത ആൻഡ്രോയിഡ് 11 ഒഎസിലാണ് ഈ ലാവ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത ഇതിൽ നൽകിയിട്ടുള്ള ബാറ്ററി തന്നെയാണ്. 5000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ലാവ നൽകിയിട്ടുള്ളത്. എൻട്രി ലെവൽ വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ബാറ്ററി തന്നെയാണ് ഇത്.

പ്രോസസർ

3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ലാവ Z3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ എ20 പ്രോസസറാണ്. ഈ 32 ജിബി സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്ക് കൂടുതൽ സ്റ്റോറേജ് നേടാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ലാവ Z3 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് നൽകിയിട്ടുള്ളത്. വിലയും സവിശേഷതകളും നോക്കുമ്പോൾ ഇന്ത്യയിലെ എൻട്രി ലെവൽ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ പോന്ന എല്ലാ ഫീച്ചറുകളും ഈ ഡിവൈസിൽ ലാവ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്

Best Mobiles in India

English summary
Lava Z3 smartphone has hit the market. Priced at Rs 8,499, the smartphone has some attractive features. Sales of this device have already begun.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X